Kerala

“ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പളം നല്‍കാമായിരുന്നു”; ആന്റണി രാജു

തിരുവനന്തപുരം: ബമ്പർ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആർ.ടി.സിയുടെ ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി അധ്യക്ഷത വഹിച്ച തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു ഈ പരാമർശം. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് മന്ത്രി തമാശരൂപേണ ഇക്കാര്യം പറഞ്ഞത്. "ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം...

“പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ആദ്യമായിട്ടല്ല”

ന്യൂഡല്‍ഹി: ഇതാദ്യമായാണ് പാർലമെന്‍റന് പുറത്തുള്ള പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. 2013ൽ യുപിഎ സർക്കാരിന്റെ കാലത്ത് ധർണകളും പ്രതിഷേധങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. പാർലമെന്‍റ് മന്ദിരത്തിലെ വളപ്പില്‍ പ്രതിഷേധ ധർണകളും പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ച് രാജ്യസഭാ സെക്രട്ടറി ഇന്ന് ഉത്തരവിറക്കിയിരുന്നു....

യുവാക്കളെ സിറിയയിലേക്ക് കടത്തിയ വളപട്ടണം ഐഎസ് കേസ്: 1, 5 പ്രതികൾക്ക് 7 വർഷം തടവ്

വളപട്ടണം ഐഎസ് കേസിൽ ഒന്നും അഞ്ചും പ്രതികൾക്ക് ഏഴുവർഷം തടവ്. ഒന്നാംപ്രതി മിഥിലജിനും അഞ്ചാംപ്രതി ഹംസയ്ക്കുമാണ് 7 വർഷം തടവും 50,000 രൂപ പിഴയും കൊച്ചി എൻഐഎ കോടതി വിധിച്ചത്. മൂന്നാം പ്രതി അബ്ദുൾ റസാഖിന് ആറു വർഷം തടവും 30000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കേസിൽ മൂന്നു പ്രതികളും കുറ്റക്കാരാണെന്നു ചൊവ്വാഴ്ച കോടതി...

എ കെ ജി സെന്റർ ആക്രമണം: ഡിയോ സ്കൂട്ടറുകാരെ വിട്ട് പടക്കക്കാരുടെ പിന്നാലെ കൂടി പൊലീസ്, കച്ചവ‌ടക്കാരെ വിളിച്ചു വരുത്തി

തിരുവനന്തപുരം: എ കെ ജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞയാളെ കണ്ടെത്താൻ കേരള പാെലീസ് സ്വീകരിക്കുന്നത് പുത്തൻ വഴികൾ. അക്രമിയെ കണ്ടെത്താൻ പടക്കനിർമ്മാതാക്കളെയും വിതരണക്കാരെയും വിളിച്ചുവരുത്തി പൊലീസ് വിവരം ശേഖരിച്ചുവെന്നാണ് റിപ്പോർട്ട്. അക്രമി സഞ്ചരിച്ചിരുന്ന ഡിയോ സ്കൂട്ടർ ആണെന്ന് വ്യക്തമായതോടെ തലസ്ഥാന ജില്ളയിൽ അത്തരം സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ ശേഖരിച്ചിരുന്നു. വ്യാപക വിമർശനമുണ്ടായ...

വിദ്യാർത്ഥി ക്ളാസിലെത്തിയത് സ്വന്തമായി നിർമ്മിച്ച കള്ളുമായി, അടപ്പ് ചതിച്ചപ്പോൾ സംഭവം പാട്ടായി, തിരക്കി വീട്ടിലെത്തിയ അദ്ധ്യാപകർ അറിഞ്ഞത് കണ്ണുതള്ളിക്കുന്ന മറ്റൊരു കാര്യംകൂടി

നെടുങ്കണ്ടം: സ്വയം കണ്ടുപിടിച്ച വഴിയിലൂടെ കള്ളുണ്ടാക്കി സ്കൂളിലെത്തിയ വിദ്യാർത്ഥിക്ക് എക്സൈസ് വക കൗണ്‍സലിംഗ്. ഇടുക്കിയിലെ ഒരു സർക്കാർ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് കള്ളുമായി സ്കൂളിലെത്തിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. കഞ്ഞിവെള്ളത്തിൽ നിന്നാണ് വിദ്യാർത്ഥി സ്വയം കള്ളുണ്ടാക്കിയത്. നേരത്തേ ഒരു പ്രാവശ്യം വീട്ടിന്റെ തട്ടിൻപുറത്തുവച്ചും ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നു. രക്ഷിതാക്കൾ അറിയാതെ നടത്തിയ പരീക്ഷണം കള്ല് സൂക്ഷിച്ചിരുന്ന പാത്രം...

നടിയെ അക്രമിച്ചകേസ്; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. തുടരന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സാവകാശം തേടുകയും ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖയുടെ മൊഴിയെടുക്കേണ്ടതുണ്ട്. കേസന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ പിന്നിലെ കാരണം അന്വേഷിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച്...

ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്

കൊച്ചി : ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. താൻ കേൾപ്പിച്ച ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഗൂഡാലോചനയുണ്ടെന്ന് മൊഴി നൽകാൻ സഹായി അനീഷിനെ പൊലീസ് നിർബന്ധിച്ചു. ആ സമയത്ത് അനീഷ് പാലക്കാട് ഉണ്ടായിരുന്നില്ല. അനീഷ് സംസാരിക്കാത്തതിനാലാണ് അജി കൃഷ്ണനെ കേസിൽ കുടുക്കിയതെന്നാണ്...

റൂട്ട് മാപ്പില്‍ പിശക്; മങ്കിപോക്‌സ് കൈകാര്യം ചെയ്യുന്നതില്‍ കൊല്ലം ഡിഎംഒ ഓഫീസിന് ഗുരുതര വീഴ്ച 

കൊല്ലം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതിൽ കൊല്ലം ഡി.എം.ഒ ഓഫീസിന് ഗുരുതര വീഴ്ച. രോഗിയുടെ പേരിൽ ആദ്യം പുറത്തിറക്കിയ റൂട്ട് മാപ്പിലാണ് പിശക് സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെന്നാണ് ഡിഎംഒ നൽകിയ വിവരം. എന്നാൽ, രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള...

‘അഞ്ഞൂറ് രൂപ മുടക്കൂ, 25 കോടി നേടൂ’ ! ഓണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു. ധനമന്ത്രി ബാലഗോപാൽ, മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകിയാണ് പ്രകാശനം ചെയ്തത്. നടന്‍ സുധീര്‍ കരമനയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 25 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ...

‘ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ തിരുവനന്തപുരത്ത്’

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ ഉള്ളത് തിരുവനന്തപുരം നഗരസഭയുടെ കീഴിലാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്എംവി സ്കൂളിന് എതിർവശത്തുള്ള നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലെ ജനകീയ ഹോട്ടൽ നവീകരിച്ച് പ്രവർത്തനം വിപുലീകരിച്ചതിന്റെ ചിത്രങ്ങളും അവർ ഫെയ്സ്ബുക്കിൽ പങ്കിട്ടു. നിലവിൽ മുനിസിപ്പാലിറ്റി പരിധിയിൽ 20...
- Advertisement -spot_img

Latest News

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഈ വാർത്ത...
- Advertisement -spot_img