Monday, November 10, 2025

Kerala

ടിപിആര്‍ കൂടൂന്നു; നിയന്ത്രണങ്ങള്‍ കര്‍ശനം, മൈക്രോ കണ്ടെയിന്‍മെന്‍റ് മേഖലകളില്‍ യാത്ര ഒരു വഴിയിലൂടെ മാത്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ടെയിന്മെന്റ് സോണുകളിൽ ഇന്ന് മുതൽ നിയന്ത്രണം കൂടുതൽ കർശനമാക്കും. മൈക്രോ കണ്ടെയിന്മെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിന് സെക്ടരൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. എ,ബി,സി,ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും. എ,ബി വിഭാഗങ്ങളിൽ സർക്കാർ ഓഫീസുകൾ പകുതി ജീവനക്കാരുമായി പ്രവർത്തിക്കും. സി വിഭാഗത്തിൽ നാലിലൊന്നു ജീവനക്കാരുമായി പ്രവർത്തിക്കാം. ഡി വിഭാഗത്തിൽ അവശ്യ...

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; പുതിയ ന്യുനമർദ്ദം രൂപപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാസർകോട് , കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ  ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

ആശ്വാസമില്ല; സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്, 66 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 12.3

തിരുവനന്തപുരം∙സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്‌ലിം സമുദായത്തിന്റെ ആശങ്ക അകറ്റണം; കാന്തപുരം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതിയുടെ വിധി പ്രകാരം റദ്ദ് ചെയ്തതിനെ തുടര്‍ന്നുണ്ടായ മുസ്‌ലിം സമുദായത്തിന്റെ ആശങ്ക അറിയിക്കാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെയും ന്യുനപക്ഷ വിഭാഗങ്ങളുടെയും ഉന്നമനത്തിന് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടെതായി കാന്തപുരം...

ഐ.എൻ.എൽ പിളർന്നു; കാസിം ഇരിക്കൂറിനെ പുറത്താക്കി​യെന്ന്​ വഹാബ്​

കൊച്ചി: ലോക്ക്ഡൗൺ ദിനമായ ‍‍ഞായറാഴ്ച രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീ​ഗ് പിളർന്നു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസ‍ർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു. എന്നാൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബിനെ പാ‍ർട്ടിയിൽ...

മുഹമ്മദ്​ മോന്​ മലയാളികൾ നൽകിയത്​ 18 അല്ല; 46.78 കോടി​

കണ്ണൂർ: എസ്എംഎ രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി സുമനസ്സുകൾ സംഭാവനയായി നൽകിയത് 46.78 കോടി രൂപ. പതിനെട്ട് കോടി രൂപയായിരുന്നു മുഹമ്മദിന്റെ മരുന്നിനായി വേണ്ടിയിരുന്നത്. കുഞ്ഞിനുള്ള സോൾജെൻസ്മ മരുന്ന് അടുത്ത മാസം ആറിനെത്തുമെന്ന് മാതാപിതാക്കൾ അറിയിച്ചു.  7,77,000 പേരാണ് കുട്ടികളുടെ ചികിത്സക്കായി പണം അയച്ചത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഒറ്റത്തവണയെത്തിയ എറ്റവും വലിയ തുക....

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. നാല് പ്രതികളാണ് പോലീസ് കസ്റ്റഡിയിലായത്. തൃശ്ശര്‍ അയ്യന്തോളിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം...

ഡി വിഭാഗത്തില്‍ ഒരു വഴി ഒഴികെ എല്ലാം അടക്കും; കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം

കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡി.വൈ.എസ്.പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ...

രോഗികൾ കൂടി; സംസ്ഥാനത്ത് ഇന്ന് 18,531 കൊവിഡ് രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91, മരണം 98

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കേരളത്തില്‍ വീണ്ടും വന്‍ തിമിംഗല ഛര്‍ദ്ദി വേട്ട; പിടിച്ചെടുത്തത് 5 കോടിയിലധികം വിലമതിക്കുന്ന ആബര്‍ഗ്രീസ്

മൂന്നാര്‍: സംസ്ഥാനത്ത് വീണ്ടും കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് അഞ്ച് കോടി വിലയുള്ള ആംബര്‍ ഗ്രീസാണ് മൂന്നാറില്‍ പിടികൂടിയിരിക്കുന്നത്. അഞ്ച് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്‌നാട് വത്തലഗുണ്ട്, പെരികുളം സ്വദേശികളായ നാല് പേരും, മൂന്നാര്‍ സ്വദേശിയുമാണ് പിടിയിലായിരിക്കുന്നത്. മൂന്നാര്‍ സ്വദേശിയായ മുരുകനെന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ആബര്‍ഗ്രീസ് എത്തിച്ചത്. സംസ്ഥാനത്ത് ആംബര്‍ ഗ്രീസ്...
- Advertisement -spot_img

Latest News

തദ്ദേശ അങ്കത്തിന് തീയതി കുറിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...
- Advertisement -spot_img