Kerala

സ്വര്‍ണവില വീണ്ടും കൂടി; 12 ദിവസത്തിനിടെ 1500 രൂപ വര്‍ധിച്ചു

കൊച്ചി: കഴിഞ്ഞ ദിവസം ഇടിവ് നേരിട്ട സ്വര്‍ണവില വീണ്ടും തിരിച്ചുകയറി ശനിയാഴ്ചത്തെ നിലയിലെത്തി. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്.  ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,440 രൂപ. ഗ്രാമിന് 50 രൂപ കൂടി 4680ല്‍ എത്തി. ശനിയാഴ്ച പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയില്‍ എത്തി....

ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന്‌ ദാരുണാന്ത്യം

നിലമ്പൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന്‌ ദാരുണാന്ത്യം. പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ മകൾ ഫാത്തിമ ഐറിൻ(ഒന്നര വയസ്സ്‌) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ അയൽവീട്ടിലെ പില്ലറിനോട് ചേർന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

ഡയമണ്ടിന് 25,000 രൂപ വരെ വിലകൂടി; വിതരണം താത്കാലികമായി നിർത്തി

തിരുവനന്തപുരം: ഡയമണ്ട് വിലയിൽ വൻ വർധനവ്. 13 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ ഡയമണ്ട് വിലയിൽ വൻ വർധനവ് ഉണ്ടാകുന്നത്. 15000 രൂപ മുതൽ 25000 രൂപവരെയാണ് വർധിച്ചത്. വിലവർധനവിനെ തുടർന്ന് നിർമ്മാതാക്കൾ ഡയമണ്ട് വിതരണം താത്കാലികമായി നിർത്തിവെച്ചു. 2009ലും ഡയമണ്ടിന് സമാനമായ രീതിയിൽ വിലവർധനവ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു കാരറ്റിന് 15000 മുതൽ 25000 രൂപ വരെയാണ്‌...

കാവി എനിക്ക് കണ്ണിന് കുളിര്‍മ നല്‍കുന്ന നിറം; പച്ച മുസ്‌ലിങ്ങളുടെ നിറമല്ല: ഗവർണർ

തിരുവനന്തപുരം: ഹിജാബ് വിവാദം മുസ്‌ലിം പെണ്‍കുട്ടികളെ വീടകങ്ങളില്‍ തളച്ചിടാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദുഷിച്ച ആസൂത്രണമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിജാബ് ഇസ്‌ലാമിലുള്ളവരാണെന്ന് പറയുന്നവര്‍ ഗൂഢാലോചനക്കാരാണ്. മുസ്‌ലിം ലീഗ് തന്നെ ഇസ്‌ലാം വരുദ്ധനാക്കാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ അഭിമുഖത്തില്‍ പറഞ്ഞു. കാവി തനിക്ക്...

ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു; വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്

പാലക്കാട്: ചെറാട് (Cherad) മലയിൽ കുടുങ്ങിയ ബാബുവിനെതിരെ (Babu)വനംവകുപ്പ് കേസ് എടുത്തു. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. ബാബുവിനൊപ്പം മലകയറിയ വിദ്യാത്ഥികൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ  പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി...

കുതിച്ചു കയറിയ സ്വർണ വില കുത്തനെ ഇടിഞ്ഞു: ഒറ്റ ദിവസംകുറഞ്ഞത് 400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 50 രൂപ കുറഞ്ഞ് 4630 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഒരു പവൻ സ്വർണത്തിന്  400 രൂപയാണ് കുറഞ്ഞത്....

മുസ്ലിം സഹോദരന്‍ മരിച്ചതിന് പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി; മലപ്പുറത്ത് സൗഹാര്‍ദത്തിന്റെ മാതൃക

തിരൂര്‍: ക്ഷേത്രോത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍...

ഒ.ടി.പി. കൈമാറിയാൽ വാട്‌സാപ്പിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും; സൂക്ഷിക്കണമെന്ന് പോലീസ്

കൊച്ചി: എസ്.എം.എസ്. മുഖേനയും ഫോൺകോൾ മുഖേനയും വാട്‌സാപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പ്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനാണ്‌ ഇങ്ങനെ വാട്‌സാപ്പ് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പ് കൂടിയതോടെ കരുതിയിരിക്കണമെന്ന് പോലീസ്‌തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ‘വാട്‌സാപ്പ് സപ്പോർട്ട് സർവേ’ എന്ന പേരിൽ ഫോൺ വിളിച്ചാണ് തട്ടിപ്പിന് വഴി ഒരുക്കുന്നത്. സംസാരത്തിനിടെ വിളിക്കുന്നയാളുടെ നമ്പരിൽ വാട്‌സാപ്പ് രജിസ്‌ട്രേഷൻ പ്രോസസിങ്ങിനായുള്ള നടപടികൾ...

ഉഡുപ്പിയിൽ ഡ്രസ് കോഡ് നിർബന്ധമല്ലാത്ത കോളജുകളിൽ ഹിജാബ് ധരിക്കാമെന്ന് സമാധാന യോഗം

കർണാടകയിലെ ഉഡുപ്പിയിൽ ഡ്രസ് കോഡ് നിർബന്ധമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാമെന്ന് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സമാധാനയോഗം. എന്നാൽ ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല നിർദേശങ്ങൾ യൂണിഫോം ധരിക്കുന്ന സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കുമെന്നും ഉഡുപ്പി ബി.ജെ.പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു. ഹിജാബ്...

പാലക്കാട് ചെറാട് മലയിൽ വീണ്ടും ആളുകൾ; മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിയുന്നു

പാലക്കാട്: ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പാലക്കാട് ചെറാട് മലയിൽ വീണ്ടും ആളുകൾ. മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു. നിരോധിത വനമേഖലയാണ് ഇത്. മുകളിലെത്തിയവരെ സുരക്ഷിതരായി താഴെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img