തിരുവനന്തപുരം: എക്സൈസുകാർക്ക് സ്ഥിരം കുറ്റവാളികളുടെ പൂർണവിവരം ഇനി ഒറ്റക്ളിക്കിൽ കമ്പ്യൂട്ടറിൽ അറിയാം. പ്രതികളുടെ ചിത്രം, വിരലടയാളം, ഉൾപ്പെട്ടിരിക്കുന്ന കേസുകൾ, ശിക്ഷ തുടങ്ങി എല്ലാവിവരങ്ങളും അടങ്ങിയ ഡാറ്റാബേസാണ് തയ്യാറാക്കുന്നത്.
കമ്മിഷണർ അനന്തകൃഷ്‌ണന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ജില്ലാ ആസ്ഥാനങ്ങളിലും എക്സൈസ് കമ്മിഷണറേറ്റിലുമാണ് എക്സൈസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെ ആദ്യം നടപ്പാക്കുന്നത്.
ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണവും വേഗത്തിലാകും....
കോഴിക്കോട്: കേരളത്തിലെ കോളേജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു ഐ.എസിലേക്കടക്കം റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയില്‍ തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസ് അയച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. രാജ്യത്തിലിന്നോളം വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിര്‍ത്തുംവിധമുള്ള...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,480 രൂപയായി. രണ്ടുദിവസത്തിനിടെ 600 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 320 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 4935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ...
ആലപ്പുഴ: കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ നേതാവ് എം.എസ് ഷെജിനും ജോയ്‌സ്‌ന മേരി ജോസഫും. പ്രണയിക്കുന്ന ആളുമായി ഒന്നിച്ച് ജീവിക്കാനായി സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങിവന്നതെന്ന് ജോയ്സ്ന പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ജോയ്സ്ന ഇറങ്ങിവന്നതെങ്കില്‍ വിവാഹം ചെയ്യാനും ഒന്നിച്ച് ജീവിക്കാനും പാര്‍ട്ടിയുടെ പിന്തുണയും സംരക്ഷണവും ഉണ്ടാവുമെന്നാണ് പ്രാദേശിക നേതൃത്വം ഉറപ്പുനല്‍കിയതെന്ന്...
കാസർകോട്: ജില്ലയിൽ മുൻകരുതൽ തടങ്കലിലാക്കാൻ പൊലീസ് നൽകിയ 17 സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ നടപടിയെടുത്തതു 3 പേർക്കെതിരെ മാത്രം. കാപ്പ നിയമം പ്രകാരമാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി ഈ വർഷം 17 പേരെ മുൻകരുതൽ തടങ്കലിലാക്കാൻ ജില്ലാ പൊലീസ് മേധാവി ജില്ലാ ഭരണകൂടത്തിനു ശുപാർശ നൽകിയത്. ഇതിൽ 3 പേർ കണ്ണൂർ സെൻട്രൽ...
തൃശൂര്‍: കൊടുങ്ങല്ലൂർ മതിലകം ചമക്കാലയിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്ന സഹദിന്‍റെ കുറിപ്പ് ലഭിച്ചു. 2021 ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സഹദ് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. മരിക്കുന്നതിനു മുന്‍പ് സഹദ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
സഹദിന്‍റെ കുറിപ്പ്
പോക്സോ ബലാത്സംഗം...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഒരു കോടിയോളം വരുന്ന സ്വര്‍ണ്ണം പൊലീസ് പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് കാരിയര്‍മാര്‍ അടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഉരുളകളാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒഴിപ്പിച്ച നിലയിലായിരുന്നു...
കൊച്ചി ∙ കാറിന്റെ ഗ്ലാസിൽ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി വന്നിട്ടും അതു കുറ്റകൃത്യമായിക്കണ്ട് വാഹന ഉടമകളിൽനിന്നു പിഴ ഈടാക്കുന്നതു തുടരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കുന്ന, നിശ്ചിത അളവിൽ സുതാര്യത ഉള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ–പിൻ ഗ്ലാസുകളിലും വശങ്ങളിലും...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജി കിഷന്‍ റെഡ്ഡിയുടെ വീട്ടിലെ വിരുന്നില്‍ മാംസാഹരം വിളമ്പിയെന്ന ആരോപണവുമായി സൈബര്‍ കോണ്‍ഗ്രസ്. ഏപ്രില്‍ ആറിന് കിഷന്‍ റെഡ്ഡി തന്റെ വസതിയില്‍ നടന്ന സല്‍ക്കാരത്തില്‍ ആട്ടിറച്ചി, കൊഞ്ച്, ചിക്കന്‍ എന്നിവ വിളമ്പിയെന്ന് ചൂണ്ടിക്കാട്ടി, ചിത്രങ്ങളുമായി ആദിത്യ ഗോസ്വാമി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രംഗത്തെത്തി. വിഭവ സമൃദ്ധമായ മാംസാഹാരങ്ങളോടുകൂടിയ...
തിരുവനന്തപുരം: വിഷു പ്രമാണിച്ച് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 56,97,455 പേർക്ക് 3200 രൂപ വീതം നൽകും. മാർച്ച് മാസത്തെ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് കൂടി മുൻകൂറായി നൽകാനാണ് തീരുമാനം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം...