Kerala

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കൽപറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലും മങ്കിപോക്‌സ്; ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. ജൂലൈ 12ന് യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തി വിദേശത്ത് നിന്ന് വന്നതാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട്. വീട്ടിലുള്ളവർ, രോഗി ആദ്യം കൊല്ലത്ത് പോയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ, ടാക്സി...

നടിയെ ആക്രമിച്ച കേസ് സഭയില്‍ ഉന്നയിച്ച് കെ കെ രമ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസ് നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ എംഎൽഎ. നിലവിൽ ആർ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ചെയ്യുന്നത്. വിരമിച്ച ശേഷം മുൻ ഡിജിപി പ്രതിയെ സഹായിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു. കേസിൽ സ്ഥിരം പബ്ലിക് പ്രോസിക്യൂട്ടർ ഇല്ല. പ്രതിയുടെ അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചിട്ടും...

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: കേരളത്തില് കുരുങ്ങുവസൂരി സ്ഥിരീകരിച്ചു. 12ന് യു.എ.ഇയില്നിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കേസാണ് കേരളത്തില് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്ജാണ് വിവരം വാര്ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗിയുമായി സമ്പര്ക്കം പുലര്ത്തിയവരെയെല്ലാം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. അച്ഛന്, അമ്മ, ടാക്സി ഡ്രൈവര്, ഓട്ടോ ഡ്രൈവര്, വിമാനത്തില് അടുത്ത്...

കെ.കെ. രമയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി എം.എം. മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ വിവാദ പരാമർശം നടത്തി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം.ഇതിനെതിരായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അല്‍പസമയത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നു. പിന്നീട് പുനരാരംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലും...

കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ എന്നിവർ അടുത്തിടപഴകിയവരാണ്. വീട്ടിലെത്തിയപ്പോൾ ആദ്യം പോയത് ഒരു സ്വകാര്യ ആശുപത്രിയിലാണ്. പിന്നീട് തിരുവനന്തപുരം...

വയനാട് പൊഴുതനയിൽ കാട്ടാന ആക്രമണം

വയനാട് : വയനാട് പൊഴുതനയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സേട്ടുകുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് കാട്ടാന ആക്രമിച്ചത്. ആന വീടിന് സമീപം വന്ന് തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഷാജി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ താമസക്കാരനായ പി എ...

‘ട്രാൻസ്ജെൻഡർമാർക്ക് ശസ്ത്രക്രിയക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണം’

തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ഇഷ്ടാനുസരണം പുരുഷനോ സ്ത്രീയോ ആക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതിനായി കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പറഞ്ഞു. ശസ്ത്രക്രിയ സൗജന്യമാക്കാനുള്ള തീരുമാനം മെഡിക്കൽ കോളേജ് തലത്തിൽ മാത്രം തീരുമാനിക്കാനാവില്ലെന്ന് ആരോഗ്യ ഡയറക്ടർ അറിയിച്ചു....

കെ – ഫോണിന് ഐഎസ്പി ലൈസൻസ് ലഭിച്ചു

തിരുവനന്തപുരം : കെ – ഫോണിന് ലൈസൻസ് ലഭിച്ചു. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ആണ് ലഭിച്ചത്. ഇതോടെ, നിബന്ധനകളുടെ അടിസ്ഥാനത്തിൽ സേവന ദാതാവായി പ്രവർത്തിക്കാൻ കഴിയും. ഹൈസ്പീഡ് ഇന്‍റർനെറ്റ് സൗജന്യവും കുറഞ്ഞ ചെലവിലും ഗുണനിലവാരത്തിലും പരമാവധി ആളുകൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് കേരള സർക്കാരിന്റെ നിലപാട്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ ഔദ്യോഗിക രജിസ്ട്രേഷൻ അനുസരിച്ച്,...

കെഫോണിന് ഐഎസ്പി ലൈസന്‍സ്; ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്ര അംഗീകരം, ‘അഭിമാനര്‍ഹമായ നേട്ടം’

കെഫോണിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് നല്‍കി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി. ഐഎസ്പി കാറ്റഗറി ബി ലൈസന്‍സ് ഒരു സര്‍വീസ് മേഖലാപരിധിക്കകത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സര്‍വീസ് മേഖലാ പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവനസൗകര്യങ്ങള്‍ നല്‍കാന്‍ കെ-ഫോണിന് സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ...
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img