Kerala

സംസ്ഥാനത്ത് 21,613 പേര്‍ക്ക് കൊവിഡ്, ടിപിആർ ഉയർന്നുതന്നെ; ഇന്ന് സ്ഥിരീകരിച്ചത് 127 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രികരെയും തടയരുത്- കര്‍ണാടകയോട് കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് എസ്.ഒ.പി. പ്രകാരം...

കോവാക്‌സിന്‍ രണ്ടും എടുത്തവര്‍ക്ക് മൂന്നാം ഡോസിന് നിലവില്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം

കൊച്ചി: കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നാം ഡോസ് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രവാസിയായ ഇദ്ദേഹം രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിക്കുകയും കോവാക്‌സിന് അംഗീകാരം ഇല്ലാത്തതു കൊണ്ട് മൂന്നാം ഡോസ് ആയി കോവീഷീല്‍ഡ് വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഇതിന് അനുമതി...

ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകി, തൃശൂരിലെ ഇന്ത്യൻ കോഫീ ഹൌസ് സീൽ ചെയ്തു

തൃശൂർ: തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യൻ കോഫീ ഹൗസ് സീൽ ചെയ്തു. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് സീൽ ചെയ്തത്. ഇന്നലെ ഒരു കുടുംബത്തിന് ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകിയതിനാണ് നടപടി. എന്നാൽ പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകർക്കാനാണെന് കോഫീ ഹൗസ് അധികൃതർ അറിയിച്ചു.

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; ഒരാഴചക്കിടെ 680 രൂപ ഉയര്‍ന്നു

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്. സമീപകലായളവിൽ ആഗോള വിപണിയിലെ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ...

വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണം; ലീഗിന്‍റെ അന്ത്യശാസനം രാവിലെ 10 മണി വരെ, നിലപാടിലുറച്ച് ഹരിതനേതാക്കൾ

മലപ്പുറം: ലൈംഗീക അധിക്ഷേപവും വിവേചനവും സംബന്ധിച്ച് വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനത്തിൻ്റെ സമയം അവസാനിക്കുമ്പോഴും നിലപാടിലുറച്ച് ഹരിത നേതാക്കൾ. ഇന്ന് രാവിലെ 10 മണിക്കകം വനിത കമ്മീഷന് നൽകിയ പരാതി പിൻവലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഇക്കാര്യം ഹരിത ഭാരവാഹികളെ അറിയിച്ച‍ിട്ടുണ്ട്. എന്നാല്‍ ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ...

മുപ്പത് വർഷം പഴക്കമുള്ള ഖബർ മണ്ണ് നീക്കിയ നിലയിൽ

എടവണ്ണ: പള്ളിയിലെ ഖബർ മണ്ണ് നീക്കിയ നിലയിൽ കണ്ടെത്തി. മസ്ജിദിൽ മുജാഹിദീൻ മുണ്ടേങ്ങര പള്ളിയിലെ ഖബർസ്ഥാനിലെ 30 വർഷത്തോളം പഴക്കമുള്ള ഖബറാണ് കുഴിച്ച നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്കു മുമ്പാണ് ഇത്തരം ഒരു പ്രവൃത്തി നടത്തിയതെന്ന് കരുതുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികൾ പറയുന്നു. കമ്മിറ്റിയുടെ പരാതിയിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

നിർണായകനേട്ടം: കേരള ജനസംഖ്യയിലെ പകുതി പേരും ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത്...

സ്ക്രീൻ ഷെയറിംഗ് ആപ്പുകള്‍ നിങ്ങളെ ആപ്പിലാക്കും; മുന്നറിയിപ്പുമായി കേരളാ പൊലീസ്

സ്‌ക്രീൻ ഷെയറിങ്​ ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെകുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിങ്​ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രോത്സാഹിപ്പിച്ചേക്കാമെന്നാണ് പൊലീസ് പറയുന്നത്. കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ ഉള്ള പണമിടപാടുകൾ കാണാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക്...

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img