Monday, July 7, 2025

Kerala

ഇത് ചരിത്രം; രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു

തിരുവനന്തപുരം: 42 വർഷത്തിനിടയിൽ കേരളത്തിൽ തുടർഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായിക്ക് സത്യവാചകങ്ങൾ ചൊല്ലികൊടുത്തു. 2016 മെയ് 25-നാണ് കേരളത്തിൻ്റെ 12-ാം മുഖ്യമന്ത്രിയായി പിണറായി ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചെയ്തത്. അഞ്ച് വർഷത്തിനിപ്പുറം അതേവേദിയിൽ ചരിത്രം വിജയം നേടി പിണറായി രണ്ടാമൂഴത്തിൽ അധികാരമേറ്റു. ഗവർണർ...

വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്?; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായേക്കും; അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വിക്ക് പിന്നാലെ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വിഡി സതീശന്‍ എംഎല്‍എ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റായും പി.ടി.തോമസ് എംഎല്‍എയെ യുഡിഎഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണു സൂചന. ഇക്കാര്യത്തില്‍ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍...

ബിഗ് ബോസ്-3 ഷൂട്ടിങ് നിർത്തിവെച്ചു; ആരോഗ്യവകുപ്പും പോലീസും ഇരച്ചെത്തി സെറ്റ് സീൽ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിൽ ഷൂട്ടിങ് നടക്കുകയായിരുന്ന മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ മൂന്നിന്റെ ഷൂട്ടിങ് നിർത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പരിപാടിയുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. തമിഴ്‌നാട് ആരോഗ്യ വകുപ്പും പോലീസും ഷൂട്ടിങ് സെറ്റിലെത്തി പരിശോധന നടത്തിയെന്നും മത്സരാർത്ഥികളായി...

‘സത്യപ്രതിജ്ഞാ ചടങ്ങിലെ മാനദണ്ഡങ്ങള്‍ അതേപടി അനുസരിക്കാം, വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം’ : പൊലീസിന് തലവേദനയായി ഓരോ മുന്‍കൂര്‍ അപേക്ഷകള്‍

ചിറയിന്‍കീഴ് : ഇരുപത് പേരില്‍ കൂടുതല്‍ എത്തിയാല്‍ വധൂവരന്മാര്‍ ഉള്‍പ്പടെ അകത്ത് എന്ന് പൊലീസ് നിര്‍ദേശം വെച്ചിട്ട് അധിക നാളുകളായില്ല, അതിന് മുന്നേ തന്നെ വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി തേടി അപേക്ഷ. അഴൂര്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുട്ടപ്പലം സജിത്താണ് ചിറയിന്‍കീഴ് എസ്‌ഐ നൗഫലിന്റെ അടുത്ത്...

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ...

കോവിഡ് വീട്ടിലും പരിശോധിക്കാൻ അനുമതി; ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടൻ വിപണിയിൽ

കോവിഡ് പരിശോധന വീടുകളിൽ സ്വയം നടത്താനുള്ള ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൈലാബ് ഡിസ്കവറി സൊലൂഷ്യൻസ് ആണ് കിറ്റ് രാജ്യത്ത് വിപണിയിലെത്തിക്കുന്നത്. മൂക്കിലെ സ്രവം ഉപയോ​ഗിച്ചാണ് പരിശോധന. കോവിഡ് ലക്ഷണങ്ങളുള്ള ആളുകളും ലാബിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കം വന്നവരും മാത്രം ഈ കിറ്റ് ഉപയോ​ഗപ്പെടുത്തുന്നതായിരിക്കും ഉചിതമെന്ന് ഐസിഎംആർ വ്യക്തമാക്കി....

തിരുവനന്തപുരത്ത് ആശുപത്രി കന്റീനിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

​​​തിരുവനന്തപുരം: തലസ്ഥാനത്ത് എസ് പി ഫോര്‍ട്ട് ആശുപത്രി കാന്‍റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിക്കുകയാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്‍റീന്‍. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലന്‍സ്...

സ്വർണവിലയിൽ വർധന തുടരുന്നു: പവന്റെ വില 36,480 രൂപയായി

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില. അന്തർദേശീയ വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔൺസിന് 1,869.50 ഡോളർ നിലവാരത്തിലാണ് വില. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം 1.66ശതമാനമായി വർധിച്ചതും...

തുടര്‍ഭരണത്തിന്റെ ചരിത്രം; പിണറായി-2 ഇന്ന് അധികാരമേല്‍ക്കും

ചരിത്രത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ഭരണം അടയാളപ്പെടുത്തി രണ്ടാം പിണറായി മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും. രാവിലെ 9-30 ഓടെ മുഖ്യമന്ത്രിയും സിപിഐഎം, സിപിഐ നിയുക്ത മന്ത്രിമാരും...

കേട്ടത് സത്യമാണെങ്കില്‍ കെ.എന്‍.എ.ഖാദറിന് അടിയന്തരമായി സുരക്ഷ നല്‍കണമെന്ന് സന്ദീപ് വാര്യര്‍

കോഴിക്കോട്: താന്‍ കേട്ടത് സത്യമാണെങ്കില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ.ഖാദറിന്  അടിയന്തര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബിജെപി വാക്താവ് സന്ദീപ് വാര്യര്‍. അദ്ദേഹത്തിന്റേതെന്ന പേരില്‍ കടുത്ത ഇസ്രായേല്‍ അനുകൂലമായ നിലപാടുകളുള്ള വോയ്‌സ് ക്ലിപ് പ്രചരിക്കുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേ സമയം സാമൂഹിക മാധ്യമങ്ങള്‍ വഴി  അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച്  കെ എന്‍ എ...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img