തിരുവനന്തപുരം: സിപിഎമ്മിനും കേരളാ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. സംസ്ഥാന ആഭ്യന്തര വകുപ്പ് സമ്പൂർണ്ണമായി ആര്‍എസ്‌എസിന് കയ്യടക്കാന്‍ സാഹചര്യമൊരുക്കിയത് സിപിഎമ്മാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണെങ്കിലും സംഘപരിവാറിന് അനുഗുണമാകുന്ന തീരുമാനങ്ങളാണ് സര്‍ക്കാരില്‍ നിന്ന് വരുന്നതെന്നും പ്രത്യേകിച്ച് പോലീസ് വകുപ്പ് സംഘ്പരിവാര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ (Night Curfew Kerala) ദേവാലയങ്ങൾക്കും ബാധകമാക്കി സർക്കാർ. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ. രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം എന്നാണ് നിര്‍ദ്ദേശം.
ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക,...
മുഖ്യമന്ത്രി പിണറായി വിജയനും വാഹന വ്യൂഹത്തിനും ഇനി കറുത്ത ഇന്നോവകൾ. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹറയുടെ നിർദ്ദേശ പ്രകാരമാണ് ഈ നിറം മാറ്റം. ഇതിനു വേണ്ടി നാല് പുതിയ ഇന്നോവകൾ പൊലീസ് വാങ്ങി എന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പൈലറ്റും എസ്കോർട്ടുമായി പോവാനാണ് നാല് പുതിയ കാറുകൾ വാങ്ങിയത്.
കാറുകൾ വാങ്ങാൻ പൊലീസിന് സ്പെഷ്യൽ ഫണ്ട്...
കോഴിക്കോട്: കെ റെയിലിൽ അടുത്ത ഘട്ടം സമരത്തിലേക്ക് യു ഡി എഫ് കടക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്ന് പ്രതിപക്ഷനേതാവുമായി ആലോചിച്ച് രണ്ടാം ഘട്ട സമരം പ്രഖ്യാപിക്കും. യുഡിഎഫിൽ ഇക്കാര്യത്തിൽ അവ്യക്തയില്ല, അഭിപ്രായ വ്യത്യാസവുമില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിനാണ് സിൽവർ ലൈനിൽ കാഴ്ചപ്പാടില്ലാത്തത്. മുസ്ലിം ലീഗിനെതിരായ സിപിഎം വിമർശനം വഖഫ്...
പത്തനംതിട്ട: പൊലീസിൽ ആർഎസ്എസ് അനുകൂലികളുടെ സാന്നിധ്യം സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടി ജില്ലാ സമ്മേളനത്തിലായിരുന്നു പൊലീസിലെ ആര്‍എസ്എസ് അനുകൂലികളെ കുറിച്ച് കോടിയേരി പറഞ്ഞത്. സ്റ്റേഷന്‍ ജോലികൾ ചെയ്യുന്നവരിൽ ആർഎസ്എസ് അനുകൂലികളുണ്ട്. ഇടത് അനുകൂല പൊലീസുകാർ ജോലിഭാരം കുറവുള്ള തസ്തികൾ തേടി പോകുകയാണ്. ഗണ്‍മാന്‍ ആകാനും സ്പെഷ്യല്‍ ബ്രാഞ്ചില്‍ കയറാനും തിരക്ക് കൂട്ടുന്നു....
തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ കുരുന്നുകൾ അങ്കണവാടികളിലേക്ക് എന്ന പേരിൽ പ്രത്യേക മാർഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.
9:30 മുതൽ 12:30 വരെ എന്ന നിലയിൽ പ്രവർത്തനം ക്രമീകരിക്കാനാണ് നിർദേശം. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും. ആദ്യഘട്ടത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. പത്തനംതിട്ട നാല്, ആലപ്പുഴ രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് പുതിയ ഒമിക്രോണ്‍ കേസുകൾ.
പത്തനംതിട്ടയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32 വയസും, 40 വയസും)...
കൽപ്പറ്റ: വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി 68 വയസുകാരൻ മുഹമ്മദിന്റെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്.
സംഭവത്തിൽ വൈകിട്ടോടെയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പത്താം...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...