Tuesday, November 18, 2025

Kerala

സ്വര്‍ണ വില കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 36,200 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില 36,080ല്‍ തുടരുകയായിരുന്നു. ഗ്രാം വില പതിനഞ്ചു രൂപ കൂടി 4525ല്‍ എത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ...

കസേരകൊണ്ടും കല്ലുകൊണ്ടും അടി; ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ യുവതി മരിച്ചു

അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് യോശുദാസ് സൗമ്യയെ കസേരകൊണ്ടും കല്ലുകൊണ്ടും മുഖത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. തളര്‍ന്നുവീണ സൗമ്യയെ നാട്ടുകാരാണ്...

പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

പാലക്കാട്: പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകള്‍ പൂര്‍ണമായും ഉടന്‍ തുറക്കില്ല

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍. ഉത്സവങ്ങളും പൊതുചടങ്ങുകളും നടത്താന്‍ ഇളവുകള്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തുറന്ന ഇടങ്ങളില്‍ 300 പേര്‍ക്ക് വരെ പരിപാടികളില്‍ ഇനി മുതല്‍ പങ്കെടുക്കാം. ഹാളുകളില്‍ 150 പേര്‍ക്ക് വരെയാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. വിവാഹം, മരണാന്തര ചടങ്ങുകളില്‍ നിലവിലെ സ്ഥിതി...

അമ്മയേയും പെങ്ങളേയും തിരിച്ചറിയണം, സംസ്‌കാരം കുടുംബത്തില്‍ നിന്ന് തുടങ്ങണം- ലീഗിനോട് പിണറായി

തിരുവനന്തപുരം: വഖഫ് സംരക്ഷണ റാലിക്കിടെ തനിക്കും കുടുംബത്തിനും നേരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്നും സംസ്‌കാരം കുടുംബത്തില്‍ നിന്ന് തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി റിയാസിനേയും മകള്‍ വീണയേയും അധിക്ഷേപിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍...

സംഘടനയുടെ പേരുപറഞ്ഞ് മുസ്‌ലിം ബിസിനസുകളെ തകര്‍ക്കാന്‍ ഇ.ഡി ശ്രമിക്കുന്നു: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കേരളത്തില്‍ റെയ്ഡുകള്‍ നടത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേര്‍ക്കെതിരെ മൊഴി നല്‍കിയത് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്. ഇ.ഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാര്‍മ്മികവും ദുരുദ്ദേശപരവുമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വന്‍കിട ബിസിനസ് തട്ടിപ്പുകളെല്ലാം...

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

കൊച്ചി: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ​ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിൾ പരിശോധന നടത്തിയാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയിൽ നെ​ഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ...

കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 57,121 ടെസ്റ്റുകൾ, 3856 പേർ രോഗമുക്തർ, 34 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19  (covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍...

മോഫിയ കേസ്: സമരം ചെയ്ത കോണ്‍ഗ്രസുക്കാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു

ആലുവ: മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ന്റ് ചെയ്തത്. സംഭവത്തില്‍ മുനമ്പം ഡി.വൈ.എസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.ഐ.ജി ആവശ്യപ്പെട്ടിട്ടുണ്ട്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ പരാതിയിലാണ് ഇരുവരേയും ഡി.ഐ.ജി സസ്‌പെന്‍ന്റ് ചെയ്തത്. മോഫിയ...

മുഹമ്മദ് റിയാസിനെതിരായ വിദ്വേഷ പരാമര്‍ശം; അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിൽ (Waqf Rally) വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ (Abdurahman Kallayi) കേസെടുത്തു. സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കേസ്. സിപിഐഎം (CPIM) പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്മാൻ എപി നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. ഐപിസി...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img