കണ്ണൂർ: തോട്ടടയിൽ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം തന്നെയെന്ന് വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. അക്രമി സംഘം എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയ്ക്കാണ് വീണത്. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല.
ഇന്നലെ തോട്ടടയിലെ വിവാഹ വീട്ടിൽ രാത്രി സത്കാരം കഴിഞ്ഞ് സംഗീത പരിപാടി നടന്നിരുന്നു. ഉച്ചഭാഷിണി...
കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിട്ടു. പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2021 മാര്‍ച്ച് 20 ന് തന്നെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിരുന്നു.
2022 മാര്‍ച്ച് 31ന് മുമ്പായി...
തിരുവനന്തപുരം: സംസ്ഥാനത്ത സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. ഫെബ്രുവരി 19 വരെ ഈ നിലയിലായിരിക്കും തുടരുക എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
21-ാം തിയതി മുതല്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി സാധാരണ രീതിയിലുള്ള പഠനം നടത്താനുള്ള ക്രമീകരണമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. രാവിലെ...
കണ്ണൂർ: വിവാഹ സംഘത്തിനെതിരായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട തോട്ടടയിൽ സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തത്. വിവാഹ വീട്ടിലേക്കുള്ള സംഘം പോയ ശേഷമാണ് ഇന്നുച്ചയ്ക്ക് രണ്ടരയോടെ ബോംബ് പൊട്ടിയത്.
പൊലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ...
പാലക്കാട്: മലമ്പുഴ കുറുമ്പാച്ചിമലയില്‍ കുടുങ്ങിപ്പോയ ബാബുവിന്‍റെ രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ച്ചയുണ്ടായെന്ന നിരീക്ഷണത്തിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് സന്ദേശം പുറത്ത്. രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സിന് അടിമുടി പോരായ്മ ഉണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്സാപ്പ് സന്ദേശങ്ങള്‍. വിദഗ്ധ പരിശീലനം നേടിയ ഇടുക്കിയിൽ നിന്നുള്ള പത്തംഗ സംഘം രാത്രി ചെറാട് എത്തിയെങ്കിലും മല കയറാൻ പൊലീസിന്‍റെ അനുവാദം തേടേണ്ട അവസ്ഥ...
കോഴിക്കോട്: എൽഡിഎഫ് ഘടകകക്ഷിയായ ഐ എൻ എൽ (INL) വീണ്ടും പിളർപ്പിലേക്ക്. നിലവിലുള്ള സംസ്ഥാനകമ്മറ്റി പിരിച്ചുവിടാൻ നീക്കം. ഇന്ന് ചേരുന്ന ദേശീയ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. മുതിർന്ന നേതാവായ കാസിം ഇരിക്കൂർ പക്ഷമാണ് പുതിയ നീക്കത്തിന് പിന്നിൽ.
നേരത്തെയുണ്ടായ പിളർപ്പിന് ശേഷം യോജിച്ചുവെങ്കിലും ഇരുപക്ഷവും തങ്ങളുന്നയിച്ച പ്രധാന പ്രശ്നങ്ങളിൽ...
മലമ്പുഴയിലെ പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാന്‍ ഇതുവരെ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ആദ്യം എത്തിയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, പിന്നീട് വന്ന വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകർ എന്നിവർക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്.
ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ്...
കോഴിക്കോട് : എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. ഹരിത വിഷയത്തിൽ പരാതിക്കാർക്കൊപ്പം നിന്നതിന് സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജൽ കോടതിയുത്തരവുമായി യോഗത്തിൽ പങ്കെടുക്കാനെത്തിയിട്ടും സ്ഥലത്തേക്ക് കയറ്റിയില്ല. യോഗം നടക്കുന്ന മുറി അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയാണ്. ഇതോടെ ഗേറ്റിന് പുറത്ത് ഷൈജിൽ പ്രതിഷേധിച്ചു.
നേതാക്കളുടേത് കോടതി...
സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച വീണ്ടും തുറക്കും. നേരത്തെയുള്ള മാർഗരേഖ പ്രകാരമായിരിക്കും സ്‌കൂളുകളുടെ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച തുറക്കുന്നത്. ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. ക്ലാസുകളുടെ സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്കു ശേഷം...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...