മലപ്പുറം: മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നുറപ്പായിരിക്കെ, മുഈൻ അലിയുടെ വക്കാലത്തും കൊണ്ട് വരാൻ കെ ടി ജലീൽ ആരാണെന്ന ചോദ്യവുമായി ലീഗ് നേതൃത്വം രംഗത്ത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ മുഈൻ അലി തങ്ങൾക്കെതിരെ നടപടി എടുത്താൽ, വലിയ വില നൽകേണ്ടി വരുമെന്നാണ് കെ ടി...
കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്.
കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി.
ഉദ്ഘാടന ചടങ്ങ് കൊവിഡ്...
പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ഇതു സംബന്ധിച്ച് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇടി മുഹമ്മദ് ബഷീറിന് കത്തി നല്‍കി.നിലവിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടാണ് മൂഈനലി തങ്ങൾ.
മുഈന്‍അലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ ഇതിനകം...
ഇഡി വിവാദത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീല്‍. മുഈനലി തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും ഇതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ മുന്നറിയിപ്പ് നല്‍കി.
'സത്യം വിളിച്ച് പറഞ്ഞ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി ലീഗിന്റെ നേതൃ യോഗത്തില്‍ എടുപ്പിക്കാമെന്നാണ്...
മലപ്പുറം: കാർ യാത്രക്കിടെ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് ടിഷ്യൂ പേപ്പറാണെന്ന് കരുതി അബദ്ധത്തിൽ പുറത്തേക്കെറിഞ്ഞതോടെ യുവാവിന് നഷ്ടമായത് മൂന്ന് പവൻ വരുന്ന സ്വര്‍ണ്ണ മാല. കഴിഞ്ഞദിവസം എടപ്പാൾ കണ്ടനകത്താണ് സംഭവം നടന്നത്. വിദേശത്ത് പോകാനായി ടിക്കറ്റ് എടുക്കാൻ പുറപ്പെട്ടതായിരുന്നു തലമുണ്ട സ്വദേശിയായ യുവാവ്.
പണത്തിനായി സ്വർണ്ണ മാല പണയം വെക്കാനായി കരുതിയതായിരുന്നു. യാത്രക്കിടെ ടിഷ്യൂ പേപ്പറെന്ന്...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻതകർച്ച. പവന്റെ വില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ കുറഞ്ഞ് 4385 രൂപയുമായി. ഏഴുദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവുണ്ടായത്. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസംപവന്റെ വില.
ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയർന്നതും ഡോളർ കരുത്തുനേടിയതും ട്രഷറി...
കൊച്ചി: രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വ്യക്തിനിയമത്തിന് പകരം വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ട്. ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
വിവാഹമോചനം അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. വിവാഹവും വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണം എന്നും കോടതി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
മുഈനലി തങ്ങള്‍ക്ക് ചന്ദ്രികയുടെ ചുമതല നല്‍കിക്കൊണ്ടുള്ള മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കത്ത് പുറത്ത്. മാര്‍ച്ച് അഞ്ചിന് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. ഫിനാന്‍സ് മാനേജര്‍ സമീറുമായി സംസാരിച്ച് ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ കോപ്പി മീഡിയവണിന് ലഭിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് ചന്ദ്രികയുടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍...
തിരുവനന്തപുരം: സിപിഎമ്മിന്റെ കേരള യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സിപിഐഎം കേരള എന്ന അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. 1.12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയതോടെയാണ് സില്‍വര്‍ ബട്ടണ്‍ ലഭിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യൂ ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
സൈബര്‍ ഇടങ്ങളില്‍...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...