തിരുവനന്തപുരം: സംസ്ഥാനത്ത് 2282 അധ്യാപകർ ഇതുവരെ വാക്സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 327 അനധ്യാപകരും വാക്സിനെടുത്തിട്ടില്ല. മതപരമായ കാരണം, അലർജി, ആരോഗ്യ പ്രശ്നം എന്നിവമൂലം വാക്സിൻ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. വാക്സിൻ നിർബന്ധമാക്കി പ്രത്യേക ഉത്തരവ് ഇറക്കുന്നില്ലെന്നും ഇവർ രണ്ടാഴ്ച സ്കൂളിൽ വരേണ്ടെന്നും പകരം ഓൺലൈൻ ക്ലാസെടുത്താൽ മതിയെന്നും...
ലഖ്നൗ: യു.പി പൊലീസ് തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ച ഇവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്ന് പുറത്തിറങ്ങുകയായിരുന്നു. ലഖ്‌നൗ അഡീഷണല്‍ ജില്ലാ 17ാം നമ്പര്‍ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാല് പേര്‍ക്ക് ജാമ്യം അനുവദിച്ചത്.
36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെ ജയില്‍ മോചിതരായത്....
കൊല്ലത്ത് വൈദ്യുത ആഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്കു സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം .
വാക്കനാട് കൽച്ചിറ പള്ളിയ്ക്കു സമീപം വിനോദ സഞ്ചാരത്തിന് എത്തിയ കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. 21 വയസുള്ള കാഞ്ഞങ്ങാട്...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കോഴിക്കോട്: മന്ത്രവാദിനി ചമഞ്ഞ് യുവതിയില്‍ നിന്ന് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ യുവതിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 10000 രൂപ പിഴയടക്കാനും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2015ലാണ് സംഭവം. വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവതിയില്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിനെതിരെ ഉത്തർ പ്രദേശിൽ പൊലീസ് കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാവുകയും ലഖ്‌നൗവിൽ നിന്നുള്ള രണ്ട് പേർ പൊലീസിന് പരാതി നൽകുകയുമായിരുന്നു. ലഖ്‌നൗ സൈബർ പൊലീസാണ് കേസെടുത്തത്. സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമമെന്നതടക്കമുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. ആയിരം ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 951 പെണ്‍കുഞ്ഞുങ്ങളേയുള്ളൂവെന്നാണ് 2020ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പറയുന്നത്. 2015-16ല്‍ ആയിരത്തിന് 1047 എന്നതായിരുന്നു റിപ്പോര്‍ട്ട്.
മറ്റ് ഇടപെടലുകളൊന്നും ഉണ്ടായില്ലെങ്കില്‍ പ്രകൃത്യാ ഉള്ള ആണ്‍-പെണ്‍ അനുപാതം കണക്കാക്കയിട്ടുള്ളത് 1000 ആണ്‍കുഞ്ഞുങ്ങള്‍ക്ക് 950 പെണ്‍കുഞ്ഞുങ്ങള്‍ എന്നാണ്.
ഇതില്‍ കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ നിരക്ക് ആയിരത്തിനു മുകളിലായിരുന്നു....
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപ. ഗ്രാമിന് പതിനഞ്ചു രൂപ കുറഞ്ഞ് 4470 ആയി.
ഇന്നലെ പവന്‍ എണ്‍പതു രൂപ കുറവു രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ...
തിരുവനന്തപുരം: ബിജെപിയുടെ നിയോജക മണ്ഡലം ഓഫീസ് പൊലീസ് പൊളിച്ച് നീക്കി. വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് ആണ് പൊലീസ് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫീസാണ് പൊളിച്ചത്.
രാത്രിയോടെയാണ് റോഡരുകിലുള്ള ഓഫീസ് പൊളിച്ച് നീക്കാനായി പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്ത് പൊലീസും ബി ജെ...
കാസർഗോഡ്: (mediavisionnews.in) കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആർടി പിസിആർ നിർബന്ധമാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പൊതുജനതാത്പര്യാർത്ഥം സർക്കാർ നടപ്പാക്കിയ തിരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കാസർകോട് ജില്ലയിൽ നിന്നുള്ള വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു,...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...