വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ എം.പി. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജനാധിപത്യ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധിച്ചത്. ശബരിനാഥിനെതിരെ ഗൂഡാലോചന നടത്തിയതിനും സമരത്തിന് പ്രേരിപ്പിച്ചതിനും കേസെടുത്താൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചതിന് ജയരാജനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലായിടത്തും കറുത്ത വസ്ത്രം ധരിക്കുന്നത്...
കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 13നാണ് രോഗി കണ്ണൂരിലെത്തിയത്. അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നും മസ്ക്കറ്റിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 70 ലക്ഷം രൂപ വിലമതിക്കുന്നു ഒന്നര കിലോഗ്രാം...
കൊല്ലം: നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് മുമ്പ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനി റൂറൽ എസ്പിക്ക് പരാതി നൽകി. പരീക്ഷ എഴുതിയ മിക്ക വിദ്യാർത്ഥികൾക്കും സമാനമായ അനുഭവം ഉണ്ടായതായി രക്ഷിതാവ് ആരോപിച്ചു. പരീക്ഷയെഴുതാനായി സെന്‍ററിന്‍റെ ഗേറ്റിൽ കയറിയപ്പോൾ ഒരു...
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 12-ാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അനിൽകുമാർ കൂറുമാറി. നേരത്തെ പൊലീസിന്‍റെ നിർബന്ധത്തിൻ വഴങ്ങിയാണ് രഹസ്യമൊഴി നൽകിയതെന്നും മധുവിനെ അറിയില്ലെന്നും അനിൽ കുമാർ കോടതിയെ അറിയിച്ചു. ഇതോടെ മൂന്ന് പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി. കഴിഞ്ഞ മാസം പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും കൂറുമാറിയിരുന്നു. പൊലീസിന്‍റെ...
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി എം.എൽ.എയെ അധിക്ഷേപിച്ചതായി ആരോപണം. മണിയെ ചിമ്പാൻസിയായി ചിത്രീകരിക്കുന്ന കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. സംഭവം വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് മറച്ചുവച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മണിക്കെതിരെ വനിതാ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. കട്ടൗട്ട് വിവാദത്തെ തുടർന്ന് മാർച്ച്...
തിരുവനന്തപുരം: വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് കോൺഗ്രസ് നേതൃത്വം നടത്തിയ ഗൂഡാലോചന പ്രകാരമാണെന്നതിന്‍റെ തെളിവ് ഞെട്ടിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ.
മുൻ എംഎൽഎ ശബരീനാഥ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ക്രിമിനലുകളെ വിമാനത്തിൽ അയച്ചതെന്ന് തെളിയിക്കുന്ന ഒരു വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു. യൂത്ത് കോൺഗ്രസിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന...
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ശരത് വഴിയാണ് പീഡനത്തിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈകളിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ദിലീപിന്‍റെ സുഹൃത്തും ബിസിനസുകാരനുമായ ശരത് മാത്രമാണ് അനുബന്ധ കുറ്റപത്രത്തിലെ പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രോസിക്യൂഷൻ 80 ഓളം സാക്ഷികളെ വിസ്തരിച്ചു.
2017 നവംബറിലാണ്...
തിരുവനന്തപുരം: എം എം മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. ഒരു കുരങ്ങന്‍റെ ചിത്രത്തിനൊപ്പം മണിയുടെ മുഖചിത്രം ചേർത്തുവച്ചായിരുന്നു ജാഥ നടത്തിയത്. കെ കെ രമയെ അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ കോൺഗ്രസ് പ്രവർത്തകർ ചിത്രം ഒളിപ്പിച്ചു.
അതേസമയം, എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം...
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥി സിദ്ധാർത്ഥ് ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്–ശുഭ ദമ്പതികളുടെ മകനാണ്. നാലു ദിവസം മുപാണ് പനി വന്നത്. തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. ഇവിടെ നിന്ന് പിന്നീട് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു....
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...