കൊച്ചി: കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നാം ഡോസ് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പ്രവാസിയായ ഇദ്ദേഹം രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിക്കുകയും കോവാക്‌സിന് അംഗീകാരം ഇല്ലാത്തതു കൊണ്ട് മൂന്നാം ഡോസ് ആയി കോവീഷീല്‍ഡ് വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഇതിന് അനുമതി...
തൃശൂർ: തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യൻ കോഫീ ഹൗസ് സീൽ ചെയ്തു. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് സീൽ ചെയ്തത്. ഇന്നലെ ഒരു കുടുംബത്തിന് ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകിയതിനാണ് നടപടി. എന്നാൽ പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകർക്കാനാണെന് കോഫീ ഹൗസ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്. സമീപകലായളവിൽ ആഗോള വിപണിയിലെ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ...
മലപ്പുറം: ലൈംഗീക അധിക്ഷേപവും വിവേചനവും സംബന്ധിച്ച് വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനത്തിൻ്റെ സമയം അവസാനിക്കുമ്പോഴും നിലപാടിലുറച്ച് ഹരിത നേതാക്കൾ. ഇന്ന് രാവിലെ 10 മണിക്കകം വനിത കമ്മീഷന് നൽകിയ പരാതി പിൻവലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഇക്കാര്യം ഹരിത ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ...
എടവണ്ണ: പള്ളിയിലെ ഖബർ മണ്ണ് നീക്കിയ നിലയിൽ കണ്ടെത്തി. മസ്ജിദിൽ മുജാഹിദീൻ മുണ്ടേങ്ങര പള്ളിയിലെ ഖബർസ്ഥാനിലെ 30 വർഷത്തോളം പഴക്കമുള്ള ഖബറാണ് കുഴിച്ച നിലയിൽ കണ്ടെത്തിയത്.
മാസങ്ങൾക്കു മുമ്പാണ് ഇത്തരം ഒരു പ്രവൃത്തി നടത്തിയതെന്ന് കരുതുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികൾ പറയുന്നു. കമ്മിറ്റിയുടെ പരാതിയിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത്...
സ്ക്രീൻ ഷെയറിങ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെകുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രോത്സാഹിപ്പിച്ചേക്കാമെന്നാണ് പൊലീസ് പറയുന്നത്. കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്.
സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ ഉള്ള പണമിടപാടുകൾ കാണാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
മലപ്പുറം: ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിന് നൽകിയ അന്ത്യശാസനം. എംഎസ്എഫ് നേതൃത്വത്തിൽ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയിൽ വിശദമായ ചർച്ചകൾ...
എടപ്പാൾ: തിരഞ്ഞെടുപ്പുകമ്മിഷൻ നൽകുന്ന ഇലക്‌ഷൻ ഐ.ഡി. കാർഡിനും റവന്യൂ ഓഫീസ് മുഖേന ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്കും ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട. സ്വന്തം സ്‌മാർട്ട്ഫോണിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം വരുന്നു.
വോട്ടർപട്ടികയിൽ പേരുചേർത്താൽ ജനസേവനകേന്ദ്രം മുഖേനയോ ഓൺലൈനിലോ ഐ.ഡി. കാർഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസിൽനിന്നത് വില്ലേജ് ഓഫീസിലെത്തി ബൂത്ത്‌ലെവൽ ഓഫീസർ (ബി.എൽ.ഒ.) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...