Kerala

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ലോറിയും, കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവറെയും കാറിലുണ്ടായിരുന്ന അഞ്ചാമനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

കേരളത്തിന് ലഭിക്കുന്ന എയിംസ് കോഴിക്കോട് കിനാലൂരില്‍

ദല്‍ഹി/തിരുവനന്തപുരം: കേരളത്തിന് ലഭിക്കുന്ന എയിംസ് കോഴിക്കോട് അനുവദിക്കും. കിനാലൂരിലെ കെ.എസ്.ഐ.ഡി.സി ഭൂമിയിലായിരിക്കും എയിംസ് വരിക. കിനാലൂരിലെ 142 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സി റവന്യു വകുപ്പിന് കൈമാറാൻ ഉത്തരവിറങ്ങി. വ്യവസായ വകുപ്പിന്‍റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം.പിയാണ് കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിന് കേരളത്തില്‍ എയിംസ്...

നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി...

കയറ്റുമതി നിർത്തി ഇന്തൊനേഷ്യ; പാമോയിൽ വില കുതിക്കും

മുംബൈ: ഇന്തൊനേഷ്യ പാമോയിൽ കയറ്റുമതി നിർത്തിവയ്ക്കാൻ തീരുമാനിച്ചതിന്റെ ആഘാതം ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുമെന്ന് വിദഗ്ധർ. ഭക്ഷ്യ എണ്ണയ്ക്കും പായ്ക്കറ്റ് ഭക്ഷണസാധനങ്ങൾക്കും വില കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയിൽ കയറ്റുമതി രാഷ്ട്രമാണ് ഇന്തൊനേഷ്യ. ഇന്ത്യയിൽ ഈയാഴ്ച അവസാനത്തോടെ തന്നെ പാമോലിൻ വില ആറു ശതമാനം കൂടുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിനു വേണ്ട മൊത്തം...

കോടികളുടെ മണിചെയിന്‍ തട്ടിപ്പ്; പ്രൊമോട്ടര്‍മാരായ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കോടികളുടെ മണിചെയിന്‍ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. എറണാകുളം സ്വദേശികളായ ബെന്‍സണ്‍, ജോഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2019-ല്‍ യു.എ.ഇ.യില്‍ രജിസ്റ്റര്‍ ചെയ്ത ക്രൗഡ് വണ്‍ എന്ന കമ്പനിയുടെ പേരിലാണ് പ്രൊമോട്ടര്‍മാരായ ഇരുവരും നിക്ഷേപം സ്വീകരിച്ചിരുന്നത്. രണ്ടുവര്‍ഷത്തിനിടെ പ്രതികളായ രണ്ടുപേരും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നതായാണ് വിവരം. വെണ്ണല സ്വദേശിയാണ് മണിചെയിന്‍...

ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത വേണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച (ഏപ്രില്‍ 30) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും...

സർക്കാരിൽനിന്നു വൈഫൈ ഡേറ്റ വാങ്ങാം; ഒരു ജിബി സൗജന്യം

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിൽ നിന്നു ജനങ്ങൾക്ക് ഇനി ഡേറ്റ വാങ്ങാം. കെഫൈ പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്സ്പോട്ടുകളിലൂടെയാണ് ഇന്നലെ മുതൽ ഡേറ്റ വിൽക്കാൻ തുടങ്ങിയത്. ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. അതു കഴിഞ്ഞാൽ ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. ഇനി അധികം ഉപയോഗിക്കണമെങ്കിൽ പണം നൽകി ഡേറ്റ വാങ്ങാം. ബസ്...

മൂന്ന് മീനിന് രണ്ടേകാല്‍ ലക്ഷം രൂപ!, വിലകേട്ട് കണ്ണുതള്ളേണ്ട, പിടിച്ചതും വിറ്റതും കേരളത്തില്‍ തന്നെ

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് കണ്ട ചെറിയ ആള്‍ക്കൂട്ടത്തിലേക്ക് തലയിട്ട് നോക്കിയവരില്‍ ചിലര്‍ക്ക് പരിസരബോധം വരാന്‍ കുറച്ച് സമയമെടുത്തു. പതിവ് പോലെയുള്ള ലേലംവിളി കേട്ടാണ് ചിലര്‍ അവിടെ എത്തിയത്. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകള്‍ നിരത്തിവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി ഒരാള്‍ വിളിച്ച് പറയുന്നുണ്ട്... 'ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ...

സ്വര്‍ണവില കുറഞ്ഞു; ഒരാഴ്ചക്കിടെ ആയിരം രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കുറവ്. 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,760 രൂപയായി. ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്. 4845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏപ്രില്‍ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ്...

സോപ്പു വാങ്ങിത്തരുമോ എന്ന് ചോദിച്ചു; യാചകനെ കുളിപ്പിച്ച് പൊലീസുകാരന്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ

ഒരു സോപ്പു വാങ്ങിത്തരുമോ എന്ന് ചോദിച്ച വയോധികനായ യാചകനെ കുളിപ്പിക്കുന്ന ഒരു പൊലീസുകാരന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികുന്നത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനായ എസ്.ബി. ഷൈജുവാണ് സമൂഹമാധ്യമങ്ങളിലൂടെ കയ്യടി നേടുന്നത്. പൂവാര്‍ വിരാലി സ്വദേശിയായ ഷൈജു ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തുടങ്ങുമ്പോള്‍...
- Advertisement -spot_img

Latest News

ഉടൻ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ആക്രമിക്കും: ട്രംപ്

വാഷിംഗ്‌ടൺ: ഉടൻ കരാറിൽ എത്തുകയും ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ...
- Advertisement -spot_img