കണ്ണൂർ: ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കർ ആണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇപി ജയരാജൻ വ്യക്തമാക്കി. ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് അവർ ആലോചിക്കട്ടെ. ലീഗില്ലെങ്കിൽ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന...
തിരുവനന്തപുരം: ഇഫ്താര്‍ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച സംഭവത്തില്‍ എ.ഐ.സി.സി അച്ചടക്ക സമിതിയ്ക്ക് കെ.വി. തോമസ് കത്തയച്ചതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് പറയാനാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളത്തിലായിരുന്നു വി.ഡി. സതീശന്‍ കെ.വി. തോമസിന്റെ ആരോപണങ്ങള്‍ തള്ളിയത്. ഇഫ്താര്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) വർധിച്ചു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വിലയിലാണ് ഇന്ന് വർധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 39440 രൂപയായി ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്...
ഇന്ത്യന്‍ വിപണിയില്‍ സിമന്റ് വില ഇനിയും ഉയര്‍ന്നേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സിമന്റ് ചാക്ക് ഒന്നിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നതെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്‍. കഴിഞ്ഞ 12 മാസത്തിനിടെ സിമന്റ് ചാക്ക് ഒന്നിന് 390 രൂപയുടെ വര്‍ധനയാണുണ്ടായത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍...
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. അടുത്ത ആഴ്ചയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. സെക്രട്ടറി ചുമതല ആരേയും ഏല്‍പ്പിച്ചിട്ടില്ല. പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് തുടര്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പുറപ്പെടുന്നത്.
23ാം തിയതിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. അമേരിക്കയിലെ മയോ...
തിരുവനന്തപുരം: രാഷ്ട്രീയത്തിന് അപ്പുറമുള്ള സൗഹൃദത്തിന് വേദിയൊരുക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ രാഷ്ട്രീയം നോക്കാതെ എത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നിരവധി പേർ.
ചൊവ്വാഴ്ച വൈകുന്നേരം കവടിയാറിലെ ഉദയ് പാലസിൽ സംഘടിപ്പിച്ച വിരുന്നിലാണ് ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും പങ്കെടുത്തത്. ആതിഥേയനായി വി.ഡി സതീശൻ എല്ലായിടത്തും ഓടിയെത്തി സൗഹൃദം...
തിരുവനന്തപുരം∙ മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശുപാർശ. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ചു വരികയാണ്. കാലപ്പഴക്കത്തെ തുടർന്നാണ് മന്ത്രിമാരുടെ കാറുകള്‍ മാറാൻ ടൂറിസം വകുപ്പ് ശുപാർശ നൽകിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ അടുത്തിടെ പൊട്ടിത്തെറിച്ചിരുന്നു.
സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്. സർക്കാർ വാഹനങ്ങൾ 10...
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലിം സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യരായവരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച് മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ്...
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിങ്ങിന്‍റെ പേരിൽ അനധികൃതമായി ഈടാക്കിയ ഫീസ് പരാതിയെത്തുടർന്ന് എയർപോർട്ട് അതോറിറ്റി തിരിച്ചുനൽകി. മാധ്യമപ്രവർത്തകനായ സുബൈർ പി ഖാദറിൽ നിന്ന് ഈടാക്കിയ തുകയാണ് പരാതിയെത്തുടർന്ന് തിരിച്ചുനൽകിയത്. മാർച്ച് 23ന് ഖത്തറിൽനിന്നും വന്ന ബന്ധുവിനെ സ്വീകരിക്കാൻ രാവിലെ എട്ടുമണിയോടെയാണ് സുബൈർ എയർപോർട്ടിലെത്തിയത്. എയർപോർട്ടിൽനിന്ന് യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും പിക്ക് ചെയ്യാനും എയർപോർട്ട്...
തിരുവനന്തപുരം ∙ ബസ്, ഓട്ടോ, ടാക്സി നിരക്കു വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. അടുത്ത മാസം ഒന്നാം തീയതി മുതൽ പുതിയ നിരക്കു നിലവിൽവരും. സർക്കാർ നിയോഗിച്ച കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളുടെ മിനിമം നിരക്ക് 8 രൂപയിൽനിന്ന് 10 രൂപയാകും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ അധികം...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...