തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്‌കൂളുകളില്‍ ബയോബബിള്‍ ആശയത്തില്‍ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോര്‍ജും തിരുവനന്തപുരത്ത് പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇരു വകുപ്പുകളുടെയും സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.
സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്ര റിപ്പോര്‍ട്ട്...
തിരുവനന്തപുരം: ഉത്സവകാലം കണക്കിലെടുത്ത് പുതിയ മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം. ടിപിആർ 5% മുകളിലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല. 5% ന് താഴെ ടിപിആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താം. കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
അതേസമയം സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് സർക്കാർ പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. സ്കൂൾ ബസുകളില്‍ നിന്ന് യാത്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
ഉപ്പള: ദേശീയ പാത വികസനത്തിന്റെ ഭാഗമായി ബന്തിയോട് ടൗണിലെ കെട്ടിടങ്ങളും പൊളിച്ചു മാറ്റല്‍ തുടങ്ങി. കഴിഞ്ഞ ദിവസമാണ് പാതയോരത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങിയത്. വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളാണ് പൊളിക്കുന്നത്. ഏതാനും കെട്ടിടങ്ങള്‍ ഇതിനകം പൊളിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങളാണ് പൊളിക്കാനായി മാര്‍ക്ക് ചെയ്‌ത് വെച്ചിട്ടുള്ളത്. ഗതാഗതതടസ്സമുണ്ടാകാത്ത തരത്തിലാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. ദേശീയപാതയുടെ ആദ്യഘട്ടം...
കൊല്ലം: ഇരുപത്തിയൊന്നുകാരിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് ജസീമ ദസ്തക്കീർ എന്ന ഇരുപത്തിയൊന്നുകാരിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള വയലിക്കട ബ്രാഞ്ച് സമ്മേളനമാണ് ജസീമയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറിയാണ് ജസീമയെന്ന് നേതാക്കൾ പറയുന്നു.
ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് വന്ന ജസീമ...
തിരുവനന്തപുരം: ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. അതേസമയം സംസ്ഥാനത്ത് വൻ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് പരാമർശം ഇടതുമുന്നണി യോഗത്തിൽ ചർച്ചയായില്ല. സർക്കാർ...
തിരുവനന്തപുരം: കോവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോഗ്യവകുപ്പ് തന്നെ മുൻകൈ എടുക്കുമെന്നും വീണ ജോർജ് പറഞ്ഞു.
കൊവിഡ‍് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന്...
തൃശ്ശൂർ: കേരള പോലീസിലെ നാലുപേരെ പ്രതിചേർത്തുകൊണ്ടുള്ള കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് ആദ്യമായി പോലീസിനെതിരേ ഇ.ഡി. ചുമത്തിയ കേസാണിത്. മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പാറമട ഉടമയിൽനിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദിച്ചെന്നുകാണിച്ച് പൊതുപ്രവർത്തകനായ അജിത് കൊടകര നൽകിയ പരാതിയിലാണ് നടപടി. ഇക്കാര്യത്തിൽ ഇ.ഡി. വിശദ അന്വേഷണം നടത്തിയാണ് രണ്ട്...
തിരുവനന്തപുരം: ആന്ധ്രാപ്രദേശിൽനിന്നും തമിഴ്‌നാട്ടിൽനിന്നും പോലീസ്‌തന്നെ കഞ്ചാവ് കടത്തിക്കൊണ്ടു വന്നശേഷം പിടിച്ചെടുത്ത് പേരെടുക്കാൻ ശ്രമമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുണ്ടായിരുന്ന ജില്ലാ ആന്റി നകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സി (ഡാൻസാഫ്) നെതിരേയാണ് റിപ്പോർട്ട്.
എ.ഡി.ജി.പി.യുടെ നിർദേശപ്രകാരം ഏതാനും ആഴ്ച മുമ്പ് ഡാൻസാഫിനെ പിരിച്ചുവിട്ടിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്.
ചാക്ക, കുമാരപുരം എന്നിവിടങ്ങളിൽനിന്നു കിലോക്കണക്കിനു കഞ്ചാവ്...
പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ. സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ചേർന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗമാണ് ആവശ്യമുന്നയിച്ചത്.
വിവാദങ്ങളിൽ നോക്കി നിൽക്കുന്ന സർക്കാർ നിലപാടിനോടുള്ള പ്രതിഷേധവും യോഗം രേഖപ്പെടുത്തി.
പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന കേരളത്തിന്റെ സാമൂഹിക സൗഹാർദ്ദത്തിന് വിരുദ്ധമാണെന്നും പ്രതിഷേധാർഹമാണെന്നുമാണെന്നുമാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. വിദ്വേഷ പ്രസംഗത്തെ തുടർന്നുണ്ടായ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...