Kerala

മോട്ടോര്‍വാഹന രേഖകളുടെ കാലാവധി ഇന്ന് അവസാനിക്കും; പുതുക്കാനുള്ളത് ലക്ഷകണക്കിന് രേഖകള്‍

മോട്ടോര്‍വാഹന രേഖകളുടെ കാലാവധി നീട്ടിയില്ലെങ്കില്‍ ഒന്നരലക്ഷത്തോളം ലേണേഴ്സ് ലൈസന്‍സുകള്‍ വ്യാഴാഴ്ചയോടെ റദ്ദാകും. അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട നേത്രപരിശോധനാ സര്‍ട്ടിഫിക്കറ്റിന് ആറുമാസമാണ് കാലാവധി. പുതിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം വീണ്ടും ഫീസ് അടച്ച് പുതുക്കേണ്ടിവരും. കോവിഡ് വ്യാപനം കാരണം രണ്ടുവര്‍ഷമായി ലൈസന്‍സ് ടെസ്റ്റുകള്‍ കൃതമായി നടക്കുന്നില്ല. 30,000 സ്‌കൂള്‍ വാഹനങ്ങളുടെയും ഒരുലക്ഷത്തോളം പൊതുവാഹനങ്ങളുടെയും ഫിറ്റ്നസ്, പെര്‍മിറ്റുകളുടെ കാലാവധിയും 30-ന് തീരും....

കൊവിഡ് മരണങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം; ഒക്ടോബര്‍ പത്ത് മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും

തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗനിർദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിച്ചാണ് മാർഗരേഖ . ഇതോടെ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാർഗരേഖയിൽ പറയുന്നത്. ജില്ലാതല...

സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; 25 ദിവസത്തിനിടെ 1200 രൂപ കുറഞ്ഞു

കൊച്ചി: സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 34,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 15 രൂപ കുറഞ്ഞു. 4305 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു....

ഇരുട്ടടിയായി ഇന്ധനവില; പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും കൂടി

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 102.16 രൂപയും ഡീസൽ 95.11 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ 101.95 രൂപയും ഡീസൽ 94.90 രൂപയുമാണ്...

സംസ്ഥാനത്ത് ഇന്ന് 12,161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ജാ​ഗ്രതവേണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്(Thunderstorm) കൂടിയ മഴയ്ക്ക് (Rain)സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (Warning)അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പിൽ പറയുന്നു ഇടിമിന്നൽ അപകടകരമായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്....

മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്

കോഴിക്കോട്: മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും സമുദായത്തെ മറന്നുള്ള രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച  നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ നിയോഗിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിൽ...

കണ്ണൂരിലേക്ക് പോകാൻ കൊടി സുനി ഇറക്കിയ കിടിലൻ നമ്പർ അധികൃതർ പൊളിച്ചടുക്കി, ഇപ്പോഴുള്ളത് ...

തൃശൂർ: ജയിൽ മാറ്റത്തിന് ടി പി വധക്കേസ് പ്രതിയായ കൊടി സുനി പുതിയ നമ്പർ ഇറക്കിയെങ്കിലും അതും അധികൃതർ പൊളിച്ചടുക്കി. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മിനിഞ്ഞാന്ന് രാത്രി മുതല്‍ നിരാഹാരത്തിലായിരുന്നു സുനി. പക്ഷേ, അധികൃതർ ഗൗനിക്കാത്തതിനാൽ ഇന്ന് രാവിലെ സമരം അവസാനിപ്പിച്ച് ഭക്ഷണം കഴിച്ചുതുടങ്ങി എന്നാണ് റിപ്പോർട്ട്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സുനിക്ക് സെല്ലിന്...

ഐപിഎല്‍ ‘ഡ്രീം ഇലവന്‍’ കളിച്ചു; ഒരൊറ്റ രാത്രിയില്‍ ബിഹാറിലെ ബാര്‍ബര്‍ കോടിപതി

പട്‌ന: ഒരു രാത്രി നേരംവെളുത്തപ്പോഴേക്കും കോടിപതി ആയിരിക്കുകയാണ് ബിഹാറിലെ മധുബനിയില്‍ നിന്നുള്ള ബാര്‍ബര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'ഡ്രീം ഇലവന്‍' മത്സരത്തില്‍ വിജയിച്ചാണ് അശോക് കുമാര്‍ എന്ന ബാര്‍ബര്‍ക്ക് ഒരു കോടി രൂപ ലഭിച്ചത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ ഡ്രീം ഇലവനെ തിരഞ്ഞെടുത്താണ് അശോക് വിജയിച്ചത്. ഇരുടീമില്‍...

സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 149 മരണം, ടിപിആര്‍ 11.61 %

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
- Advertisement -spot_img

Latest News

എൽ നിനോ എത്തുന്നു; മഴ കുറയും, ചൂട്‌ കൂടും, വരൾച്ചയുണ്ടാകും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...
- Advertisement -spot_img