Tuesday, November 11, 2025

Kerala

നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവന്‍ കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറി. 34ാം സാക്ഷിയായിരുന്ന കാവ്യ ചൊവ്വാഴ്ച പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് കൂറുമാറിയത്. വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍...

വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരണം; എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാൻ പരാജയപ്പെടുത്തുമെന്ന് കെടി ജലീല്‍

തിരുവനന്തപുരം: തന്‍റെതെന്ന പേരില്‍ സൈബര്‍ ലീഗുകാര്‍ വ്യാജ ഫേസ്ബുക്ക് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നുവെന്ന് മുന്‍മന്ത്രി കെടി ജലീല്‍. നിജസ്ഥിതി മനസ്സിലാക്കാതെ ചില പണ്ഡിതൻമാർ പോലും ഇതേറ്റുപിടിച്ച് അഭിപ്രായം പറയുന്നുവെന്നും ജലീല്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജലീല്‍ ഇക്കാര്യം അറിയിച്ചത്. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവർ ഇതും ഇതിലപ്പുറവും ചെയ്യും. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച...

വാക്സിനെടുക്കാത്തവർക്കും കടയിൽ പോകാം, ഡബ്ല്യു ഐ പി ആർ എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും, സംസ്ഥാനത്തെ കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിനായി വിദഗ്ദ്ധസമിതി ശുപാർശയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങൾ വിവാദമായതോടെ മാറ്റം വരുത്താൻ തീരുമാനം. ഇന്ന് വിളിച്ചുകൂട്ടിയ പ്രതിവാര അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായത്. ഇത് പ്രകാരം വാക്സിൻ എടുക്കാത്ത കുടുംബങ്ങളുണ്ടെങ്കിൽ അംഗത്തിന് കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ അനുവാദമുണ്ടാവും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക്...

സംസ്ഥാനത്ത് കോവിഡ് കൂടുതൽ രൂക്ഷം; ടിപിആർ 15.91; ഇരുപതിനായിരം കടന്ന് കോവിഡ് രോഗികൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് ജാമ്യം

കണ്ണൂര്‍: ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് പിടിയിലായ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവെക്കണമെന്ന് കോടതി അറിയിച്ചു. വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇവര്‍ പറഞ്ഞിരുന്നു. സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരാണ് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ എന്നറിയപ്പെടുന്നത്. ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ...

രണ്ടാം ലോക്ക്ഡൗണ്‍; പിഴയായി ലഭിച്ചത് 125 കോടിയോളം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ലോക്ഡൗണില്‍ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളുടെ എണ്ണവും പിഴത്തുകയും കേരളാ പൊലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ കണക്കുകള്‍ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് പിരിച്ച തുകയുടെ കണക്ക്...

‘ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ’; ഇ ബുള്‍ജെറ്റ് വിഷയത്തില്‍ സുരേഷ് ഗോപി

യൂട്യൂബ് വ്ലോഗർമാരായ ഈ ബുൾജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെതിരെ സോഷ്യൽ മീഡിയയിൽ കൌമാരക്കാർ രംഗത്തെത്തുകയും ഇത് ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയുാണ്. ഇതിനിടെ ഇ-ബുൾജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പല പ്രമുഖരുടെയും നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്. നടനും എംപിയുമായ സുരേഷ് ​ഗോപിക്കും സഹായം തേടി ഫോൺ കോൾ എത്തി. എന്നാൽ ഇ-ബുൾജെറ്റിനെ സേവ്...

‘ഓന് സ്വൈര്യം കൊടുക്കരുതെന്ന് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു’; വേട്ടയാടലിനെ കുറിച്ച് ജലീല്‍

കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ വേട്ടയാടലിന് ഇരയായിരുന്നുവെന്നും അതിന് പിന്നില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് തനിക്ക് ഉറപ്പാണെന്നും മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ ടി ജലീല്‍. തനിക്ക് ഇ ഡി നോട്ടീസ് ലഭിച്ചതിന് പിന്നാലെ എന്തൊക്കെ കോലാഹലങ്ങളായിരുന്നു അരങ്ങേറിയത്. അതിന്റെയെല്ലാം പിന്നില്‍ അദ്ദേഹമായിരുന്നു. തന്റെ രാഷ്ട്രീയ, സാമ്പത്തിക ലാഭത്തിന് വേണ്ടി കുഞ്ഞാലിക്കുട്ടി ഏതറ്റം...

പെരിയ ഇരട്ടക്കൊലക്കേസ്: പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയുടെ വാഹനം കാണാതായി

പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയില്‍ ഇരുന്ന ബൈക്കാണ് കാണാതായത്. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും...

കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍; കരട് നിര്‍ദേശങ്ങള്‍ വനിതാ കമ്മിഷന്‍ സമര്‍പ്പിച്ചു

കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദേശങ്ങള്‍ കേരള വനിതാ കമ്മിഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് സമര്‍പ്പിച്ചത്. കേരള സംസ്ഥാനത്തുള്ള വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതും കേരളീയ സമൂഹത്തില്‍ ഒരു സാമൂഹിക വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ സാമ്പത്തിക...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img