തിരുവനന്തപുരം: സ്കൂള്‍ തുറക്കന്നതില്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.സ്കൂൾ വാഹനങ്ങളിലെ അറ്റകുറ്റപണി പൊലീസിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കും. സ്കൂളുകള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് 19675 പേർക്ക് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രോഗം കൂടുതൽ നിയന്ത്രണ വിധേയമാകുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട്...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കൂടുതൽ ബിജെപി നേതാക്കളെ പ്രതി ചേര്‍ത്തു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറർ സുനില്‍ നായിക് എന്നിവരുൾപ്പെടെ ആറ് നേതാക്കളെയാണ് പ്രതി ചേർത്തത്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ നല്‍കിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് നഗരത്തോട്...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു.
ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്. ഡാൻസാഫ് അടുത്തിടെ തലസ്ഥാനത്തെ മെഡിക്കൽ കോളേജ് പരിധിയിലും പേട്ട സ്റ്റേഷൻ...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപ ഉയര്‍ന്ന് 35,080 ആയി. ഗ്രാമിന് 35 രൂ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4385 രൂപ.
ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വര്‍ധനയോടെ രണ്ടു ദിവസത്തിനിടയിലുണ്ടായ വര്‍ധന 440 രൂപ.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍...
തിരുവനന്തപുരം: സംസ്ഥാന എൻസിപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം. പ്രസിഡന്‍റ് പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തെന്നാണ് എ കെ ശശീന്ദ്രൻ വിഭാഗത്തിൻറെ ആരോപണം. ചാക്കോയുടെ അടുപ്പക്കാരനായ സംസ്ഥാന സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് പാര്‍ട്ടി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പും പുറത്തായി.
കോണ്‍ഗ്രസില്‍ നിന്ന് എൻസിപി തലപ്പത്തേക്കെത്തിയ പിസി ചാക്കോയും ശശീന്ദ്രൻപക്ഷവും തമ്മിലാണ് തർക്കം. പി...
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്. അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മൂന്ന് ലീഗ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു. ഇതിനിടെ കൗണ്‍സിൽ യോഗം ബഹിഷ്ക്കരണിക്കണമെന്ന വിപ്പ് വാങ്ങാന്‍ വിസമ്മതിച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലർമാര്‍ ഒടുവിൽ പാര്‍ട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി.
യുഡിഎഫ്...
സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ മാനേജ്മെന്റ് പുറത്താക്കി. ഇരയായ യുവ മാധ്യമ പ്രവർത്തക പ്രസ്തുതചാനലിൻ്റെ വനിതാ സെൽ വഴി മാധ്യമ പ്രവർത്തകനെതിരെ പരാതി നല്‍കുകയായിരുന്നു.
നിലവില്‍ സസ്‌പെന്‍ഷന് പിന്നാലെയാണ് പുറത്താക്കാന്‍ തീരുമാനം. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കൊവിഡ് വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് 100 എന്ന വലിയ ലക്ഷ്യത്തോടടുക്കുകയാണ്.
2,41,20,256 പേര്‍ ആദ്യ ഡോസ് വാക്‌സീനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്‌സീനും...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി റിപ്പാേർട്ട്. കോവിഡ് വ്യാപന തോത് വിലയിരുത്തുന്ന ആര്‍ വാല്യു പൂജ്യത്തിലേക്ക് താണു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലും മഹാരാഷ്ട്രയിലും ആര്‍ വാല്യു ഒന്നിനും താഴെയെത്തി. ഓഗസ്റ്റ് അവസാനം ഒന്നിന് മുകളിലുണ്ടായിരുന്ന ആര്‍ വാല്യു ഏറ്റക്കുറച്ചിലുകള്‍ക്ക് ഒടുവിലാണ് ഒന്നിന് താഴെയായത്.
ഇത് ഇരുസംസ്ഥാനങ്ങളെ സംബന്ധിച്ച്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...