Kerala

മുസ്ലീം പേരില്‍ വ്യാജ പാസ്‌പോര്‍ട്ടെടുത്ത് 10 വര്‍ഷം തട്ടിപ്പ്: ആര്‍എസ്എസ് മുഖ്യ ശിക്ഷക് അറസ്റ്റില്‍

തിരുവനന്തപുരം:  മുസ്ലീം പേരില്‍ വ്യാജ പാസ്‌പോര്‍ട്ടെടുത്ത്  പത്ത്‌ വര്‍ഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കുന്നുമ്മേല്‍ സ്വദേശിയും മുഖ്യ ശിക്ഷകുമായ രാജേഷാണ്  (47) അറസ്റ്റിലായത്. ഷെറിന്‍ അബ്ദുള്‍ സലാമെന്ന പേരിലാണ് ഇയാള്‍ വിദേശത്ത് കഴിഞ്ഞിരുന്നത് 2006ല്‍  വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് കരസ്ഥമാക്കി വിദേശത്ത് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം...

സ്വര്‍ണ വില ഇന്നും കൂടി; രണ്ട് ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 320 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,560 രൂപയായി. ഗ്രാമിന് 40 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4570 രൂപയാണ് വില. ഈ...

ലീഗില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് കുടിയേറിയിരിക്കുന്നു; മുസ്‌ലിം ലീഗിനെ ജിന്നയുടെ ലീഗിനോടുപമിച്ച്‌ കോടിയേരി

കോഴിക്കോട്: മുസ്‌ലിം ലീഗിനെ മുഹമ്മദലി ജിന്നയുടെ ലീഗിനോട് ഉപമിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ റാലിയും മുസ് ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണെന്ന് കോടിയേരി പറഞ്ഞു. മുസ്‌ലിം ലീഗും കോണ്‍ഗ്രസും അകപ്പെട്ടിരിക്കുന്നത് അഗാധമായ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. വീണ്ടും...

പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പങ്കുവെച്ചെന്ന് പരാതി; വയനാട്ടില്‍ യുവാവിനെതിരെ കേസ്

കമ്പളക്കാട്: പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പോപുലര്‍ ഫ്രണ്ട് നല്‍കിയ പരാതിയില്‍ കമ്പളക്കാട് സ്വദേശി പൂളക്കൊല്ലി മഹേഷ് രാഘവനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന വകുപ്പിലാണ് കമ്പളക്കട് പൊലീസ് കേസെടുത്തിരിക്കുന്നത്.

‘ഓപ്പറേഷന്‍ കാവല്‍’; അക്രമങ്ങളും കളള കടത്തും തടയാന്‍ കേരളാ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും ലഹരി കടത്ത്, കളളക്കടത്തുകള്‍ക്കും തടയിടാനൊരുങ്ങി കേരളാ പൊലീസ്. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ കാവല്‍’ എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. മയക്കുമരുന്ന് കടത്ത്, കളളക്കടത്ത്, സംഘം ചേര്‍ന്നുളള ആക്രമണങ്ങള്‍ എന്നിവ തടയുക. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുക...

ഇന്ത്യയില്‍ മൂന്ന് ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതില്‍ ഒരെണ്ണം കേരളത്തില്‍ തുടങ്ങുമെന്ന് യു.എ.ഇ ഉറപ്പുനല്‍കി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാര്‍ക്ക് ആരംഭിക്കുമെന്ന് യു.എ.ഇ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ മൂന്ന് ബൃഹദ് ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് യു.എ.ഇ ഗവണ്മന്റ് ലക്ഷ്യമിടുന്നത്. അതില്‍ ഒരെണ്ണം കേരളത്തില്‍ തുടങ്ങണമെന്ന അഭ്യര്‍ത്ഥന ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ യു.എ.ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദി സ്വീകരിച്ചു....

സ്വകാര്യ കമ്പനികൾ കുപ്പിവെള്ള വില വർധിപ്പിച്ചു; ലിറ്ററിന് 20 രൂപ

സ്വകാര്യ കമ്പനികൾ കുപ്പിവെള്ള വില വർധിപ്പിച്ചു. ഒരു ലിറ്ററിന് 20 രൂപയായാണ് വര്‍ധിപ്പിച്ചത്. സർക്കാർ ഉത്പന്നമായ ഹില്ലി അക്വയ്ക്ക് വില കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. കുപ്പിവെള്ളം കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം...

കോണ്‍ഗ്രസുകാർക്കെതിരായ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു

കൊച്ചി: മൊഫിയ പര്‍വീണ്‍ ആത്മഹത്യാക്കേസില്‍ സമരം ചെയ്ത  കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ  നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ തെറ്റുതിരുത്തല്‍  പരമ്പരയിലാണ് ആലുവ പൊലീസ്. ഒരു...

മാരക മയക്കുമരുന്നുമായി സിനിമ- സീരിയല്‍ താരം അറസ്റ്റിൽ

അതിമാരകമായ മയക്കുമരുന്ന് കൈവശം വെച്ചതിന് സിനിമ- സീരിയല്‍ താരം അറസ്റ്റിൽ. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ ആണ് അറസ്റ്റിലായത്. വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയില്‍ എൽ എസ് ഡി സ്റ്റാമ്പുകളാണ് ഇയാളുടെ കൈവശം നിന്ന് പൊലീസ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് വൈത്തിരി എസ്ഐ ഇ രാംകുമാറും സംഘവും, ലഹരി...

ജനുവരി മുതൽ സോപ്പിനും വില കൂടും; 15 ശതമാനം വരെ വർദ്ധനവിന് സാദ്ധ്യത

കോഴിക്കോട്: പുതുവർഷത്തിൽ സോപ്പിനും വില വർദ്ധിക്കും. അസംസ്‌കൃത വസ്‌തുക്കൾക്ക് പെട്ടെന്നുണ്ടായ വിലവർദ്ധനവാണ് സോപ്പുകളുടെയും വില കൂട്ടാനിടയാക്കിയത്. 15 ശതമാനം വരെ വർദ്ധനവുണ്ടാകാനാണ് സാദ്ധ്യത. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം കാസ്റ്റിക് സോഡയുടെ വില 300 ശതമാനം വർദ്ധിപ്പിച്ചിരിക്കുയാണ്. അസംസ്‌കൃത വസ്‌തുക്കൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും ശുചീകരണ ഉൽപന്നങ്ങൾ അവശ്യവിഭാഗത്തിലുൾപ്പെടുത്തി ജിഎസ്ടി കുറക്കണമെന്നുംകേരള സോപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആവശ്യമുയർത്തിയിട്ടുണ്ട്.
- Advertisement -spot_img

Latest News

ഇന്ധനവില കൂട്ടാത്തതുമൂലം പെട്രോൾ ലിറ്ററിനു 18 രൂപയും ഡീസലിന് 35 രൂപവരെയും നഷ്ടമെന്ന് കമ്പനികൾ

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ ചില്ലറവില ഇനിയും ഉയർത്താത്തത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം കൂട്ടുന്നു. പുതിയ...
- Advertisement -spot_img