Monday, October 27, 2025

Kerala

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു: പലയിടത്തും പുഴകൾ കരകവിഞ്ഞൊഴുകി

കാസർകോട്: ദിവസങ്ങളായി തുടരുന്ന കനത്ത മഴ കാസർകോട്ടെ ജനജീവിതത്തെ ബാധിക്കുന്നു. ഇന്നും ജില്ലയിലാകെ വ്യാപകമായി മഴ പെയ്തു. മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ...

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ്  വിവാഹിതനാകുന്നു. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരം കൂടിയായ സഹലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സും സഹലും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹദാണ് വധു. കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍...

വരൻ ഇല്ലാത്ത വിവാഹത്തിന് നിയമസാധുതയില്ല, ഇസ്ലാമിക നിയമത്തിന് എതിര്; പാലക്കാട്ടെ വിവാഹത്തിൽ സർക്കാരിന്റെ ഉപദേശം തേടും

പാലക്കാട്: പട്ടാമ്പിയിൽ വരന്റെ സാന്നിദ്ധ്യമില്ലാതെ നടത്തിയ നിക്കാഹിന് നിയമസാധുതയില്ലെന്ന് മുഖ്യ രജിസ്ട്രാർ ജനറൽ. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹത്തിന് വരന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും, അല്ലാത്തപക്ഷം നിയമപ്രാബല്യം ഇല്ലെന്നുമുള്ള നിയമോപദേശമാണ് രജിസ്‌ട്രേഷൻ വിഭാഗത്തിന് ലഭിച്ചത്. വിവാഹവുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. വിഷയത്തിൽ സർക്കാരിന്റെ ഉപദേശം തേടാൻ മുഖ്യരജിസ്ട്രാർ ജനറൽ കൂടിയായ പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ രജിസ്‌ട്രേഷൻ...

എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല,തെളിവായി പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും

തിരുവനന്തപുരം : രാഹുൽഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്. ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ട പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോർട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്....

ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്ന് പരാതി, കുട്ടി ആശുപത്രിയിൽ; നിഷേധിച്ച് അധികൃതർ

കൊല്ലം: കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒൻപതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്ന് പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.  ഇന്നലെ രാവിലെയാണ് കുറ്ററ സ്വദേശിയായ ആശിഖ് പിതാവ് അനിൽകുമാറിനൊപ്പം കുളക്കട സാമൂഹിക ആരോഗ്യ...

സംസ്‌ഥാനത്ത് പനി പടരുന്നു; ഒരുമാസത്തിനിടെ ചികിൽസ തേടിയത് മൂന്നര ലക്ഷത്തിലധികം പേര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചപ്പനി വ്യാപകം. 15,000ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്. ഒരു മാസത്തിനിടെ മൂന്നര ലക്ഷത്തിലധികം പേരാണ് ചികിൽസ തേടിയത്. വടക്കൻ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പകർച്ചപ്പനി വ്യാപകമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാസർഗോഡ് ആണ് മുന്നിൽ. ഇന്നലെ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ 12,...

ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷ്ടിക്കപ്പെട്ടു; സംഭവം നിലമ്പൂരിലെ രാഹുല്‍ ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍

നിലമ്പൂര്‍: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പരിപാട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷ്ടിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ചാനലായ ജയ് ഹിന്ദ് ടി.വിയുടെ മലപ്പുറം ബ്യൂറോ ഉപയോഗിച്ചിരുന്ന വാഹനമാണ് മോഷണം പോയത്. കെ.എല്‍. 10 എ.വി 2916 നമ്പറുള്ള കറുത്ത ആള്‍ട്ടോ 800 കാറാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിലമ്പൂര്‍ അമല കോളേജിലെ...

എകെജി സെന്റര്‍ ആക്രമണം: സംശയിച്ച് കസ്റ്റഡിയിലെടുത്ത ആളെ മറ്റൊരു കേസ് ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. എ.കെ.ജി. സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിന്റെ പേരില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ...

തളിപറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കുറ്റിക്കോൽ സിഎച്ച് സെന്ററിനാണ് തീയിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തർക്കം നിലനിന്നിരുന്നു. മുസ്ലിം ലീഗും സിപിഎം നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തർക്കം. തളിപ്പറമ്പ് ജുമാ മസ്‍ജിദിൽ വഖഫ് ബോർഡ് നടത്തിയ പരിശോധനയെയും...

ഗ്രീൻ, ബ്ലൂ, യെല്ലോ കാറ്റഗറികൾ; സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീൻ സർട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതിൽ ഇതുവരെ 519 ഹോട്ടലുകൾക്കാണ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നൽകിയത്....
- Advertisement -spot_img

Latest News

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...
- Advertisement -spot_img