സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മറ്റ് അധികൃതര്‍ക്കും എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് മുന്‍മന്ത്രിയും കേസില്‍ ആരോപണ വിധേയനുമായ കെ ടി ജലീല്‍. ആര്‍.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്പില്‍ തലകുനിക്കാതെ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നാടകം പൊളിഞ്ഞു പാളീസായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവില്‍ സഖ്യം വേട്ടയാടാന്‍...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധ പരിപാടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കുള്ള സുരക്ഷ വർധിപ്പിച്ചു. അദ്ദേഹം പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്ര ചെയ്യുന്ന റൂട്ടുകളിലും സുരക്ഷ കൂട്ടി....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ വൻ വർധന ആയതോടെ ആശങ്ക ഉയരുന്നു. ഇന്നലെ 2271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരിക്കുന്നത്. 622 പേർക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരത്തും കേസുകൾ കൂടുകയാണ്. കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. മരണ നിരക്കും കൂടി വരുന്നത് ആശങ്കയാവുന്നുണ്ട്.
പല...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid 19) വീണ്ടും കുതിച്ചുയരുന്നു. ഇന്ന് കേസുകൾ രണ്ടായിരവും കടന്നു. 2271 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 2 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകളുണ്ടായി. തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധയുണ്ടായി.
കേരളമടക്കമുള്ള രാജ്യത്തെ പല...
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്‌നാ സുരേഷ് . എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്‌നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയ്.
2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന്‌കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോല്‍സുലേറ്റിലുണ്ടായിരുന്ന...
കൊച്ചി: സംസ്ഥാനത്ത് ഷവർമ വിൽക്കുന്ന കടകളിൽ നിരന്തരമായ പരിശോധനകൾ ആവശ്യമെന്ന് ഹൈക്കോടതി. ഇതിന് കൃത്യമായ മേൽനോട്ടം വേണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച കുട്ടി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. പെൺകുട്ടിയുടെ മരണത്തിന് ശേഷം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ഹൈക്കോടതിയെ പത്ത് ദിവസത്തിനകം അറിയിക്കണം. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും...
കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാനൂർ കണ്ണങ്കോടിനടുത്താണ് സംഭവം. കണ്ണങ്കോട് പുതുക്കോട് അബ്ദുൾ റസാഖിന്റെയും അഫ്‌സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്.
മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി വീട്ടിൽവച്ച് ദേഹാസ്വാസ്ത്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സ്ഥിരീകരിച്ചു. ഫർമിയ്ക്ക് മറ്റ്...
തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണർ നൽകിയ ശുപാർശ ഡിഐജി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ സാഹചര്യത്തില്‍ ഇനി ആറ് മാസത്തേക്ക് കണ്ണൂരിൽ പ്രവേശിക്കാൻ അർജുൻ ആയങ്കിക്ക് സാധിക്കില്ല. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.
ഡിവൈഎഫ്ഐ അഴിക്കോട്...
പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ തയ്യാറെടുത്ത് പൊലീസ്. തോക്ക് ഉപയോഗിക്കാനാണ് പരിശീലനം നല്‍കുക. തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷ നല്‍കിയവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇത് സംബന്ധിച്ച് ഡിജിപി അനില്‍ കാന്ത് ഉത്തരവിറക്കി.
ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ ഉത്തരവ്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പരിശീലനത്തിനായി ഈടാക്കും. ഫയറിങ്ങിന് 5000 രൂപയും...
കാസര്‍കോട് : മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്ത കാര്യം വ്യക്തമാക്കുന്നത്.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...