കോട്ടയം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജിന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ കൈകൂപ്പി നിൽക്കുന്ന ഇമോജി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മകൻ ഷോൺ ജോർജ്. പി.സി ജോർജിന്റെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വന്നിരിക്കുന്നത്.
ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാർളിയും പറഞ്ഞിരുന്നു. ജോർജിന്റെ പ്രസ്താവനയിൽ ദുഃഖിതരായ മുസ്ലിം...
തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്.
വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ്...
തിരുവനന്തപുരം: സംസ്ഥാനത്തും ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. അതേസമയം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് സംസ്ഥാനം ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ ഈർപ്പം ഉയർന്നതാണ് മലയാളിയുടെ രാത്രികളെ ഉഷ്ണത്തിൽ പൊള്ളിക്കുന്നത്.
കേരളം 2016ലാണ് കൊടും ചൂടിലേക്ക് വീണത്. അന്ന് മുതൽ സൂര്യാഘാതം നിത്യസംഭവമായി. 41...
കോഴിക്കോട്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ (Vlogger Rifa Mehnu) മരണത്തില്‍ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍ റാഷിദ്. കുറ്റക്കാരെ പൊലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പൊലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നില്ല, മെഹ്നാസിന്‍റെ കൂട്ടുകാർക്ക് മരണത്തില്‍ പങ്കുണ്ടെങ്കില്‍ അതും അന്വേഷണത്തില്‍ തെളിയട്ടെ. സത്യം...
മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയത നിറഞ്ഞ പ്രസംഗം നടത്തിയെന്ന പരാതിയുമായി മുസ്ലിം യൂത്ത് ലീഗ്. സംഭവത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.
ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളന’ത്തിലെ പിസി...
കോഴിക്കോട്: ഇസ്‌ലാം വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നില്ലെന്നും ഖുര്‍ആന്‍ ആരേയും കൊല്ലാന്‍ പഠിപ്പിക്കുന്നില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. ചിലര്‍ ഇങ്ങിനെ പ്രചരിപ്പിക്കുന്നുണ്ട്, അവരോട് സംവാദത്തിന് തയ്യാറാണെന്നും കാന്തപുരം കോഴിക്കോട്ട് പറഞ്ഞു. ശത്രുക്കളോട് പ്രതികാരം ചെയ്യുന്നവരോ അവരെ ആക്രമിക്കുന്നവരോ അല്ല ഇസ്ലാമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ കൂട്ടിച്ചേർത്തു.
കൊച്ചി: ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചായി പോലീസ്. വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കടവന്ത്രയിലെ ഹോട്ടലിലും ഫ്‌ലാറ്റുകളിലും ഇയാൾ പരാതിക്കാരിയോടൊപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. പരാതിക്കാരി പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയുമായി എത്തിതിന്റെ ദൃശ്യങ്ങളാണ് ഇത്.
ഹോട്ടൽ, ഫ്‌ലാറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പോലീസ്...
സെയിൽസ് ജീവനക്കാരുടെ പ്രണയം എന്ന ആശയത്തിൽ ഒരുക്കിയ സേവ് ദ് ഡേറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ചങ്ങനാശ്ശേരി സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും ഫോട്ടോഷൂട്ടും വീഡിയോയുമാണ് വൈറലാകുന്നത്.
സൂരജ് ദുബായിൽ ഡിസൈൻ മാനേജറാണ്. കീർത്തന ഓസ്ട്രേലിയയിൽ ഫിസിയോ തെറാപ്പിസ്റ്റും. 9 വർഷമായി ഇരുവരും പ്രണയത്തിലാണ്. എന്നാൽ ഇക്കാലയളവിൽ മൂന്നു തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ. ഇവരുടെ പ്രണയം...
കൊല്ലം: ഭർത്താവിൽ നിന്നു പണം ഒളിപ്പിച്ചുവെയ്ക്കാനായി മോഷണം പോയെന്ന് പറഞ്ഞ വീട്ടമ്മ പോലീസിനെ ചുറ്റിച്ചത് ഒരു രാവും പകലും. ഒടുവിൽ വീട്ടമ്മ തന്നെ പോലീസിനോട് തന്റെ കുറ്റം ഏറ്റുപറഞ്ഞു. എന്നാൽ നടപടി എടുക്കാതെ വീട്ടമ്മയുടെ സദുദ്ദേശം മനസിലാക്കിയ പോലീസ് മടങ്ങുകയായിരുന്നു.
കൊല്ലം പത്തനാപുരത്തിന് സമീപം പട്ടാഴി തെക്കേത്തേരിയിലാണ് ഒരു രാത്രിയും പകലും പോലീസിനെ കുഴക്കിയ സംഭവം...
തിരുവനന്തപുരം: കേരളത്തെ ഗുജറാത്താക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് കെ.മുരളീധരൻ എം.പി. നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധിച്ചു. ഇപ്പോൾ കേരളമാകെ ഗുജറാത്താക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'മോദി - പിണറായി കൂടിക്കാഴ്ചയിലെ ചർച്ചകൾ എന്തൊക്കെയായിരുന്നെന്നും ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയെ അയച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. വികസനം കണ്ട് പഠിക്കാനാണെങ്കിൽ...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...