Kerala

പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് എസ്.ഐ മരിച്ചു

എറണാകുളം: പെരുമ്പാവൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ്.ഐ മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് അപകടം. പെരുമ്പാവൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐയാണ് രാജു. മലയാറ്റൂര്‍ കിഴക്കേ ഐമുറിയില്‍ തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം...

തൃശൂരിൽ അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു

തൃശ്ശൂര്‍: തൃശ്ശൂരിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. അമ്മയുടെ...

കസ്റ്റംസിന്റെ പോലും കണ്ണുവെട്ടിച്ച് സ്വർണവുമായി പുറത്തിറങ്ങി; കരിപ്പൂരിൽ ഒരു കിലോയിലേറെ സ്വർണം പിടികൂടിയത് ഇങ്ങനെ..

മലപ്പുറം: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയിട്ടും കരിപ്പൂരിൽ സ്വർണക്കടത്തുകാരൻ പിടിയിൽ. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി കൂടല്ലൂർ സജീഷ്, പൊന്നാനി സ്വദേശി സുധീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ സജീഷാണ് ശരീരത്തിനുള്ളിൽ...

‘ചാമ്പിക്കോ’ ട്രെൻഡിനൊപ്പം മുഖ്യമന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയും; വൈറൽ വീഡിയോ

അമൽ നീരദ് ചിത്രം ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് വേദിയിൽ ഈ 'ചാമ്പിക്കോ' ട്രെൻഡ് പിന്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും ചേർന്നെടുത്ത ഫോട്ടോ വൈറലായി മാറിയിരുന്നു. എന്നാലിപ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയേയും രണ്ട് അകമ്പടി...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ തുടങ്ങി; കെ വി തോമസെത്തി, പിണറായിയും സ്റ്റാലിനും വേദിയില്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ (cpim party congress) ഭാഗമായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തില്‍ സെമിനാര്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജനും തമിഴനാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും  സെമിനാറില്‍ സംസാരിക്കും. വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസും സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി...

സംസ്ഥാനത്ത് രാത്രി വാഹനപരിശോധന കര്‍ശനമാക്കുന്നു; മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിടിവീഴും

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതോടെ രാത്രികാല വാഹന പരിശോധന വീണ്ടും ആരംഭിക്കുന്നു. മദ്യപിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ഇതോടെ കര്‍ശനമാക്കും. ഇത് സംബന്ധിച്ച് ഡിജിപി എല്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി. രണ്ട് വര്‍ഷമായി കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ രാത്രിയിലെ വാഹനപരിശോധനയില്‍ ഇളവ് വരുത്തിയിരുന്നു. ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതുള്‍പ്പടെ പുനരാരംഭിക്കും. രാത്രി പട്രോളിങ്ങ് തുടങ്ങാനാണ്...

ആം ആദ്മിയുടെ ഹിമാചൽ സ്വപ്നങ്ങൾക്ക് തിരിച്ചടി: സംസ്ഥാന അധ്യക്ഷനേയും സെക്രട്ടറിയേയും മറുകണ്ടം ചാടിച്ച് ബിജെപി

ദില്ലി: പഞ്ചാബ് മോഡൽ മുന്നേറ്റം ഹിമാചൽ പ്രദേശിൽ ആവ‍ര്‍ത്തിക്കാമെന്ന ആം ആദ്മി പാ‍ര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയുമായി ബിജെപി. ആം ആദ്മി സംസ്ഥാന അധ്യക്ഷനേയും സംഘടന സെക്രട്ടറിയേയും മറുകണ്ടം ചാടിച്ചാണ് ബിജെപി ആപ്പിന് ഷോക്ക് നൽകിയത്. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ ജനങ്ങളെ ഇളക്കി മറിച്ചുള്ള അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ദില്ലിയിൽ ബിജെപി...

ബൈക്കിൽ പോകുമ്പോൾ താഴെ വീണ് പോയത് 43000 രൂപ; കളഞ്ഞ് പോയ പണം തിരികെ വാങ്ങാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കുടുങ്ങിയത് കുഴൽപ്പണ കേസിൽ; 38കാരനെ പോലീസ് കുടുക്കിയത് ഇങ്ങനെ..

മലപ്പുറം: പൊന്നാനിയിൽ കുഴൽപ്പണം കടത്തിയ കേസിൽ 38 കാരൻ അറസ്റ്റിൽ. വേങ്ങര സ്വദേശി അഷറഫ് (38) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 5 ലക്ഷത്തിന്റെ കുഴൽപണം പോലീസ് പിടികൂടി. കളഞ്ഞ് പോയ പണം തിരികെ വാങ്ങാനായി എത്തിയപ്പോഴാണ് ഇയാൾ കുടുങ്ങിയത്. കുഴൽപണവുമായി പോകുന്ന വഴി ഇയാളുടെ പക്കൽ നിന്നും 43000 രൂപ വഴിയിൽ വീണുപോയിരുന്നു....

‘നാ റെഡി നിങ്ക റെഡിയാ..’; കണ്ണൂരില്‍ ആവേശമാകാന്‍ സ്റ്റാലിന്‍; വിഡിയോ

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവേശമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 'നാ റെഡി നിങ്ക റെഡിയാ..' സ്റ്റാലിന്‍റെ വാക്കുകള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യ അതിഥിയായി കണ്ണൂരിലെത്തുന്നതോടെ ആവേശം കൂടും എന്നുറപ്പ്. മന്ത്രി കെ. രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ആവേശം പങ്കിടുകയാണ്. വിഡിയോ കാണാം. അതേസമയം, കേരളം ഉറ്റുനോക്കുന്നത് ഇന്നത്തെ സെമിനാറാണ്....

ഒടുവില്‍ റോക്കി ഭായിയുടെ വകയും ‘ചാമ്പിക്കോ’; ആരാധകരെ ഇളക്കിമറിച്ച് യഷ് കൊച്ചിയില്‍

കൊച്ചി: അതുവരെ ചിത്രത്തിലൊന്നുമില്ലാതിരുന്ന കന്നഡ സിനിമയെ അന്താരാഷ്ട്രതലത്തിലേക്കെത്തിച്ച ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ ചിത്രം ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കെല്ലാം മൊഴി മാറ്റി മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ 2 തിയറ്ററിലെത്താന്‍ പോവുകയാണ്. ഏപ്രിൽ 14 നാണ് ചിത്രം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ...
- Advertisement -spot_img

Latest News

കാസർകോടിന് മന്ത്രിയെ വേണം; പരിഗണിച്ചില്ലെങ്കിൽ വോട്ടർമാർ അവഹേളനമായി കരുതും: രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട് ജില്ലയെ എൽഡിഎഫ് 10 വർഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന്...
- Advertisement -spot_img