ദില്ലി: ഹിജാബിന് വേണ്ടി വാദിക്കുന്നവർക്ക് പിന്നിൽ മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നിൽ പെൺകുട്ടികളാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം. ആരിഫ് മുഹമ്മദ് ഖാൻ തന്റെ നിലപാട് വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് രാത്രി വരെ മഴയ്ക്ക് (Heavy Rain) സാധ്യത. ഏഴ് മണിവരെ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന...
റോഡിലെ അമിതവേഗക്കാരെ ക്യാമറ പിടിച്ചാല്‍ ഇനി നേരേ കരിമ്പട്ടികയിലേക്ക്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്‌വെയർ മാറി. ദേശീയപാതകളിലെ ക്യാമറ വാഹന്‍ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവില്‍ എറണാകുളം, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. പിഴയൊടുക്കാനുള്ള ചെലാൻ തയ്യാറാക്കുമ്പോള്‍ വാഹന്‍ സൈറ്റിലെ കരിമ്പട്ടിക കോളത്തിലേക്ക് അവര്‍ വിവരം...
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കി വില്‍ക്കാനൊരുങ്ങി കൊച്ചിയിലെ റോയല്‍ ട്രാവല്‍സ് ഉടമ റോയി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ബസുകള്‍ തൂക്കി വില്‍ക്കുന്നുവെന്ന് ബസുടമ സമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. അധികം പഴക്കമില്ലാത്ത വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍, നിവൃത്തികേട്...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 100 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4680 രൂപയായി
ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയിലെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണ് സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 35 ഡോളറാണ്...
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ മീഡിയ വണ്‍ ചാനലിന് പിന്തുണയുമായി എത്തിയ യൂട്യൂബര്‍ മല്ലു ട്രാവലറി(ഷാക്കിര്‍)ന്റെ പോസ്റ്റിന് താഴെ വിദ്വേഷ കമന്റുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍.
ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മീഡിയ വണിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളെ പ്രൊമോട്ട് ചെയ്തുള്ള പോസ്റ്ററാണ് ഷാക്കിര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഇതിനുതാഴെ...
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡി ഡി, ആര്‍.ഡി.ഡി., എ.ഡി., ഡി.ഇ.ഒ. തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ യോഗമാണ് ചേര്‍ന്നത്.
ഫെബ്രുവരി 14 മുതല്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ വീണ്ടും ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍...
പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ ബസിടിച്ച് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവാക്കളുടെ കുടുംബം. ആദര്‍ശ്, സബിത്ത് എന്നിവരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.
ഈ മാസം ഏഴിന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയാണ് ഇരുവരും കൊല്ലപ്പെടുന്നത്. വാഹനം ഓടിച്ചിരുന്ന വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എല്‍. ഔസേപ്പിനെ സംഭവം നടന്നതിന്...
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ (78) വിടവാങ്ങിയതോടെ നിലച്ചത് വ്യാപാരികളുടെ മൂന്ന് പതിറ്റാണ്ടായുള്ള ശബ്ദമാണ്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടി നസറുദ്ദീൻ വിടവാങ്ങിയത്. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്യത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതിൽ...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...