തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്. ഇത്...
തിരുവനന്തപുരം: പി സി ജോർജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പൊലീസിന് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷൻ...
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്തവിപണിയിൽ ഒരു കിലോ ബീൻസിന് 90 രൂപയും തക്കാളി 80 രൂപയും എത്തി. ചില്ലറ വിപണിയിൽ ബീൻസിന് 100, തക്കാളി 90, മുരിങ്ങക്ക 95 എന്നിങ്ങനെയാണ് വില.
വ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു. അഞ്ചുരൂപമുതല്‍ നാല്‍പതുരൂപവരെയാണ് വിവിധ ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുളളില്‍ വില ഉയര്‍ന്നത്. അരിക്ക് എട്ടുരൂപവരെയും കടുകിന്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37360 രൂപയായി. ഇന്നലെ 160 രൂപയായിരുന്നു വർധിച്ചത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. 40 രൂപയുടെ...
പെരിന്തല്‍മണ്ണ: നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയശേഷം ക്രൂരമര്‍ദനമേറ്റ് അബോധാവസ്ഥയിലായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഗളി സ്വദേശി മരിച്ചു. അട്ടപ്പാടി അഗളി പോലീസ്സ്റ്റേഷനു സമീപം വാക്ക്യത്തൊടി അബ്ദുള്‍ജലീലാ(42)ണ് മരിച്ചത്. ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്. രാവിലെ 7.20-ഓടെ മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആക്കപ്പറമ്പില്‍...
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആര്‍.ടി.സി ജൻറം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനിച്ചു. തേവരയിലെ 28 ബസുകളിൽ 10 എണ്ണമാണ് സ്ക്രാപ്പ് ചെയ്യുന്നത്. ഇതാദ്യമായാണ് ലോഫ്ലോർ ബസുകൾ പൊളിക്കുന്നത്. അറ്റകുറ്റപ്പണികൾക്ക് വരുന്ന വർദ്ധിച്ച ചെലവും പതിനൊന്ന് വർഷത്തിലധികമുള്ള കാലപ്പഴക്കവും മൂലമാണ് ബസുകൾ സ്ക്രാപ്പ് ചെയ്യുന്നത്.
നന്നാക്കി ഉപയോഗിക്കാന്‍ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകള്‍ പൊളിച്ചുവില്‍ക്കാനുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി...
പാലക്കാട്: പാലക്കാട് നിന്നും കാണാതായ രണ്ട് പൊലീസുകാരെ(Police) മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന...
ഇടുക്കി: വാഗമൺ ഓഫ് റോഡ് റേസ് കേസിൽ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി RDO ആർ.രമണൻ പറഞ്ഞു.
വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആർടിഒ നടൻ...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരേ കേസ്. പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവിനെ പോലീസ് വിളിച്ച് വരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്നതിന്റെ പേരില്‍ ഐ.പി.സി 153 വകുപ്പ്...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...