Kerala

അസാനി പ്രഭാവത്തിൽ കേരളത്തിലും മഴ ശക്തം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നും മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ...

‘പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ല’; കെ വി തോമസിനെ പരിഹസിച്ച് സതീശന്‍

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന കെ വി തോമസിന്‍റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ലെന്നായിരുന്നു വി ഡി സതീശന്‍റെ മറുപടി. കൂടുതൽ ചോദ്യങ്ങളോട് 'നോ കമന്‍റ് ' എന്നും പറഞ്ഞു. എന്നാല്‍ സമസ്ത വേദിയില്‍ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ നിലപാടിനോട് ഒരിക്കലും...

‘ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെവന്നാല്‍ കയ്യും കാലും കൊത്തി പാണക്കാട്ടേക്ക് പാര്‍സലയക്കും’; പേരാമ്പ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി

കോഴിക്കോട്: ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആര്‍.എസ്.എസുകാര്‍ ആക്രമണം നടത്തിയ പേരാമ്പ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി-ആര്‍.എസ്.എസ് പ്രകടനം. ‘ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റയ്ക്ക് പാര്‍സലയക്കും ആര്‍.എസ്.എസ്,’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസ് സാന്നിധ്യത്തിലാണ് മുദ്രാവാക്യം വിളിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഹലാല്‍ സ്റ്റിക്കറില്ലാത്ത...

മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; സിസിടിവി നോക്കി പരിപാലകരെ പിടികൂടും

കൊച്ചിയില്‍ മെട്രോ പില്ലറുകള്‍ക്കിടയില്‍ മറ്റു ചെടികള്‍ക്കൊപ്പം വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെടി വളര്‍ന്നുനില്‍ക്കുന്നതു തിരിച്ചറിഞ്ഞത്. ഇവിടെ ട്രാഫിക് സിഗ്‌നലിനു സമീപത്ത് 516 – 517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍വച്ചു പരിപാലിക്കാനുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇതിന് ഏകദേശം നാലു മാസം...

തിരുവനന്തപുരത്ത് ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

തിരുവനന്തപുരം:  തിരുവനന്തപുരം അമ്പലമുക്കിൽ ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന്‍ മരിച്ചു. നേമം സ്വദേശി സതീഷ് ആണ് മരിച്ചത്. സാനിറ്ററി കടയിലെ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. കാർഗോ ലിഫ്റ്റാണ് ഇത്.  കാർഗോ ലിഫ്റ്റിൽ ഫ്രയിമുകൾക്ക് ഇടയിൽപെട്ടാണ് അപകടം ഉണ്ടായത്.

ഓഫ് റോഡ് ജീപ്പ് റൈഡ്; നടൻ ജോജുവിനെതിരെ കേസെടുത്തു

വാഗമൺ ∙ ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ ഓഫ് റോഡ് ട്രക്കിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇതു ലംഘിച്ച് ട്രക്കിങ് നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. ട്രക്കിങ് നടന്ന സ്ഥലത്തിന്റെ ഉടമയ്ക്കും സംഘാടകർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കെഎസ്‌യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടൻ...

വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരില്ല; സര്‍ക്കുലര്‍ ഇറക്കി ഡിജിപി

വിദേശ രാജ്യങ്ങളിലേക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം. ഇനി മുതല്‍ ‘പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന...

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന് പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ  പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. 153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ നേരത്തെ  അറസ്റ്റ് ചെയ്യപെട്ട പി സി ജോര്‍ജ്ജ്  ഇപ്പോള്‍ ജാമ്യത്തിലാണ്. ജോർജിന്‍റെ...

പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി; മരിച്ചത് ആലപ്പുഴ സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യയും മക്കളും, കൊന്നത് അതിക്രൂരമായി

ആലപ്പുഴ: കുന്നുംപുറത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നജ്‍ലയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുമാണ് മരിച്ചത്. ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി അ‍ഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‍ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ്...

പ്രതിഭ തെളിയിച്ച പെണ്‍കുട്ടികളെ വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് പിന്നീട് മതത്തെ വെറുക്കുന്ന സ്ഥിതി വിശേഷമുണ്ടാക്കും; സമസ്തക്കെതിരെ ഫാത്തിമ തെഹ്‌ലിയ

മലപ്പുറം : പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. മുസ്ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കും- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പൊതുവേദിയിൽ...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img