കോഴിക്കോട്: സംസ്ഥാനത്ത് ദേശീയ പാത നിര്‍മ്മാണത്തിലെ തടസങ്ങള്‍ നീക്കാന്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മലബാര്‍ മേഖലയില്‍ അടക്കം സ്ഥലമേറ്റെടുപ്പ് പ്രശ്‌നം നിലവിലുണ്ട് . ഇതിന് ഉടനെ പരിഹാരം കണ്ടെക്കും. ആറ് വരി പാത യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മലയോര തീരദേശ പാത പൂര്‍ത്തീകരണത്തിലും തടസങ്ങളുണ്ട്.മലയോര ഹൈവേ പോലെ എത്ര എളുപ്പമല്ല...
സംസ്ഥാനത്ത് ലോക്ക്ഡൌൺ ഒരാഴ്ച കൂടി നീട്ടും. ജൂൺ ഒമ്പത് വരെ നീട്ടാനാണ് ആലോചന. ഇളവുകൾ സംബന്ധിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും വിദഗ്ധ സമിതി അടക്കമുള്ളവര്‍ നല്‍കിയ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. നിലവില്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമാണ്. 10 ശതമാനത്തിന് താഴെയാകുന്നതുവരെ സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ തുടരണമെന്ന നിര്‍ദേശം കേന്ദ്രവും മുന്നോട്ടു വെച്ചു....
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില.
മെയ് 20നുശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഒറ്റയടിക്കാണ് 400 രൂപ വർധിച്ചത്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്ന പ്രവണതയായിരുന്നു.
മെയ് ഒന്നിന് രേഖപ്പെടുത്തിയ 35,040 രൂപയായിരുന്നു ഒരുമാസത്തെ താഴ്ന്ന വില. 1,800 രൂപയോളം...
ആലപ്പുഴയിൽ വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ ആൾക്ക് പൊലീസ് 250 രൂപ പിഴ ചുമത്തി. ഇന്നലെ ഉച്ചയോടെ ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് പൊലീസിന്റെ ഭാഗത്ത് നിന്നും മനുഷ്യത്വം ഇല്ലാത്ത സമീപനം ഉണ്ടായത്. സർക്കാർ വക കിറ്റ് വാങ്ങാൻ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാൽ റേഷൻ അരിയും വാങ്ങി...
കോവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാകാത്തതും, ഓക്സിജൻ ലഭ്യതക്കുറവ്, വെൻ്റിലേറ്ററുകളുടെ അഭാവം, ഡോക്ടർമാരുടെയും അനുബന്ധ ആരോഗ്യ പ്രവർത്തകരുടെയും കുറവ് തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി കാസർകോട് ജില്ല നേരിടുന്ന വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാരിനോട് രേഖാമൂലം ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശം...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടാൻ സാധ്യത. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴുന്നതു വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. നിലവിൽ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്.
ചില ഇളവുകൾ കൂടി അനുവദിച്ചു നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന്...
തിരുവനന്തപുരം∙ ലോക്ഡൗണിൽ ഇളവുകൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. ഈ ഇളവുകൾ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലയ്ക്കു ബാധകമല്ല.
മൊബൈല്‍ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും...
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിലവില്‍ രജിസ്‌ട്രേഷനായി ആധാര്‍...
കൊച്ചി:സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാറിന്‍റെ 2015ലെ ഉത്തരവാണ് നിര്‍ണായക വിധിയിലൂടെ കോടതി റദ്ദാക്കിയത്. നിലവിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്...
മലപ്പുറം: കരുവാരകുണ്ടില്‍ ലോക്ഡൗണ്‍ ലംഘിച്ച് മുപ്പതോളം പേര്‍ ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. ഇരിങ്ങാട്ടിരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്.
പൊലീസിനെ കണ്ടതോടെ ഒത്തു കൂടിയവരെല്ലാം ഓടി രക്ഷപെട്ടു. ഇവര്‍ എത്തിയ പതിനഞ്ച് വാഹനങ്ങളും ബിരിയാണിയും പാത്രങ്ങളും കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ സമാന രീതിയിൽ...
മുംബൈ: അവസാനംവരെ ആവേശം നിറഞ്ഞതായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം. ഇംഗ്ലണ്ട് ചേസിങ്ങിൽ പിടിമുറുക്കിയതോടെ ജയസാധ്യതകൾ മാറിമറഞ്ഞു. ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീഴ്ത്താനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. ആരാധകരും അത്...