Kerala

ഫുട്ബോൾ മത്സരത്തിനിടെ താൽകാലിക ​ഗാലറി തകർന്നു; അപകടം മലപ്പുറ വണ്ടൂരിൽ

മലപ്പുറം: മലപ്പുറ വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ താൽകാലിക ​ഗാലറി തകർന്ന് വീണ് അപകടം. നൂറ് കണക്കിന് കാണികൾ തിങ്ങിനിറഞ്ഞിരുന്ന ​ഗാലറിയാണ് തകർന്നുവീണത്. അപകടത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സെവൻസ് ഫുട്‌ബോൾ ഫൈനൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വണ്ടൂരിലെയും നിലമ്പൂരിലെയും ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ...

വർഷാന്ത്യചെലവുകൾക്കായി കേരളം 2000 കോടി കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്പത്തികവർഷാവസാനത്തെ ചെലവുകൾ നേരിടാൻ സംസ്ഥാനസർക്കാർ 2000 കോടി രൂപകൂടി കടമെടുക്കുന്നു. കേന്ദ്രം അനുവദിച്ച പരിധിയിൽനിന്നാണിത്. ഇതോടെ ഈവർഷം പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ് 23,000 കോടിയാവും. 28,800 കോടിയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി. മാർച്ച് 31-നുമുമ്പ് 5800 കോടികൂടി എടുക്കാൻ സംസ്ഥാനത്തിന് അർഹതയുണ്ട്. മാർച്ച് 31-നുമുമ്പ് ട്രഷറിയിൽനിന്ന് വൻതോതിൽ പണം നൽകേണ്ടതുണ്ട്. തിങ്കളാഴ്ച ധനവകുപ്പ് സാമ്പത്തികസ്ഥിതി വിലയിരുത്തിയശേഷം...

ഇന്ധന വിതരണം മുടങ്ങും; തിങ്കളാഴ്ച മുതൽ ഇന്ധനലോറികൾ പണിമുടക്കിന്

ബി പി സി എൽ, എച്ച് പി സി എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിൽ ആയി 600 ൽപരം ലോറികൾ പണി മുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്. 13 ശതമാനം സർവിസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിൽ ആണ് തീരുമാനം. ഇന്ധന വിതരണം തടസ്സപ്പെടുമെന്നു പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ്...

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ മാസ് ഡ്രില്‍ നടത്തുന്നു; തടയാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ. രാധാകൃഷ്ണന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രി കെ. രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് സംഘടന ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും മാസ് ഡ്രില്‍ നടത്തുന്നതായുമാണ് കണ്ടെത്തിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്...

‘ദുബായിലേക്കു പോകുന്നതിനു മുൻപേ റിഫയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ, എല്ലാം മറച്ചുവച്ചു’; അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍, കോഴിക്കോട് എസ്‍പിക്ക് പരാതി നല്‍കി

കാക്കൂർ (കോഴിക്കോട്)∙ വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് റാഷിദ് എസ്പിക്കു പരാതി നൽകി. മാർച്ച് ഒന്നാം തീയതി പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച‌നിലയിൽ കണ്ടെത്തിയത്. മൂന്നര മാസം മുൻപാണ് റിഫ ഭർത്താവ് മെഹ്നുവിനൊപ്പം ദുബായിലേക്ക് പോയത്. മരിച്ച ദിവസം ദുബായ് പൊലീസെടുത്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് സഹോദരൻ...

ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു, വാതിലുകള്‍ പുറത്തുനിന്ന് പൂട്ടി; ഹമീദ് കൊല നടത്തിയത് മകനും കുടുംബവും രക്ഷപ്പെടാനുള്ള സര്‍വ്വ വഴികളും അടച്ച്

കുടുംബ വഴക്കിന്റെ പേരില്‍ അച്ഛന്‍ സ്വന്തം മകനെയും കുടുംബത്തെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് ഇടുക്കി ചീനിക്കുഴി നിവാസികള്‍ ഇതുവരെ മുക്തരായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം...

വീടിന് തീയിട്ട് ഉറങ്ങിക്കിടന്ന മകനുൾപ്പെടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി പിതാവ്

ഇടുക്കി: തൊടുപുഴയ്ക്കടുത്ത്  ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച്...

ജെബി മേത്തർ രാജ്യസഭാ സ്ഥാനാർത്ഥി; 42 വർഷത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ നിന്ന് വനിത സ്ഥാനാർത്ഥി

ദില്ലി: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചു. കേരളത്തിൽ നിന്ന് ജയസാധ്യതയുള്ള സീറ്റിൽ ജെബി മേത്തർ മത്സരിക്കും. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. അസമിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് ബിപുൻ റവയെയും പ്രഖ്യാപിച്ചു. കെപിസിസി സമർപ്പിച്ച അന്തിമ പട്ടികയിൽ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന...

28നും 29നും ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ആള്‍ കേരള ബാങ്ക് എംപ്‌ളോയിസ് അസോസിയേഷന്‍ അറിയിച്ചു. ബാങ്ക് സ്വകാര്യവത്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് സെക്രട്ടറി...

പിണറായിയുടെ ഭാര്യാ സഹാേദരിയുടെ വീട്ടിൽ മോഷണശ്രമം, സി സി ടി വി കള്ളന്മാർ കൊണ്ടുപോയി

വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയുടെ ഒഞ്ചിയത്തെ വീട്ടില്‍ മോഷണ ശ്രമം. കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് രാത്രിയിലായിരുന്നു മോഷണ ശ്രമം ഉണ്ടായത്. വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്ക് വാരിവലിച്ചിട്ടു. എന്നാൽ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല. സി സി ടി വികൾ തകർത്തു. ഇതിന്റെ...
- Advertisement -spot_img

Latest News

നേതാക്കൾ വാക്കുപാലിച്ചില്ല; കണ്ണൂർ അബ്ദുല്ല മാസ്റ്റർ മത്സരരംഗത്ത് സജീവം

കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം. കേവലം...
- Advertisement -spot_img