അട്ടപ്പാടി: അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്നമായി കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യം ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 7 ഗർഭിണികൾ പ്രസവത്തിനായി ഇപ്പോൾ ലേബർ റൂമിലുണ്ട്. 72 കിടപ്പുരോഗികളാണ് ആശുപത്രിയിലുള്ളത്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സകളും നൽകുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകളും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിർബാധം തുടരും....
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്‍റെ ദൃശ്യങ്ങൾ വിചാരണ ഘട്ടത്തിൽ മാത്രമാണ് പരിശോധിച്ചതെന്ന് കോടതി. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവദിച്ചില്ല.
വിവോ ഫോണുകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പരിശോധിച്ചവരെ കണ്ടെത്തണം. പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാർഡ് കൈകാര്യം ചെയ്തതെന്ന് കോടതി പറഞ്ഞു. മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയതിനാൽ ആരെയും...
തിരുവനന്തപുരം: സംവിധായകൻ കെ പി കുമാരന് ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ചു. അരനൂറ്റാണ്ട് നീണ്ട സിനിമാ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് അവാർഡ്. അടുത്ത മാസം മൂന്നിന് പുരസ്കാരം സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരിൽ 47 പേർക്ക് മാത്രമാണ് ഇനിയും നഷ്ടപരിഹാരം നൽകാൻ ബാക്കിയുള്ളതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ നഷ്ടപരിഹാരത്തിന് അർഹരായ 22 പേരെ ഇനിയും കണ്ടെത്താനുണ്ട്. മറ്റ് 25 പേരുടെ അപേക്ഷകൾ കളക്ടറേറ്റിലും വില്ലേജ് ഓഫീസിലും പരിശോധിച്ചുവരികയാണെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ...
തിരുവനന്തപുരം: കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആരോഗ്യവകുപ്പ് ആസ്ഥാനത്ത്. ആരോഗ്യ ഡയറക്ടറേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണ്. ഇതിനുശേഷം രോഗി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് സംഘം സന്ദർശിക്കും.
അതേസമയം, മങ്കിപോക്സ് ബാധിച്ച രോഗി സഞ്ചരിച്ചിരുന്ന കൊല്ലത്തെ കാറിന്‍റെ ഡ്രൈവറെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. രോഗിയുടെ സഹോദരൻ നൽകിയ വിവരത്തിന്‍റെ...
തൊടുപുഴ: സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ അപകീർത്തികരമായ പരാമര്‍ശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി. "അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍" എന്നായിരുന്നു എം.എൽ.എയുടെ പരാമർശം. സി.പി.ഐയുടെ വിമർശനം തനിക്ക് പ്രശ്നമല്ലെന്നും സമയം കിട്ടിയാൽ കെ.കെ. രമയ്‌ക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ രമയ്ക്കെതിരായ മണിയുടെ വിധവാ പരാമർശത്തിൽ ആനി രാജ ഉൾപ്പെടെയുള്ള സി.പി.ഐ...
കൊല്ലം: മാമ്പഴത്തട വനത്തിൽ അതിക്രമിച്ചുകയറി കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അമല അനു എന്ന വനിതാ വ്ളോഗർ സഞ്ചരിച്ച കാർ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അമല അനുവിന്‍റെ ജന്മനാടായ തിരുവനന്തപുരം കിളിമാനൂരിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അതേസമയം സംഭവത്തിൽ കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും അമല അനുവിനെ അറസ്റ്റ് ചെയാനായിട്ടില്ല.
ഇതിനിടെ മുൻകൂർ ജാമ്യം തേടി...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ, സീരിയൽ, ഡോക്യുമെന്‍ററി ഷൂട്ടിംഗ് നിരോധിച്ചു. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഷൂട്ടിംഗ് അനുവദിക്കുക. സെക്രട്ടേറിയറ്റിന്‍റെ കോമ്പൗണ്ടിനകത്തും പരിസരത്തും സുരക്ഷാ മേഖലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ചിത്രീകരണം അനുവദിക്കില്ലെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
സിനിമ, സീരിയൽ ഷൂട്ടിംഗുകൾക്കായി ധാരാളം അപേക്ഷകൾ സർക്കാറിന് ലഭിക്കുന്നുണ്ട്. നേരത്തെ സിനിമ, സീരിയൽ...
മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് ചിറയില്‍ പരിസ്ഥിതി നാശകാരികളായ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കരയോട് ചേർന്നുള്ള ചിറയുടെ ഒരു വശത്തായാണ് രണ്ട് ചെഞ്ചെവിയൻ ആമകളെ കണ്ടെത്തിയത്. അവ കാഴ്ചയിൽ മനോഹരമാണെങ്കിലും, ജലാശയത്തിലെ മറ്റ് ജീവജാലങ്ങൾക്ക് മാരകമായ ദോഷം ചെയ്യും. ഇവയുടെ കണ്ണുകൾക്ക് അടുത്ത്, ചെവി പോലെ ഇരുണ്ട ചുവപ്പാണ്. ശരീരത്തിന് മഞ്ഞ നിറമാണ്. ഇവയുടെ വിൽപ്പനയ്ക്കും...
കൊച്ചി: വിഭാഗീയതയുടെ പേരിൽ പ്രാർഥനക്കും ഖബറടക്കത്തിനും അംഗങ്ങളെ തടയാൻ ജമാഅത്ത് കമ്മിറ്റിക്കടക്കം അധികാരമില്ലെന്ന് ഹൈക്കോടതി. കേരള നദ്‍വത്തുൽ മുജാഹിദ്ദീൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയ എലപ്പുള്ളി ഏറാഞ്ചേരി ജമാഅത്ത് കമ്മിറ്റിയുടെ നടപടിക്കെതിരെയാണ് കോടതി ഉത്തരവ്. 40 പേർ 2007 മാർച്ചിൽ കേരള നദ്‍വത്തുൽ മുജാഹിദ്ദീൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഇവരെ...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...