Kerala

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ട്രോളുകള്‍ക്ക് പിന്നാലെ നിഷ പുരുഷോത്തമനെതിരെ സൈബര്‍ അറ്റാക്ക്: രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്നുള്ള ട്രോളുകളാണ് നിഷയ്ക്ക് നേരെയുള്ള സൈബര്‍ ആക്രണങ്ങളില്‍ കാലാശിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘റോഡ് മുറിച്ചു കടന്ന മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനെ വാനിടിച്ച് തെറിപ്പിച്ച ശേഷം കെ.എസ്.ആര്‍.ടി.സി...

പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു; കുടുംബ വഴക്കെന്ന് പൊലീസ്

പാലക്കാട്: കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു .ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ്...

ഒരിക്കലും തെളിയിക്കപ്പെടാതെ പോകുമായിരുന്ന ഒരു ക്രൂര കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ സഹായിച്ചത് ഹിന്ദിയിലെ ഫോൺകോൾ, ഒപ്പം കുടുംബ പശ്ചാത്തലവും

തിരുവനന്തപുരം: ഏറെ വെല്ലുവിളികൾ നിറഞ്ഞ ശ്യാമൾ മണ്ഡൽ കൊലപാതക കേസിൽ വഴിത്തിരിവായത് അന്ന് തിരുവനന്തപുരം സി​റ്റി പൊലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാം കാട്ടിയ ജാഗ്രതയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫോർട്ട് സ്​റ്റേഷനിലെ സി.ഐയായിരുന്ന ടി.ആർ.രാജ്‌മോഹനും സംഘവുമാണ് കേസന്വേഷിച്ചത്. ആദ്യഘട്ടത്തിൽ ഒരു തെളിവുമില്ലായിരുന്നു. ഏറെ പണിപ്പെട്ട് ഫോൺ രേഖകളും ശ്യാമളിന്റെ കുടുംബ പശ്ചാത്തലവും അന്വേഷിച്ചാണ് കൊലയാളിയിലേക്കെത്തിയത്. സി.ബി.ഐയും...

ഒരുതരി സ്വര്‍ണ്ണമില്ല: മഹറായി വിശുദ്ധ ഖുര്‍ആന്റെ കോപ്പി; മകന്റെയും മകളുടെയും നിക്കാഹ് ലളിതമായി സുന്ദരമാക്കി കെടി ജലീല്‍

മലപ്പുറം: മക്കള്‍ക്ക് ഒരുതരി സ്വര്‍ണ്ണമില്ല. വിശുദ്ധ ഖുര്‍ആന്റെ കോപ്പിമഹറായി നല്‍കി രണ്ട് ക്കളുടെയും വിവാഹം നടത്തി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. വിശുദ്ധ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിന് പ്രവൃത്തിയിലൂടെയാണ് കെടി ജലീല്‍ മറുപടി നല്‍കിയിരിക്കുന്നത്. കെടി ജലീലിന്റെ മകന്റെയും മകളുടെയും നിക്കാഹാണ് റമദാന്‍ കഴിഞ്ഞയുടന്‍ നടക്കുക. മുസ്ലിംമതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ്...

നടി സുരഭിലക്ഷ്മി ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു: മുസ്തഫയുടെ മരണം കാണാതായ ഭാര്യയേയും കുഞ്ഞിനേയും തേടുന്നതിനിടെ

തിരുവനന്തപുരം:  ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മനോദൗർബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോൾ തിരഞ്ഞിറങ്ങിയ മുസ്തഫ തൊണ്ടയാട് ബൈപ്പാസിന് സമീപമാണ് ചൊവ്വാഴ്ച കുഴഞ്ഞു വീണത്. നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളുമാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ തന്നെ മുസ്തഫ മരണപ്പെട്ടിരുന്നു....

ഇതു പൊളിച്ചു മോനേ…വെറൈറ്റിയായി ഇന്ദ്രന്‍സിന്‍റെ ‘ചാമ്പിക്കോ’

ഉടനെയൊന്നും 'ചാമ്പിക്കോ ട്രന്‍ഡ്' കേരളം വിട്ടുപോകുമെന്ന് തോന്നുന്നില്ല. ഓരോ ദിവസവും ഓരോ തരത്തിലുള്ള ചാമ്പിക്കോ വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമാതാരങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും കൂടുന്നുണ്ട്. ഇപ്പോള്‍ നടന്‍ ഇന്ദ്രന്‍സിന്‍റെ ചാമ്പിക്കോ വീഡിയോയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. കായ്പോള എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചുള്ള വീഡിയോ ഇന്ദ്രന്‍സ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ...

കുതിച്ചുയർന്ന് സ്വർണ വില; ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില (Gold price) കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4955 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today). ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ്...

നടി സുരഭി ലക്ഷ്മിയുടെ ഇടപെടൽ; ജീപ്പിൽ കുഴഞ്ഞുവീണ യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തി

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി (Actress Surabhi lakshmi) രക്ഷകയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.  മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണു യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് കുഞ്ഞിനെയെടുത്ത് പുറത്തുപോയത്. ഏറെ...

പിതാവിന്റെ സോപ്പ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം

മലപ്പുറം: പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ...

“എന്നാ പിന്നെ ഞങ്ങളും….മാസ്സ് അല്ലേ!!!!?” ചാമ്പിക്കോ ട്രെൻഡിനൊപ്പം കൊച്ചി മെട്രോ – വീഡിയോ വൈറല്‍

ട്രെൻഡിനൊപ്പം പോകുക, അതാണല്ലോ ഇന്ന് എല്ലാവരും ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ട്രെൻഡ് ചാമ്പിക്കോ ആണ്. അമൽ നീരദിന്റെ ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ട് ആണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. അതനുകരിച്ചുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയും ചാമ്പിക്കോ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ്. "എന്നാ പിന്നെ ഞങ്ങളും....മാസ്സ് അല്ലേ!!!!?" എന്ന...
- Advertisement -spot_img

Latest News

‘മഞ്ചേശ്വരം സ്ഥാനാർഥിത്വം SDPIയുടെ തന്ത്രമായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു’; തുളസിധരൻ പള്ളിക്കൽ

കോഴിക്കോട്: പാർട്ടിക്കെതിരായ വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് എസ്ഡിപിഐ നേതാവ് തുളസീധരൻ പള്ളിക്കൽ. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് വീഴ്ച. മഞ്ചേശ്വരം സ്ഥാനാർഥിത്വം ഉള്‍പ്പെടെ എസ്ഡിപിഐയുടെ തന്ത്രമായിരുന്നു എന്ന്...
- Advertisement -spot_img