കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതിനല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പിന്നാലെ ആഹ്വാനംചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് തൊടുപുഴയില്‍നടന്ന അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്‌ക്കെതിരേ പോലീസ് ചാര്‍ജുചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികളാണ് റദ്ദാക്കിയത്.
അക്രമത്തിന് ഹര്‍ജിക്കാരി പ്രേരിപ്പിച്ചില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്.സബ്...
തിരുവനന്തപുരം: ഇന്ധനത്തിന്റെ തീവിലക്കും നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കും പുറമേ സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകളും കൂടും. ബസ് ചാര്‍ജ് മിനിമം പന്ത്രണ്ടോ രൂപയോ പത്തു രൂപയോ ആകും. ഓട്ടോ മിനിമം ചാര്‍ജ് 25ല്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി...
കോട്ടക്കല്‍: തന്റെ ആദ്യ ഐഎസ്എല്‍ സീസണില്‍ തന്നെ സ്വന്തം ടീം കിരീടം നേടിയപ്പോഴും ഹൈദരാബാദ് എഫ്സിയുടെ മലയാളി താരം അബ്ദുല്‍ റബീഹിന് കണ്ണീരൊഴിഞ്ഞില്ലായിരുന്നു. എന്നാല്‍ ഹൈദരാബാദ് എഫ്സിയുടെ മലയാളി താരം അബ്ദുല്‍ റബീഹിന് ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെ ഫൈനല്‍ റബീഹിന് കണ്ണീരില്‍ കുതിര്‍ന്ന കാഴ്ച്ചയാണ് നല്‍കിയത്.
സ്വന്തം നാടായ മലപ്പുറം ഒതുക്കുങ്ങലില്‍ നിന്ന് കളി കാണാന്‍ ഗോവയിലേക്ക്...
കൊല്ലം: ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ യുവാവിനെ ഉറക്കം ചതിച്ചു! മോഷ്ടിച്ച സാധനങ്ങളെല്ലാം പാക്ക് ചെയ്ത ശേഷം ഉറങ്ങിപ്പോയ കള്ളനെ വീട്ടുടമയും പൊലീസും ചേർന്ന് വിളിച്ചുണർത്തി. കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശുപത്രിമുക്ക് തടത്തിവിള വീട്ടിൽ റിട്ട. ജനറൽ വൈ തരകന്റെ വീട്ടിലാണ് സംഭവം. വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീരാവിൽ സ്വദേശിയായ യുവാവിനെ വൈദ്യ...
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കായി അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിന് എത്തുന്ന പൊലീസുകാർ യൂണിഫോമിൽ നെയിംബോർഡ് ധരിക്കാതെ വരുന്നതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം. ചിലയിടങ്ങളിൽ പ്രദേശവാസികൾ ഇതിനെ ചോദ്യം ചെയ്തു. നെയിംബോർഡ് ധരിക്കാത്തത് നിയമവിരുദ്ധ പ്രവൃത്തികൾ നടത്താനാണെന്നാണ് ആരോപണം.
ഡ്യൂട്ടിയിലുള്ള ഉദ്യോസ്ഥൻ യൂണിഫോമിൽ നെയിംബോർഡ് വയ്ക്കണമെന്നാണ് ചട്ടം. എന്നാൽ, സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്യുമ്പോൾ പലപ്പോഴും നെയിംബോർഡ് ഒഴിവാക്കാറുണ്ടെന്ന് പൊലീസുകാർ...
തൊടുപുഴ: ഏഴു വയസ്സുകാരനായ ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരന് 73 വർഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും വിധിച്ച് കോടതി. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 73 മൂന്നു വർഷം തടവിന് വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് 20 വർഷം ജയിലിൽ കിടന്നാൽ മതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി...
കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരൻ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ (Gold Price Today) ഇന്നും വർദ്ധനവ്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഇന്നലെ ഇടിഞ്ഞിരുന്നുവെങ്കിലും ഇന്ന് രാവിലെ ആയപ്പോഴേക്കും വില വർദ്ധിക്കുകയായിരുന്നു. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4740 രൂപയാണ്. 37920 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില....
കോഴിക്കോട്: മുഖ്യമന്ത്രിക്കും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ആര്‍.എസ്.എസ് മുഖപത്രമായ കേസരി വാരിക. ചൈനക്ക് താലിബാന്‍ എന്നത് പോലെയാണ് പിണറായിക്ക് കാന്തപുരം എന്നാണ് ലേഖനത്തില്‍ പറയുന്നത്.
‘ചൈനക്കും മാതൃക വിജയന്‍ ഭരണം’ എന്ന തലക്കെട്ടോടെയാണ് ലേഖനം. നവദമ്പതികളെ പോലെ പരസ്പരം കൈകോര്‍ത്ത്, ദാമ്പത്യത്തിന്റെ സ്വപ്നവുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോർട്ട്. കൊവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വർധിച്ചതെന്നാണ് പൊലീസിൻെറ(police) പഠന റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സർക്കാരിന്, പൊലീസ് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിലാണ് കാരണങ്ങളെ കുറിച്ചുള്ള...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...