Kerala

കാറുടമയ്ക്ക് ഹെൽമറ്റ് ഇല്ലാത്തതിൻ്റെ പേരിൽ ട്രാഫിക് പോലീസ് വക പിഴ

വാഹനയാത്രക്കാര്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്തുന്നതിനായി മുക്കിനും മൂലയ്ക്കും വരെ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും. എന്നാല്‍ ഇതേ ക്യാമറ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് ഒരു യാത്രക്കാരന്‍.  ഹെല്‍മറ്റ് ഇല്ലാത്തതിന്‍റെ പേരില്‍ കാറുടമയ്ക്ക് നേരെ ട്രാഫിക് പോലീസ് പിഴ ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് വിചിത്രമായ ഈ പിഴ ചുമത്തൽ. മുക്കുന്നൂർ ഗിരി നഗറിൽ...

കുപ്പായം മാറുംപോലെ മുന്നണി മാറില്ലെന്ന് കുഞ്ഞാലിക്കുട്ടി

കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീ​ഗെന്ന് കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീ​ഗിലും യാതൊരു ആശയക്കുഴപ്പവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാണ് സിപിഐഎമ്മെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാനാണ് സിപിഐഎമ്മിന്റെ...

നോ പറയാതെ രേഷ്മ, വിളികളെല്ലാം വാട്‌സാപ്പില്‍, ഭക്ഷണവും എത്തിച്ചു നല്‍കി; പിടി വീണത്‌ ഇങ്ങനെ

കണ്ണൂര്‍: തലശ്ശേരി പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞ ബി.ജെ.പി. പ്രവര്‍ത്തകനെ പോലീസ് പിടികൂടിയത് ഫോണ്‍കോളുകളും വാട്‌സാപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പാറക്കണ്ടി നിജില്‍ദാസ്(38) ഭാര്യയുമായി വാട്‌സാപ്പിലൂടെയും മറ്റുമാണ് ബന്ധപ്പെട്ടിരുന്നത്. ഭാര്യയുടെ ഫോണ്‍വിളികളും വാട്‌സാപ്പും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാണ് പിണറായി പാണ്ട്യാലമുക്കില്‍ എത്തിയത്. പിന്നീട് ഈ ഭാഗത്തെ മൊബൈല്‍ ടവറിന്...

കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസ്; കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്

കോഴിക്കോട്: കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ ആറ് പേരെ പ്രതി ചേർത്ത് കുറ്റപത്രമായെങ്കിലും കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്. സംസ്ഥാന ക്രൈംബ്രാ‍ഞ്ച് മേധാവിയുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. കേസില്‍ എസ്‍സി/ എസ്ടി വകുപ്പ് കൂടി ചേര്‍ക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് അറിയുന്നത്. ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന...

സിപിഎം പ്രർത്തകൻ ഹരിദാസിന്‍റെ കൊലപാതകം: ആർഎസ്എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും  ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകൻ്റെ വീട്ടിൽ. ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസ് സിപിഎം പ്രവർത്തകൻ പ്രശാന്തിൻ്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. പാർട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നുവെന്ന് സിപിഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ ഏഷ്യാനെറ്റ്...

മുഖ്യമന്ത്രിയുടെ വീടിനു സമീപം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ; വീടിനു നേരെ രാത്രി ബോംബേറ്, അറസ്റ്റിലായത് പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതി

ന്യൂമാഹി (കണ്ണൂർ) ∙ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടിൽ ഒളിവിൽ കഴിയവേ പിടികൂടി.  കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖിൽ ദാസിനെ (38) ആണ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മയെയും (42) അറസ്റ്റ് ചെയ്തു. രാത്രി...

നാവ് മുറിഞ്ഞ് രക്തം വന്നു; മില്‍മയുടെ പാല്‍ പേഡയില്‍ കുപ്പിച്ചില്ല്; പരാതി

കോഴിക്കോട്: മില്‍മയുടെ പാല്‍ പേഡയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനിയായ അപര്‍ണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈന്‍ ആന്റ് ഫ്രഷ് കടയില്‍ നിന്നു വാങ്ങിയ മില്‍മ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. വാങ്ങിയ പേഡ അപര്‍ണ കുട്ടികള്‍ക്കും അമ്മയ്ക്കും നല്‍കിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപര്‍ണ...

ആറു മണിക്കൂർ കൊണ്ട് കാസർകോട് എത്താം, ഒരു തരി ഭൂമിപോലും ഏറ്റെടുക്കേണ്ടി വരില്ല: കെ റെയിലിന് ബദലാണ് ടിൽട്ടിംഗ് ട്രെയിൻ

തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീ‌ഡ് റെയിൽ പാത (സിൽവർ ലൈൻ) ഭൂമിയേറ്റെടുക്കലിന് മുൻപുതന്നെ വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. സാമൂഹ്യാഘാത പഠനത്തിനു മുന്നോടിയായുള്ള കല്ലിടീൽ തന്നെ ജനങ്ങൾ തടയുന്നു. 529.45കിലോമീറ്റർ പാതയിൽ 175 കിലോമീറ്ററിലേ കല്ലിടാനായിട്ടുള്ളൂ. കല്ലിട്ടശേഷം സ്വതന്ത്രഏജൻസി നടത്തുന്ന സാമൂഹ്യാഘാത പഠനത്തിലൂടെയേ എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നും എത്രത്തോളം ജനങ്ങളെ ബാധിക്കുമെന്നും പൊളിക്കേണ്ട കെട്ടിടങ്ങൾ എത്രയാണെന്നും...

മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി കേരളത്തിലെ 13 ജില്ലകളിലും മഴക്കും ഇടിമിന്നലിനും സാധ്യത, രണ്ട് ജില്ലയിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ പുതുക്കിയ മഴ പ്രവചന പ്രകാരം രാത്രി പത്ത് മണിവരെ കേരളത്തിലെ 13 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ  ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ...

സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലിസുകാരന്‍ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോര്‍ട്ട്; നടപടി ഉണ്ടാകും

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലിസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മംഗലപുരം പോലിസ് സ്റ്റേഷനിലെ സി.പി.ഒ ഷബീറിനെതിരെയാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ബല പ്രയോഗമോ ബൂട്ടിട്ട് ചവിട്ടേണ്ട സഹാചര്യമോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴക്കൂട്ടത്തായിരുന്നു സംഭവം. വിവാദമായതോടെ തിരുവനന്തപുരം റൂറല്‍ എസ്.പിയാണ് അന്വേഷണത്തിന് ഇന്നലെ ഉത്തരവിട്ടത്. സ്പെഷ്യല്‍...
- Advertisement -spot_img

Latest News

അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...
- Advertisement -spot_img