Tuesday, November 11, 2025

Kerala

പി.എം.എ. സലാം ഒഴികെ ആരും പിന്തുണച്ചില്ല; ലീഗ് ഉന്നതാധികാരസമിതിയില്‍ ഒറ്റപ്പെട്ട് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട് മുഈനലി തങ്ങളുടെ വിമര്‍ശനം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മുസ്‌ലീം ലീഗ് ഉന്നതാധികാര സമിതിയോഗത്തില്‍ ഒറ്റപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുഈന്‍ അലി തങ്ങളെ പുറത്താക്കണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തെ പി.എം.എ. സലാം ഒഴികെയുള്ള നേതാക്കളാരും പിന്തുണച്ചില്ല. പാണക്കാട് കുടുംബവും നടപടിക്കെതിരെ ശക്തമായി നിലകൊണ്ടു. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍...

‘കാറില്‍ ഹെല്‍മറ്റ് ധരിച്ചില്ല’ 500 രൂപ പിഴ; വാഹനം റോഡിലിറക്കിയിട്ട് തന്നെ ദിവസങ്ങളായെന്ന് ഉടമസ്ഥന്‍

മലപ്പുറം കാവനൂരില്‍ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് തിരുവനന്തപുരം റൂറൽ പോലീസ് ട്രാഫിക് വിഭാഗത്തിൻറെ പിഴ. വാഹന ഉടമയായ റമനിഷ് പൊറ്റശേരിയുടെ പേരിൽ നെടുമങ്ങാട് രജിസ്റ്റേഷനുള്ള പഴയ മോഡൽ ഐ20 കാറിനാണ് 500 രൂപ പിഴയിട്ടു കൊണ്ടുള്ള ചലാൻ നോട്ടീസ് ലഭിച്ചത്. കാറിൽ ഹെൽമറ്റ് ധരിച്ചില്ല എന്ന വിചിത്രമായ കാരണം കാണിച്ചാണ് 500 രൂപ പിഴയായി അടക്കാൻ മൊബൈൽ ഫോണിൽ സന്ദേശം...

ഷോപ്പിങ് മാളുകൾ ബുധനാഴ്ച മുതൽ തുറക്കും, തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം

തിരുവനന്തപുരം: നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ്  മാളുകള്‍ തുറക്കാൻ സർക്കാർ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍  വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ബുധനാഴ്ച മുതലാണ് കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക. കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ...

വാർത്താസമ്മേളനത്തിലെ മോശം പെരുമാറ്റം; റാഫി പുതിയകടവിനെ മുസ്ലീം ലീ​ഗ് സസ്പെന്റ് ചെയ്തു

കോഴിക്കോട്: മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മുഈൻ അലി നടത്തിയ വാർത്താസമ്മേളനം തടസപ്പെടുത്തിയ പ്രവർത്തകൻ റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു . കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർക്കെതിരെ  മുഈൻ അലി നടത്തിയ വിമർശനങ്ങളാണ്  റാഫി പുതിയകടവിനെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈൻ അലിക്കെതിരെ വിമർശനമുന്നയിച്ചു. ലീഗിൽ...

കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനം, 139 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കെ.ടി ജലീലിന്​ ആരാണ്​ ബ്ലാക്ക് മെയിലിംഗ് ക്വട്ടേഷൻ കൊടുത്തതെന്ന്​ മുൻ ജഡ്​ജി

മുൻമന്ത്രി കെ.ടി ജലീൽ നടത്തുന്നത്​ ബ്ലാക്ക് മെയിലിംഗ് ക്വട്ടേഷനാണെന്ന്​ പെരുമ്പാവൂർ മുൻ സബ് ജഡ്ജി എസ്.സുദീപ്. കെ ടി ജലീൽ നിലവാരമില്ലാതെതരം താഴുകയാണ്. ജലീൽ പാണക്കാട് കുടുംബത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമാണ്. ഇതല്ല, ആയിരിക്കരുത് രാഷ്ട്രീയ പ്രവർത്തനമെന്നും ഫേസ്​ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു. ജലീലിനെതി​െ രൂക്ഷവിമർശനമാണ്​ പോസ്റ്റിൽ ഉന്നയിച്ചിരിക്കുന്നത്​. ജലീലിന്‍റെ ചോറ് പിണറായിയുടെ...

നടപടിയില്ല; മുഈന്‍ അലിയെ പിന്തുണച്ച് ഷാജിയും മുനീറും, ആരോപണം ഉയര്‍ത്തിയതില്‍ അന്വേഷണം

കോഴിക്കോട്: നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരില്‍ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍ അലിക്ക് എതിരെ നടപടി ഇല്ല. പാണക്കാട് കുടുംബവും കെഎം ഷാജിയും എം കെ മുനീറും മുഈന്‍ അലിയെ പിന്തുണച്ചു. മുഈന്‍ അലി ആരോപണം ഉയർത്തിയതിനെക്കുറിച്ച് അന്വേഷിക്കും. മുഈന്‍ അലിക്ക് എതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ്...

അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിന് പിന്തുണ; ബിജെപി അംഗം മടങ്ങിയത് ആംബുലന്‍സില്‍

കൊല്ലം ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എല്‍ഡിഎഫിന് ബിജെപി അംഗം എസ് ശ്രീധരന്റെ പിന്തുണ ലഭിച്ചതോടെയാണ് പ്രസിഡണ്ട് ആമിന ഷെരീഫിനെതിരായ അവിശ്വാസം പാസായത്. നാല് ദിവസമായി കാണാനില്ലായിരുന്ന ശ്രീധരന്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പഞ്ചായത്തില്‍ എത്തിയത്. പഞ്ചായത്തില്‍ സിപിഐഎം 7, സിപിഐ 3, കോണ്‍ഗ്രസ് 4, ബിജെപി 6,...

മുഈൻ അലി തങ്ങളുടെ വക്കാലത്തുമായി വരാൻ ജലീൽ ആരാ? ലീഗ് നേതൃത്വം

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നുറപ്പായിരിക്കെ, മുഈൻ അലിയുടെ വക്കാലത്തും കൊണ്ട് വരാൻ കെ ടി ജലീൽ ആരാണെന്ന ചോദ്യവുമായി ലീഗ് നേതൃത്വം രംഗത്ത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ മുഈൻ അലി തങ്ങൾക്കെതിരെ നടപടി എടുത്താൽ, വലിയ വില നൽകേണ്ടി വരുമെന്നാണ് കെ ടി...

‘കൊവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കി’; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്

കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി. ഉദ്ഘാടന ചടങ്ങ് കൊവിഡ്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img