തിരുവനന്തപുരം : കേരളത്തിലെ കാലാവസ്ഥയുൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് എൽദോസ് കുന്നപ്പള്ളി നിയമസഭയിൽ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ റോഡിലെ കുഴികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.
പല പ്രവർത്തിയും നേരിട്ട്...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയെ കബളിപ്പിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാക്ഷിയായി വിളിച്ചുവരുത്തിയ ആളെ ചോദ്യം ചെയ്യൽ പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തതെന്ന് നേതാക്കൾ ആരോപിച്ചു.
അധികാരവും പോലീസും ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്നുള്ള...
മലയാളത്തിലെ പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷികമാണ് ഇന്ന്. കവിതകളിലൂടെയും കഥകളിലൂടെയും മലയാളത്തിന്‍റെ അഭിമാനമായി മാറിയ ബാലാമണിയമ്മ, മാതൃത്വത്തിന്‍റെ കവയിത്രി എന്നാണ് അറിയപ്പെട്ടിരുന്നത്. ബാലാമണിയമ്മയുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് ഗൂഗിൾ പ്രത്യേക ഗ്രാഫിക്സുള്ള ഡൂഡിൽ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ദേവിക രാമചന്ദ്രൻ എന്ന കലാകാരിയാണ് ഇന്നത്തെ ഡൂഡിൽ നിർമ്മിച്ചത്.
തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട്...
തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗത്തിൽ നിയമസഭയിൽ വിശദീകരണവുമായി മുൻ മന്ത്രി സജി ചെറിയാൻ. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും,മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്‍റെ ഉള്ളടക്കമെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയെ അപകീർത്തിപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും ഉയർന്ന ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചത്. തന്‍റെ 43 വർഷം...
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഉന്നത രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും സജി ചെറിയാൻ എം.എൽ.എ നിയമസഭയിൽ വിശദീകരിച്ചു.
ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാൻ വിശദീകരണം നടത്തിയത്. ഭരണഘടനയെ അവഹേളിക്കാനോ അപമാനിക്കിനോ ഒരു ശ്രമവും ഉണ്ടായിട്ടില്ല. തന്‍റെ 43 വർഷത്തെ പൊതു സേവനത്തിൽ എല്ലായ്പ്പോഴും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. വാക്കുകൾ തെറ്റായി...
തിരുവനന്തപുരം: കാലാവസ്ഥയാണ് കേരളത്തിലെ റോഡുകൾ തകരാൻ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും തയ്യാറാക്കുകയും ചെയ്യുന്നുണ്ടെന്നും റോഡുകളുടെ ഗുണനിലവാരം ഇപ്പോൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിനെ...
ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പുന്നപ്ര-വയലാർ, കയ്യൂർ സമര നായകരും. ഇവരുടെ ഹ്രസ്വ ജീവചരിത്രം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി സിപിഐ(എം) എംപി എ ആരിഫിനെ അറിയിച്ചു.
പുന്നപ്ര-വയലാർ, കയ്യൂർ സമര നായകരുടെ വിശദാംശങ്ങൾ അജ്ഞാതരായ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്....
തിരുവനന്തപുരം: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണാക്കാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സുപ്രീം കോടതി വിധിയും ബഫർ സോൺ നിർദേശങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു....
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ജൂലൈ 21ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉച്ചയ്ക്ക് ഒരു മണി വരെ തീയതി നീട്ടി ഉത്തരവിറക്കി. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 21 വരെ നീട്ടണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണിത്.
സി.ബി.എസ്.ഇ. പദ്ധതിക്കായി ഹാജരായ വിദ്യാർത്ഥികൾ നൽകിയ...
ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. ഇ.പിയും ഗൺ മാനും തടഞ്ഞത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിക്കെതിരെ മറ്റൊരു അനിഷ്ട സംഭവവും ഉണ്ടാകാതിരുന്നതെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നഥായും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഇൻഡിഗോയിൽ തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ എം.എൽ.എ ആയിരുന്ന ഒരാൾ ഉൾപ്പെടുമെന്ന് ഞാൻ കരുതിയില്ല. "മുമ്പ് എന്നെ ഗുണ്ടകൾ ആക്രമിച്ചിട്ടുണ്ട്, പക്ഷേ എം.എൽ.എ ആയിരുന്ന ഒരാൾ...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...