തിരുവനന്തപുരം∙ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ചുമതല എ.എ.റഹിമിന്. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് റഹിം ആ സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ന് ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയാണ് റഹിമിനെ തിരഞ്ഞെടുത്തത്.
മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയാന്‍ സന്നദ്ധനായത്. ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ...
തിരുവനന്തപുരം ∙ കഴിഞ്ഞ 5 വർഷത്തിനിടെ പിൻവലിച്ചത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകൾ. മന്ത്രിമാർക്കെതിരായ 12 കേസും എംഎൽഎമാർക്കെതിരെയുള്ള 94 കേസും പിൻവലിച്ചു. ഇതിനു പുറമേ, മന്ത്രിമാരും എംഎൽഎമാരും ഒരുമിച്ചുള്ള 22 കേസുകളും. ആകെ 150 കേസുകൾ പിൻവലിക്കാനാണു സർക്കാർ ആവശ്യപ്പെട്ടതെന്നു നിയമസഭയിൽ കെ.കെ.രമയുടെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകി. പിൻവലിച്ചതിൽ 2007...
തിരുവനന്തപുരം: ഇടവേളകളില്ലാതെ സംസ്ഥാനത്ത് ഇന്നും ഇന്ധനവില വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വർധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്.
രാജ്യത്ത് 120 രൂപയും കഴിഞ്ഞ് ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 120...
ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസുകാരന്‍റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി. പൊലീസുകാരന്‍ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും രാത്രി ക്വാര്‍ട്ടേഴ്സില്‍ എത്തിയ എസ് ഐ പൊലീസുകാരന്‍റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് എസ്ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഈ മാസം 18ന്...
മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു. യൂട്യൂബ് വീഡിയോ നോക്കിയാണ് ആരുമറിയാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. മുറിയില്‍ നടന്ന പ്രസവം ബന്ധുക്കള്‍ പോലും അറിഞ്ഞിരുന്നില്ല എന്നാണ് പൊലീസിന് നല്‍കിയ മൊഴി.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പറയപ്പെടുന്ന അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് വീട്ടുകാരറിയാതെ മുറിയില്‍ പ്രസവം നടന്നത്. മൂന്ന് ദിവസത്തിന്...
തൃശ്ശൂർ: മദ്യപിച്ച് വീട്ടിലെത്തി ഭർത്താവ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് രക്ഷിച്ചത് ഭർത്താവിന്റെ ജീവൻ. പരാതിക്കാരിയുടെ വീട്ടിലെത്തിയ പോലീസ് അൽപം വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്ന ഭർത്താവിന്റെ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു.
ഒക്ടോബർ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പിപി ബാബുവും സിവിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി. 'തിരികെ സ്‌കൂളിലേക്ക്' എന്ന പേരിലാണ് മാര്‍ഗരേഖ. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു.
ഓരോ സ്‌കൂളുകളുടെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. നവംബറിലെ പ്രവര്‍ത്തന...
സുന്ദർബനിലെ മത്സ്യത്തൊഴിലാളിയായ ബികാഷ് ബർമാനും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റുള്ളവരും വളരെക്കാലമായി പ്രദേശത്തെ നദികളിൽ മത്സ്യബന്ധനം നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോൾ, അവർ ഒരു ഭീമൻ 'ടെലിയ ഭോല' മത്സ്യത്തെ പിടിക്കാനായതിന്‍റെ സന്തോഷത്തിലാണ്.
മത്സ്യത്തൊഴിലാളികൾ അവരുടെ വലയിൽ കുടുങ്ങിയ കൂറ്റൻ മത്സ്യത്തെ തങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കരയ്ക്കടുപ്പിച്ചത്. ഈ വലിയ മത്സ്യത്തെ പിടികൂടാൻ കഴിഞ്ഞതോടെ അവർ അതിനെ മൊത്തവ്യാപാര...
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കുതിച്ചുകയറിയ സ്വര്‍ണ വില ഇടിഞ്ഞു. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,800 രൂപയായി. ഗ്രാം വില 30 രൂപ താഴ്ന്ന് 4475 ആയി.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000 രൂപ കടന്നിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന...
കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...