Kerala

വഞ്ചി മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ചു; അപകടം സുഹൃത്തിന്റെ പിറന്നാളിന് കേക്ക് ഉണ്ടാക്കി പോകുമ്പോൾ

നെട്ടൂർ: ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ കേക്കുണ്ടാക്കി കൊണ്ടുപോകവേ വഞ്ചി മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്ന് വിദ്യാർഥികൾ മരിച്ചു. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. നെട്ടൂർ ബീന മൻസിൽ (പെരിങ്ങോട്ടുപറമ്പ്) നവാസ്-ഷാമില ദമ്പതിമാരുടെ മക്കളായ അസ്ന (22- പെരുമ്പാവൂർ നാഷണൽ കോളേജ് ബി.എഡ്. വിദ്യാർഥിനി), ആദിൽ (18-തൃപ്പൂണിത്തുറ ഗവ. ജി.എച്ച്.എസ്.എസ്. പ്ലസ് ടു വിദ്യാർഥി), കോന്തുരുത്തി മണലിൽ പോളിന്റെയും (ഷിപ്പ്...

കൂട്ടുകാർ തമാശയ്ക്ക് ഫോൺ തട്ടിയെടുത്തു; ആറാം ക്ളാസുകാരൻ ജീവനൊടുക്കി

വിഴിഞ്ഞം: ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ സ്കൂളിൽനിന്നു നൽകിയ മൊബൈൽ ഫോൺ തമാശയ്ക്ക് കൂട്ടുകാർ തട്ടിയെടുത്തതിനെത്തുടർന്ന് ആറാം ക്ളാസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകൻ ആദിത്യനാ(12)ണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അമ്മ പുറത്തുപോയ സമയത്താണ് സംഭവം. പോലീസ് പറയുന്നത്: വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്...

കണക്കിൽ പൊരുത്തക്കേട്: കെ.എം.ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

കണ്ണൂർ∙ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ.എം.ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഈയാഴ്ച നോട്ടിസ് നല്‍കുമെന്നാണ് സൂചന. നേരത്തെ നല്‍കിയ മൊഴിയും വിജിലന്‍സ് ശേഖരിച്ച തെളിവുകളും തമ്മില്‍ വൈരുധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഏറ്റവും ഒടുവില്‍ ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ 47 ലക്ഷം രൂപയും...

മരുന്നിന് 18 കോടി; മുഹമ്മദിനെപ്പോലെ കനിവ് കാത്ത് ഒരു കുരുന്നു കൂടി

കണ്ണൂർ മാട്ടൂലിലെ മുഹമ്മദിനെപോലെ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് കനിവ് കാത്ത് ഒരു കുരുന്നു കൂടി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാനാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്ന് ആവശ്യം. ആറു മാസമാണ് ഇമ്രാന്റെ പ്രായം. കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ...

വ്യാപാരികളുടെ പ്രതിഷേധം; ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച് ഉപവാസ സമരം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഴുവന്‍ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോർ ഒഴികെ പാൽ, പഴം, പച്ചക്കറി, പലചരക്ക്, സൂപ്പർമാർക്കറ്റ്, ഹോട്ടലുകൾ...

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി (19) യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു. പ്രത്യേക സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. ഇന്ന് പുലര്‍ച്ചെയാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്....

കേരളമേ നന്ദി; കുഞ്ഞു മുഹമ്മദിന്റെ ചികിത്സക്കുള്ള 18 കോടി രൂപയും സമാഹരിച്ചു

കണ്ണൂ‍ർ: ഒന്നരവയസുകാരൻ അനിയൻ മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം നിന്ന് കേരളം. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സുമസുകൾ മുന്നിട്ടിറങ്ങിയപ്പോൾ കണ്ടത് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള ഫണ്ട് റൈസിം​ഗ് ആണ്. കണ്ണൂ‍ർ സ്വദേശിയായ റഫീഖിൻ്റേയും മറിയത്തിൻ്റേയും ഇളയമകനായ...

കേരളത്തിൽ ഇന്ന് 8037 കൊവിഡ് കേസുകൾ, ടിപിആ‍ർ 10.03, 102 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

18 കോടിയുടെ മരുന്ന്; എന്തുകൊണ്ടാണ് ഈ മരുന്ന് ഇത്ര വിലയേറിയതായത്?

ഒരു കുരുന്നിന്‍റെ ഫോട്ടോയാണ് ഇപ്പോള്‍ ന്യൂസ് ഫീഡ് നിറയെ.. സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന് അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദ്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് ലഭിച്ചാല്‍ മാത്രമേ മുഹമ്മദിനെ രക്ഷിക്കാനാവൂ... രണ്ടു വയസ്സിനുള്ളില്‍ ഈ മരുന്ന് നല്‍കണം. നവംബറിലാണ് മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നത്. സോള്‍ജെന്‍സ്മ എന്ന...

‘പെർഫക്ട് ഓക്കെ’യുമായി പിണറായിയും മോദിയും ! മിമിക്സ് വീഡിയോ വൈറൽ

കൊവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഏറെ വൈറലായ വീഡിയോയായിരുന്നു കോഴിക്കോടുകാരൻ നൈസലിന്‍റെ 'പെര്‍ഫെക്ട് ഓകെ'. രസകരമായ രീതിയിൽ ഇംഗ്ലീഷ് വാക്കുകള്‍ പറയുന്ന നൈസലിന്‍റെ വീഡിയോ ചുരുങ്ങിയ കാലം കൊണ്ടാണ് ഏറെ വൈറലായത്. റാപ്പർ അശ്വിൻ ഭാസ്കര്‍ ഈ വീഡിയോ റാപ് സ്റ്റൈലില്‍ അവതരിപ്പിച്ചതോടെ നൈസലിന് വീണ്ടും ആരാധകർ ഏറി. നിരവധി പേരാണ് പിന്നീട് ഈ ​പാട്ട്...
- Advertisement -spot_img

Latest News

ഹോളി ആഘോഷത്തിനിടെ ക്രൂരത! ചായം തെറിപ്പിച്ചതിന് നാലുവയസ്സുകാരന്റെ ദേഹത്ത് മുത്തശ്ശി ചൂടുവെള്ളമൊഴിച്ചു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഹോളി ആഘോഷത്തിനിടെ നാലുവയസ്സുകാരനായ ഓം ഹരിഷ് വാംഗെയോട് സ്വന്തം മുത്തശ്ശി കാട്ടിയ ക്രൂരത നടുക്കമുണ്ടാക്കുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തന്റെ ദേഹത്തേക്ക്...
- Advertisement -spot_img