തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ സഹകരണ രജിസ്ട്രാർ പി. ബി. നൂഹ് എത്തി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാത്രം അറിയിച്ച് എത്തിച്ചേർന്നത്. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ജോയിന്റ് രജിസ്ട്രാർ മനോമോഹൻ പി. ജോസഫ്, ജോയിന്റ് ഡയറക്ടർ ലളിതാംബിക, ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ മുകുന്ദപുരം അസി. രജിസ്ട്രാർ എം....
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിൽ മുഖ്യസാക്ഷിയായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും. ബെംഗളൂരുവിൽനിന്ന് എത്തിച്ച പണം ബി.ജെ.പി.യുടേതായിരുന്നുവെന്നും പണത്തെപ്പറ്റി കെ. സുരേന്ദ്രന് അറിയാമായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ഏഴാംസാക്ഷിയായി േചര്‍ത്തത്.
കെ. സുരേന്ദ്രന്റെ മകനെയും സാക്ഷിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. പണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പ്രത്യേകസംഘം ജൂൺ അഞ്ചിന് സുരേന്ദ്രന്റെ മകനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു....
തിരുവനന്തപുരം: പ്രളയാനന്തര കേരള പുനർനിർമാണത്തിനായി ചരക്ക്സേവനനികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31ന് അവസാനിക്കും.
2019 ആഗസ്റ്റ് ഒന്ന് മുതലാണ് രണ്ട് വർഷത്തേക്ക് സെസ് നടപ്പാക്കിയത്. അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്- സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവും ആയിരുന്നു ചുമത്തിയിരുന്നത്.
ജൂലൈ 31ന് ശേഷം നടത്തുന്ന വിൽപനകൾക്ക് സെസ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ ബില്ലിങ്...
മുംബൈ: മഹാരാഷ്ട്രയിൽ മഴ ശക്തമാകുന്നതിന്റെ വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെ അതിദാരുണമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നതിനിടെ ഒരു സ്ത്രീ കൈവിട്ട് വെള്ളത്തിലേക്ക് വീണുപോകുന്ന ദൃശ്യങ്ങളാണിത്.
മുംബൈയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ചിപ്ലുനിലെ രത്നഗിരിയിലാണ് സംഭവം നടന്നത്. ടെറസിന് മുകളിൽ നിൽക്കുന്ന ആളുകൾ ഒരു കയറുപയോഗിച്ച് സ്ത്രീയെ മുകളിലേക്ക്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കൊച്ചി: ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതികള്‍ക്കായി നിസ്സാര കാര്യങ്ങളുടെ പേരില്‍ എന്‍.എച്ച്. സ്ഥലമെടുപ്പില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതിയ്ക്ക് മുന്നിലെത്തിയ ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു ഈ പ്രഖ്യാപനം.
വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കും. രാജ്യത്തിന്റെ പുരോഗതിയ്ക്ക് എന്‍.എച്ച്. വികസനം അത്യന്താപേക്ഷിതമെന്നായിരുന്നു കോടതിയുടെ അഭിപ്രായം.
എന്‍.എച്ച്-66 മായി...
കൊച്ചി: കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. അനന്യയുടെ പാര്‍ട്ണര്‍ ജിജുവിനെ വൈറ്റിലയിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ചയാണ് അനന്യയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തിന് ശേഷം ജിജു മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്ന് അനന്യയുടെ...
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. അപകടത്തില്‍പ്പെടുമ്പോള്‍ അര്‍ജുന്‍ ആയങ്കിയുടെ ബൈക്കായിരുന്നു റമീസ് ഉപയോഗിച്ചിരുന്നത്.
അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികളാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നതെന്ന പ്രാഥമിക വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് വാഹനങ്ങളും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടം നടന്ന സ്ഥലം സ്ഥിരമായി അര്‍ജുന്‍...
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ കണ്ണീർ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...