Kerala

തീ പിടിക്കുന്ന വില; ഡീസലിന്റെ വിലയും നൂറിനടുത്ത്; പെട്രോള്‍ 106 കടന്നു

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടി. സംസ്ഥാനത്ത് ഡീസലിന്റെ വില നൂറിനടുത്തെത്തി. ഡീസല്‍ വില ലിറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ച കൊണ്ട് പെട്രോളിന് രണ്ടുരൂപ 67 പൈസയും ഡീസലിന് മൂന്നുരൂപ 79 പൈസയുമാണ് കൂട്ടിയത്. പുതിയ നിരക്ക് പ്രകാരം കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.10 രൂപയാണ് വില. ഡീസലിന് ഡീസല്‍...

രൂപയുടെ മൂല്യത്തകര്‍ച്ച; വിദേശത്ത് നിന്നുള്ള പണത്തിന്റെ ഒഴുക്ക് വര്‍ധിച്ചു

ദുബൈ: അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ താഴ്ന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപ. നാട്ടിലേക്ക് അയക്കുന്ന പണത്തിന് പ്രവാസികള്‍ക്ക് ഇപ്പോള്‍ മികച്ച വിനിമയ നിരക്കാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ഡോളറിനെതിരെ 74.98 എന്ന നിലയാണ് ഇന്ത്യന്‍...

സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ∙ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്. യെലോ...

ആശ്വാസമേകി കണക്കുകൾ, ഇന്ന് 10,944 കൊവിഡ് രോഗികൾ; 12,922 പേർക്ക് രോഗമുക്തി, 120 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സ്​കൂള്‍ തുറക്കാനുള്ള അന്തിമ മാര്‍ഗരേഖ പുറത്തിറക്കി; ആറ്​ ദിവസം അധ്യയനം

തിരുവനന്തപുരം: അടുത്ത മാസം സ്കൂൾ തുറക്കുന്നതിന് (School Reopening) മുന്നോടിയായി കൊവിഡ് പ്രോട്ടോക്കോൾ (covid protocol) പാലിച്ചു കൊണ്ട് ക്ലാസുകൾ നടത്താനും സ്കൂളുകൾ പ്രവർത്തിപ്പിക്കാനുമുള്ള വിപുലമായ മാർഗ്ഗരേഖ (Guideline) സംസ്ഥാന സർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാർ (minister of education and minister of health) സംയുക്തമായാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. 'തിരികെ സ്കൂളിലേക്ക്' എന്ന പേരിലാണ് മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. സ്കൂളുകൾ...

സ്വര്‍ണവില വീണ്ടും കൂടി; ഒരാഴ്ചക്കിടെ 400 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തി. 35,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ചു.4390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച്...

ലോട്ടറിയടിച്ചവര്‍ സമ്മാനംവാങ്ങാന്‍ എത്തുന്നില്ല; സര്‍ക്കാരിന് അഞ്ചുവര്‍ഷംകൊണ്ട് കിട്ടിയത് 291 കോടി

കൊച്ചി: കേരള സർക്കാരിന്റെ ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരിൽ പലരും ലഭിച്ച ഭാഗ്യം തേടിയെത്താത്തത് സർക്കാരിന് ‘ബംബർ’ നേട്ടമാവുന്നു. ഭാഗ്യാന്വേഷികൾ എത്താത്തതിനാൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ ഖജനാവിലേക്ക് കിട്ടിയത് 291 കോടി രൂപയാണ്. ഇതിൽ ഒന്നാംസമ്മാനം കിട്ടിയ തുക ഉൾപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ലെന്നാണ് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന്റെ മറുപടി. വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് വിവരാവകാശ...

ഇന്ധനവിലയിൽ ഇന്നും വർധന; സംസ്ഥാനത്ത് ഡീസൽ വില നൂറിനടുത്തെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി.  തിരുവനന്തപുരത്ത്  പെട്രോൾ വില  105 രൂപ 78 പൈസയാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 20...

അപേക്ഷാ ഫീസ് ഒഴിവാക്കും; സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം, ഇനി കാര്യങ്ങള്‍ ലളിതം

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതിനല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണ് ഇത്. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു...

സംസ്ഥാനത്ത് 12288 പേര്‍ക്ക് കോവിഡ്, ടിപിആർ 12.37 ശതമാനം; 141 മരണങ്ങളും സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img