കാസർകോട്: കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അടക്കം നാല് പേര്‍ കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ട് അറസ്റ്റിലായത്. കൊലക്കേസ് പ്രതികളും നേരത്തെ ഹണി ട്രാപ്പില്‍ അറസ്റ്റിലായവരും അടക്കമുള്ളവരാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തില്‍ അന്വേഷണത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്.
മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗര്‍...
ചെന്നൈ∙ പ്രമുഖ ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും.
1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു...
കോവിഡ് ആശങ്കകള്‍ക്കിടയിലും തിരുവോണത്തെ വരവേറ്റ് മലയാളികള്‍. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാഗ്രതയില്‍ കുറവുണ്ടാകരുതെന്നാണ് നിര്‍ദേശം. കരുതലിന്റെ ഈ ഓണക്കാലം, നല്ല നാളെയുടെ പ്രതീക്ഷ കൂടിയാണ് ഓരോ മലയാളിക്കും.
കോവിഡ് കാലത്തെ രണ്ടാമത്തെ ഓണമാണിത്. ഉള്ളത് കൊണ്ട് ഓണം പോലെയെന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുന്നതാണ് ഇത്തവണത്തെ ഓണക്കാലം. വറുതിക്കിടയിലും ഓണം കഴിയും വിധം ആഘോഷമാക്കുകയാണ് മലയാളികള്‍. അതുകൊണ്ടുതന്നെ...
കൊച്ചി: സ്വർണാഭരണങ്ങൾക്ക് പുതിയതായി ഏർപ്പെടുത്തിയ ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച്‍യുഐഡി) പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വർണ വ്യാപാരികൾ ഓഗസ്റ്റ് 23 തിങ്കളാഴ്ച്ച കരിദിനം ആചരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
രാജ്യവ്യാപകമായി സ്വർണ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തെ അനുകൂലിച്ചുകൊണ്ടാണ് പ്രതിഷേധ ദിനം സംഘടിപ്പിക്കുന്നത്. കേരളത്തിൽ ഓണമായതിനാൽ കരിദിനമായാണ് ആചരിക്കുന്നത്.
കടകളിൽ എച്ച്‍യുഐഡി...
തിരുവനന്തപുരം: കോവിഡ് നെഗേറ്റിവ് ആയ ശേഷം മരിക്കുന്ന രക്ഷിതാക്കളുടെ 18 വയസ് വരെയുള്ള കുട്ടികൾക്കും സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മാതാപിതാക്കൾ രണ്ട് പേരും കോവിഡ് മൂലം മരിച്ച കുട്ടികൾ, കോവിഡ് നെഗറ്റീവായ ശേഷം മൂന്ന് മാസത്തിനുള്ളിൽ മാതാപിതാക്കൾ മരിച്ച കുട്ടികൾ എന്നിവരും സർക്കാരിന്റെ സഹായത്തിന് അർഹരാണ്. ആകെയുള്ള രക്ഷിതാവ് കൊവിഡ് മൂലം മരിച്ചാലും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ...
കൊച്ചിയിലെ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും തട്ടിയ കേസില്‍ രണ്ടു യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഉദുമ അരമങ്ങാനത്തെ ഉമ്മര്‍ (50), ഭാര്യ ഫാത്തിമ (45), കാസര്‍കോട് ചൗക്കിയില്‍ താമസിക്കുന്ന നായന്മാര്‍മൂലയിലെ സാജിദ (36), കണ്ണൂര്‍ ചെറുതാഴത്തെ ഇക്ബാല്‍ (62) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ കെ പി...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ 160 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. 35,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 4425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്നലെ താഴുകയായിരുന്നു. ഈ...
എറണാകുളം നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നൽകി ഡിസിപി ഐശ്വര്യ ദോഗ്രെ. ഡിസിപിയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
കോവിഡ് പരിശോധനയുടെ മറവില്‍ സർക്കാർ നിർദ്ദേശ പ്രകാരം പൊലീസ് ജനങ്ങൾക്കുമേൽ അന്യായമായി പിഴ ചുമത്തുന്ന എന്ന...
കൊച്ചി ∙ ജനനവും മരണവും റജിസ്റ്റർ ചെയ്യാനുള്ള സർക്കാർ ഫോമുകളിൽ ഇനി പുതിയ മറ്റൊരു ഫോം കൂടി ഉടനുണ്ടാകും. കാലത്തിനും സാങ്കേതിക വിദ്യയ്ക്കും ജീവിത രീതിയിലുമുള്ള മാറ്റങ്ങൾക്കും അനുസരിച്ച് സർക്കാരും ഉചിതമായ ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണിത്. വിവാഹ മോചിതയായശേഷം അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിച്ചു ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെ ഗർഭിണിയായ...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...