Sunday, October 26, 2025

Kerala

ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് കാണിച്ച് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ലൈംഗികാതിക്രമം നടന്നുവെന്ന് പരാതിക്കാരി പറയുന്ന വീട്ടിൽ ബാലചന്ദ്രകുമാർ പോയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ ഫെബ്രുവരിയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 10 വർഷം മുമ്പ് ബലാത്സംഗം ചെയ്തുവെന്നാണ്...

‘അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ചത് പീഡന പരാതിയല്ല’ ; ഷാഫി പറമ്പില്‍

വനിതാ പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. പ്രവർത്തകയിൽ നിന്ന് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സഹപ്രവർത്തകയ്ക്ക് എല്ലാ നിയമസഹായവും സംഘടന നൽകും. പറയാത്ത കാര്യങ്ങളാണ് വാർത്തയായതെന്ന് പെൺകുട്ടി പറഞ്ഞതായി ഷാഫി പറമ്പിൽ പറഞ്ഞു. അഖിലേന്ത്യാ കമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ പീഡനത്തെക്കുറിച്ച് പരാമർശമില്ല....

നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഉടൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേസിന്‍റെ വിചാരണയ്ക്കിടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. അതിനുശേഷം പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് വിവാദമായിരുന്നു. കെ കെ രമ എം എൽ എയുടെ ചോദ്യത്തിന് മറുപടിയായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

കനത്ത മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച മലയോര മേഖലകളിലും ജാഗ്രത പാലിക്കണം. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോ ടീമിനെ വീതം സജ്ജമാക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസ്...

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. എം.ആർ അജിത് കുമാറിന്‍റെ ഒഴിവിലാണ് നിയമനം. എ.ഡി.ജി.പി പദ്മകുമാറിനാണ് പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ അജിത്ത് കുമാറിനെ ബറ്റാലിയൻ എഡിജിപിയായി നിയമിക്കും. ബിവറേജസ് കോർപ്പറേഷൻ എംഡിയായി യോഗേഷ് ഗുപ്തയെ നിയമിച്ചു....

സംസ്ഥാനത്ത് അധിക മഴ ഉണ്ടാകില്ല; ജൂലൈ 13 ന് ശേഷം മഴ ശക്തമാകും

തിരുവനന്തപുരം: ജൂലൈ 13ന് ശേഷം കേരളത്തിൽ മഴ സജീവമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇത്തവണ അധിക മഴയ്ക്ക് സാധ്യതയില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ സ്വീകരിച്ചു തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ മനസിലാക്കി ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും റവന്യൂ മന്ത്രി...

ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി മംമ്ത മോഹൻദാസ്

കൊച്ചി : ഡബ്ല്യൂസിസിക്കെതിരെ രൂക്ഷവിമർശനവുമായി നടി മംമ്ത മോഹൻദാസ്. സംഘടനയിലെ അംഗങ്ങൾ ഇരയ്ക്കൊപ്പം നിൽക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും എന്നാൽ ഇരയുടെ പേരിൽ സ്വന്തം താൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് നല്ല കാര്യമല്ലെന്നും മംമ്ത പറഞ്ഞു. ശരിയായ മാറ്റം നടപ്പാക്കാൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞാൽ അത് നല്ല കാര്യമാണെന്നും നടി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മംമ്ത...

ഹാരിക്ക് പൈലറ്റ് ലൈസന്‍സിന് വിലക്ക്; കേന്ദ്രത്തിന് കാത്തെഴുതി എ എ റഹീം എംപി

തിരുവനന്തപുരം : ട്രാൻസ്മാൻ ആദം ഹാരിക്ക് സ്റ്റുഡന്‍റ് പൈലറ്റ് ലൈസൻസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എഎ റഹീം എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. വിഷയത്തിൽ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആദം ഹാരിക്ക് ഉടൻ സ്റ്റുഡന്‍റ് പൈലറ്റ് ലൈസൻസ് നൽകണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു. ഹാരിയുടെ അനുഭവം ഒരു വ്യക്തിക്ക് നേരെയുള്ള...

‘സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം  രാജിവെക്കുന്നതാണ് ഉചിതം’

തിരുവനന്തപുരം: സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. താൻ പറഞ്ഞത് തെറ്റാണെന്ന് അംഗീകരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. അങ്ങനെയൊരാൾ എം.എൽ.എ സ്ഥാനത്തിരിക്കുന്നത് ശരിയല്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. വിഷയത്തിൽ സി.പി.എം നിശബ്ദത പാലിക്കുകയാണ്. നിങ്ങളുടെ നിലപാടെന്ന് എന്താണെന്ന് പറയണം. മന്ത്രിസ്ഥാനം രാജിവച്ച ശേഷവും ഒരു വാചകം പോലും...

‘സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴുള്ള ആരോപണങ്ങള്‍ ബലാത്സംഗമായി കാണാനാവില്ല’

കൊച്ചി: പരസ്പരമുള്ള പ്രണയബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വാക്കാലുള്ള നിരീക്ഷണം നടത്തിയത്. സാമൂഹിക സാഹചര്യങ്ങൾ വളരെയധികം മാറിയ ഈ കാലഘട്ടത്തിൽ, പുരുഷൻമാരും സ്ത്രീകളും വിവാഹം കഴിക്കാതെ പോലും ഒരുമിച്ച് ജീവിക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതുതലമുറയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. 28ഉം 29ഉം വയസ്സിൽ പോലും പെൺകുട്ടികൾ വിവാഹിതരാകാൻ...
- Advertisement -spot_img

Latest News

ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

ചെന്നൈ: അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ...
- Advertisement -spot_img