തിരുവനന്തപുരം: വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് കോൺഗ്രസ് നേതൃത്വം നടത്തിയ ഗൂഡാലോചന പ്രകാരമാണെന്നതിന്‍റെ തെളിവ് ഞെട്ടിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ.
മുൻ എംഎൽഎ ശബരീനാഥ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ക്രിമിനലുകളെ വിമാനത്തിൽ അയച്ചതെന്ന് തെളിയിക്കുന്ന ഒരു വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു. യൂത്ത് കോൺഗ്രസിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന...
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ശരത് വഴിയാണ് പീഡനത്തിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈകളിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ദിലീപിന്‍റെ സുഹൃത്തും ബിസിനസുകാരനുമായ ശരത് മാത്രമാണ് അനുബന്ധ കുറ്റപത്രത്തിലെ പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രോസിക്യൂഷൻ 80 ഓളം സാക്ഷികളെ വിസ്തരിച്ചു.
2017 നവംബറിലാണ്...
തിരുവനന്തപുരം: എം എം മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. ഒരു കുരങ്ങന്‍റെ ചിത്രത്തിനൊപ്പം മണിയുടെ മുഖചിത്രം ചേർത്തുവച്ചായിരുന്നു ജാഥ നടത്തിയത്. കെ കെ രമയെ അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ കോൺഗ്രസ് പ്രവർത്തകർ ചിത്രം ഒളിപ്പിച്ചു.
അതേസമയം, എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം...
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥി സിദ്ധാർത്ഥ് ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്–ശുഭ ദമ്പതികളുടെ മകനാണ്. നാലു ദിവസം മുപാണ് പനി വന്നത്. തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. ഇവിടെ നിന്ന് പിന്നീട് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു....
തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയാൻ കേന്ദ്ര സർക്കാരുമായി സഹകരിച്ച് സംസ്ഥാനത്ത് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീരപ്രദേശങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾക്കനുസൃതമായി അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇത് സർക്കാർ വളരെ ഗൗരവമായി എടുക്കുന്ന വിഷയമാണ്. ക്രൈംബ്രാഞ്ച് ഐജി നോഡൽ...
പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ ഉമ്മൻചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ എന്നിവരും വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക് പുറമെ യുപി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തും.
ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ നീൽ രത്തൻ സിംഗ് കേരളത്തിലുണ്ട്. ആയുർവേദ...
തിരുവനന്തപുരം : വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കേണ്ടതില്ലെന്ന പൊലീസ് റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇ.പിക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി. അതേസമയം താനും കുടുംബവും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്നും ഇൻഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും ഇ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന ആളെ കണ്ടെത്താനുള്ള അന്വേഷണം 10 പേരിലേക്ക് എത്തി. മെമ്മറി കാർഡ് വിചാരണക്കോടതിയിൽ എത്തിച്ച 2021 ജൂലൈ 19 നു ഉച്ചയ്ക്ക് 12.19 നും 12.54 നും ഇടയിൽ ജിയോ സിം കാർഡുള്ള വിവോ ഫോൺ...
കൊല്ലം: രാജ്യത്ത് ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിച്ച കൊല്ലം ജില്ലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. പ്രതിരോധ നടപടികളിലും മുൻകരുതലുകളിലും സംഘം സംതൃപ്തി പ്രകടിപ്പിച്ചു.
രോഗബാധിതനായ യുവാവ് ആദ്യം ചികിത്സയ്ക്കായി എത്തിയ എൻ.എസ് സഹകരണ ആശുപത്രിയും അടിയന്തര സാഹചര്യം നേരിടാൻ ഐസൊലേഷൻ വാർഡ് ഉൾപ്പെടെ സജ്ജമാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയും, യുവാവിന്‍റെ ജോനകപുരത്തെ വീടും സംഘം...
തിരുവനന്തപുരം: ഇൻഡിഗോ ഏർപ്പെടുത്തിയ മൂന്നാഴ്ചത്തെ വിമാനയാത്രാ വിലക്ക് ശരിവച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇൻഡിഗോയുടെ നടപടി വ്യോമയാനചട്ടങ്ങൾക്ക് വിരുദ്ധമാണ്. കുറ്റവാളികളെ തടയാൻ വിമാനക്കമ്പനിക്ക് കഴിഞ്ഞില്ലെന്നും ജയരാജൻ ആരോപിച്ചു.
ഇൻഡിഗോ ഒരു നിലവാരമില്ലാത്ത കമ്പനിയാണെന്നും താൻ ആരാണെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്നും ജയരാജൻ പ്രതികരിച്ചു. ഇനി ഇൻഡിഗോയിൽ പ്രവേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...