കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പദവിയും മുഖ്യമന്ത്രി മരുമകന് സ്ത്രീധനം നല്‍കിയതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ അനുസ്മരിച്ചുകൊണ്ട് കണ്ണൂര്‍ കൂത്തുപറമ്പില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമായും സംസ്ഥാന സര്‍ക്കാരിനെയും ഡി.വൈ.എഫ്.ഐയെയും ആക്രമിച്ചായിരുന്നു ഷാജിയുടെ പ്രസംഗം.
‘ഈ അടുത്ത് അവര്‍ വിളിച്ച മുദ്രാവാക്യം, സ്ത്രീധനം വലിയ...
കോഴിക്കോട്: വടകര അഴിയൂർ സ്വദേശി റിസ്‍വാനയുടെ മരണത്തില്‍ ഭർത്താവ് ഷംനാസിനെയും ഭർതൃപിതാവിനെയും അറസ്റ്റ് ചെയ്തു. ജില്ല ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് ഷംനാസ്, പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതി ചേര്‍ത്ത് ജില്ല ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
അഴിയൂർ ചുങ്കം...
തിരുവനന്തപുരം: വാളുകളുമേന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും പൊലീസ് വ്യക്തമാക്കുന്നു.
കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന...
ചെന്നൈ: അല്പനേരത്തേക്ക് ചെന്നൈയിൽ കോടീശ്വരരായത് 100 പേർ. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ടി. നഗറിലെയും നഗരത്തിലെ മറ്റുചില ശാഖകളിലെയും 100 പേരുടെ അക്കൗണ്ടുകളിലേക്കാണ് 13 കോടി രൂപ എത്തിയത്. എന്നാൽ, അധികം വൈകാതെ ബാങ്ക് ഈ അക്കൗണ്ടുകൾ മരവിപ്പിച്ചു. സാങ്കേതികപിഴവ് എന്നാണ് വിശദീകരണം.
10,000 രൂപ നിക്ഷേപിച്ചതായിട്ടായിരുന്നു എസ്.എം.എസ്. എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ 13 കോടിയിലേറെ രൂപ!...
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 350.71 കിലോ സ്വർണം പിടികൂടിയതായി, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്. മതിയായ രേഖകൾ ഇല്ലാതെയും അപൂർണമായതും തെറ്റായതുമായ രേഖകൾ ഉപയോഗിച്ചും കടത്തിയ സ്വർണമാണിത്. ഇങ്ങനെയെത്തിച്ച സ്വർണത്തിന് പിഴയീടാക്കിയ വഴി, സർക്കാരിന് 14.62 കോടി രൂപ ലഭിച്ചു. സ്വർണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ്...
ആലപ്പുഴ: ഗാനമേളക്കിടെ ഇടവബഷീർ കുഴഞ്ഞു വീണു മരിച്ചു. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിലാണ് അന്ത്യം. സ്റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ തളര്‍ന്ന് വീഴുകായയിരുന്നു. ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍.സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.
കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതഞ്ജന്റെ അടുത്തു...
കോട്ടയം: പി സി ജോര്‍ജിന്‍റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്. നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകണം. പി സി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നീക്കം. സര്‍ക്കാരിന്‍റെ നാടകം പുറത്തായെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. പരസ്യപ്രചാരണം അവസാന...
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ശബ്ദനിയന്ത്രണം കര്‍ശനമാക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഡിജിപിക്ക് ചുമതല നല്‍കി. ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്.
2020ല്‍ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പക്ഷേ വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഇതുവരെ ചട്ടം ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ...
കൊച്ചി: കഴിഞ്ഞവർഷം ഏപ്രിൽ 11ന് അപകടത്തിൽപ്പെട്ട, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്. ഇറ്റാലിയൻ കമ്പനിയായ അഗസ്ത വെസ്റ്റ്ലൻഡിന്റെ (ലിയോനാർഡോ ഹെലികോപ്റ്റർ) 109 എസ് പി ഹെലികോപ്റ്ററാണിത്. ആഗോള ടെൻഡറിലൂടെയാണ് വിൽപ്പന.
ലേക്ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് യൂസഫലിക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. നാലു...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...