Kerala

പ്രവാചകന് എതിരായ പരാമര്‍ശം; കേന്ദ്രം മാപ്പു പറയണമെന്ന് സമസ്ത

കോഴിക്കോട്: രാജ്യത്തിന്‍റെ യശസ്സിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും തടയാന്‍ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി വക്താവ്...

ഇന്നലെ കൂടിയതിന്റെ ഇരട്ടി ഇന്ന് കുറഞ്ഞു; സ്വർണം വാങ്ങാൻ തയ്യാറായിക്കോളൂ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today)  38080 രൂപയായി. ഇന്നലെ 80 രൂപയുടെ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയുടെ ഇടിവാണ്...

‘ഹര്‍ത്താല്‍ ആഹ്വാനം ക്രിമിനല്‍ കുറ്റമല്ല’; കെ പി ശശികലയ്‌ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ഉണ്ടാകുന്ന ക്രിമിനല്‍ കുറ്റങ്ങളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് കെ പി ശശികലയ്ക്ക് എതിരായ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു കെ പി ശശികല ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ജസ്റ്റിസ് സിയാദ്...

‘ബിജെപി നേതാക്കൾ ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കുന്നു’; നബി വിരുദ്ധ പ്രസ്താവനകൾക്കെതിരെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബിജെപി തെളിയിച്ചു കൊണ്ടിരിക്കുന്നതെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രവാചകനെതിരെയുള്ള ബിജെപി നേതാക്കളുടെ പരാമർശങ്ങളിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്. ആഗോളതലത്തിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ബിജെപി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ...

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം; കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ചാണ് മാര്‍ച്ച്. ദേവസ്വം ബോര്‍ഡ് ജങ്ഷന് മുന്നിലായി വെച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തള്ളിമാറ്റി ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പൊലീസ് ഇവരെ തടഞ്ഞത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍...

വൃത്തിയുള്ള ഭക്ഷണമല്ലെങ്കിൽ നോറോ വൈറസ് പകരാൻ സാധ്യത; ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന്‌ മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തുനിന്ന് സാംപിൾ ശേഖരിച്ച് പരിശോധിച്ചു. നോറോ വൈറസ് സ്ഥിരീകരിച്ച രണ്ടുകുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ശ്രദ്ധിക്കണം. കൃത്യമായ ചികിത്സയിലൂടെ രോഗം വേഗത്തിൽ ഭേദമാക്കാമെന്നും മന്ത്രി പറഞ്ഞു. ഗുരുതരമല്ലെങ്കിലും ശ്രദ്ധിക്കണം വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നോറോ വൈറസ് പടരുന്നത്....

സ്വർണവില ചാഞ്ചാടുന്നു; ഇന്ന് നേരിയ വർധന

തിരുവനന്തപുരം : സ്വർണ വില ഉയർന്നു. സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38280 രൂപയായി. ജൂൺ ആദ്യം കുറഞ്ഞ സ്വർണവില പിന്നീട് ഉയരുകയാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10...

മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിന് പത്താം ക്ലാസുകാരി ജീവനൊടുക്കി

കൊല്ലം: മൊബൈൽ ഫോൺ അമിത  ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്. അമ്മ സിന്ധു വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടിനകത്ത് മുറിയിൽ കയറിയ ശേഷം ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശിവാനിയുടെ അച്ഛൻ...

കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകൾ കൂടും; ഡോ.എൻ കെ അറോറ

കേരളത്തിൽ വരുംദിവസങ്ങളിൽ കൊവിഡ് കേസുകൾ കൂടുമെന്ന് മുന്നറിയിപ്പ് നൽകി കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.എൻ കെ അറോറ. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും വിജയാഘോഷത്തിലും വലിയ ജനാവലിയാണ് ഒത്തുകൂടിയത്. ഇത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണമാകുമെന്ന് ഡോ.എൻ കെ അറോറ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയാഘോഷത്തിലും നേതാക്കളും ആൾക്കൂട്ടവും മാസ്‌ക് ധരിച്ചില്ല. കൊവിഡ്...

ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ ബൈക്ക് കുടുങ്ങിയ സംഭവം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി; മത്സരയോട്ടത്തില്‍ ഒപ്പമുണ്ടായിരുന്നവരും കുടുങ്ങും

വെള്ളയാംകുടി: മത്സരയോട്ടത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി. വെള്ളയാംകുടിയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്കാണ് ബൈക്ക് ഉയര്‍ന്നുപൊങ്ങി വീണത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. മത്സരയോട്ടത്തിനിടെയാണ് അപകടം എന്ന് സ്ഥിരീകരിക്കാന്‍ ഒപ്പമെത്തിയ ബൈക്കുകള്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് കത്ത് നല്‍കി. അപകടത്തില്‍ 12,160 രൂപയുടെ...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img