Kerala

മെട്രോ റെയിൽ സ്ഥലം ഏറ്റെടുക്കൽ; പണം ലഭിക്കാതെ ഭൂ ഉടമകൾ

കാക്കനാട്: മെട്രോ റെയിൽ ജില്ലാ ആസ്ഥാനത്തേക്ക് നീട്ടാനുള്ള സ്ഥലം വിട്ടു കൊടുക്കുന്ന ഉടമകൾ ആധാരം ജില്ലാ ഭരണകൂടത്തിനു കൈമാറിയിട്ട് മാസങ്ങളായി. ഓഫീസിൽ ചെന്നിട്ടും പണം ലഭിക്കുന്നില്ല. സ്ഥലമുടമകൾക്ക് നൽകാൻ പണമില്ലെന്നതാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രശ്നം. അടിയന്തരമായി 100 കോടി രൂപ ആവശ്യപ്പെട്ട് കെ.എം.ആർ.എല്ലിന് കത്തയച്ചിട്ടുണ്ട്. ഉടൻ നൽകുമെന്ന മറുപടിയല്ലാതെ നടപടികൾ പുരോഗമിക്കുന്നില്ല. സിവിൽ ലൈൻ...

നഗ്നതാ പ്രദർശനം: ഹൈക്കോടതി ഇന്ന് ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: നടൻ ശ്രീജിത്ത് രവി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്നും മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ശ്രീജിത്ത് രവി ഹർജിയിൽ പറയുന്നു. എന്നാൽ, സമാനമായ സംഭവങ്ങൾ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ്...

ആറളം ഫാമിൽ ആനമതില്‍ വേണം: വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എം വി ജയരാജന്‍

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആനമതിൽ നിർമാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആനമതിൽ ആവശ്യമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തെറ്റാണെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വിഷയത്തിൽ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്നും രാഷ്ട്രീയ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു....

കോപ്പിയടി ആരോപണം; പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം, അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം

മലപ്പുറം: മലപ്പുറത്ത് ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയുടെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് കുടുംബം. മേലാറ്റൂർ സ്വദേശികളായ വിജയന്‍റെയും ബിനിലയുടെയും മകൾ ആദിത്യയെ കഴിഞ്ഞ വർഷമാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക കുട്ടിയെ അപമാനിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് മേലാറ്റൂർ ആർഎം ഹയർസെക്കൻഡറി...

മൂന്നാർ എസ്റ്റേറ്റിൽ മണ്ണിടിച്ചിൽ ; ഒരാൾ മരിച്ചു

മൂന്നാർ: മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ടാരം എന്നയാളാണ് മരിച്ചത്. ഉരുൾപൊട്ടലുണ്ടായപ്പോൾ വീട്ടിൽ തനിച്ചായിരുന്നു. നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്. അതേസമയം, മൂന്നാറിലെ ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഗതാഗതം തടസ്സപ്പെടുകയും ചെളിയും പാറക്കല്ലുകളും റോഡിലേക്ക് വീഴുകയും ചെയ്തു. ഇത് ആറാം തവണയാണ് പ്രദേശത്ത്...

ടി.എന്‍. പ്രതാപൻ യോഗിയോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ; വിശദീകരണവുമായി സ്റ്റാഫ് അംഗം

കോഴിക്കോട്: യു.പിയിലെ ലുലു മാള്‍ ഉദ്ഘാടനത്തിനിടെ ടി.എന്‍. പ്രതാപന്‍ എം.പി യോഗി ആദിത്യനാഥിനോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ വിവാദമാകുന്നതിനിടെ പ്രതിരണവുമായി പ്രതാപന്റെ സ്റ്റാഫ് അംഗം എന്‍.എസ്. അബ്ദുല്‍ ഹമീദ്. എം എ യൂസഫലിയുമായുള്ള സൗഹൃദം കാരണമാണ് ലുലു മാൾ ഉദ്ഘാടനത്തിനെത്തിയതെന്ന് അബ്ദുൾ ഹമീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ടി.എൻ. പ്രതാപൻ എം.പി. ഉത്തർപ്രദേശ്...

കൊന്നിട്ടും തീരാത്ത പക; മണിക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്ന് കെ കെ രമ

തിരുവനന്തപുരം: എം.എം മണി നിയമസഭയിൽ തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസംഗത്തിന് മറുപടിയുമായി കെ.കെ രമ എം.എൽ.എ. മണിക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല. കൊന്നിട്ടും അടങ്ങാത്ത പകയാണ്. ഇത് ഖേദകരമാണ്. പരാമർശം തെറ്റാണെന്ന് സ്പീക്കറോ മുഖ്യമന്ത്രി പിണറായി വിജയനോ പറഞ്ഞിട്ടില്ലെന്നും രമ ആരോപിച്ചു. ആഭ്യന്തര വകുപ്പിന്‍റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കവെയാണ് മണി രമയ്ക്കെതിരെ അപകീർത്തികരമായ പരാമർശം...

“മങ്കിപോക്‌സ് ആശങ്ക വേണ്ട, ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചു”

കേരളം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ.യിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായ സമയത്ത് മുൻകരുതൽ നടപടിയെന്ന നിലയിൽ അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ നില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മങ്കിപോക്സിന് സമാനമായ ലക്ഷണങ്ങളുള്ളവരെ പരിശോധിച്ച് നിരീക്ഷണം ശക്തമാക്കാനുള്ള...

മങ്കിപോക്‌സ്; കേരളത്തിലേക്ക് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം

ന്യൂഡൽഹി: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫിസിൽനിന്നുള്ള വിദഗ്ധർ, ന്യൂഡൽഹിയിലെ നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്‍റ് ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ആർ.എം.എൽ ആശുപത്രിയിലെ മൈക്രോബയോളജി,...

ആശയം കൊണ്ട് നേരിടാനാവില്ലെന്ന് മനസിലാക്കിയവർ ആയുധം ഉപയോഗിക്കുന്നു; കുമ്മനം

കണ്ണൂർ: ബോംബേറുണ്ടായ പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. ഓഫീസ് തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഇരുട്ടിന്‍റെ മറവിൽ അത്യന്തം മാരകമായ സ്റ്റീൽ ബോംബ് എറിഞ്ഞതായി അദ്ദേഹം ആരോപിച്ചു. പ്രത്യയശാസ്ത്രം കൊണ്ട് ആർഎസ്എസിനെ ചെറുക്കാനാവില്ലെന്ന് മനസ്സിലാക്കിയ ശക്തികൾ മാരകായുധങ്ങൾ ഉപയോഗിച്ച് അതിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർക്ക്...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img