Kerala

മഴ കനക്കും; കേരളത്തിൽ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയി. കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ, വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുക. മഴ മുന്നറിയിപ്പിന്‍റെ ഭാഗമായി എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്...

‘വധശ്രമം’ എന്നതിന് നീതിന്യായ വ്യവസ്ഥക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്: വി.ടി.ബൽറാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.എസ് ശബരീനാഥന് ജാമ്യം അനുവദിച്ചതിൽ സർക്കാരിനെ പരിഹസിച്ച് മുൻ എം.എൽ.എ വി.ടി ബൽറാം. പിണറായി വിജയന്‍റെയും പോലീസിന്‍റെയും 'വധശ്രമം' എന്നതിന്റെ വ്യാഖ്യാനം എന്ത് തന്നെയായാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും...

ഇന്‍ഡിഗോയുടെ വാഹനങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത

കോഴിക്കോട്: നിയമങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്ന ഇൻഡിഗോ വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പ് വിപുലീകരിക്കും. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും നികുതി ബാധകമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിഗമനം. മലപ്പുറം കൊണ്ടോട്ടി ജോ. ആര്‍ടിഒയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നികുതിയടയ്ക്കാത്ത എത്ര വാഹനങ്ങളുണ്ടെന്നുള്ള കണക്കാണ് ആർടിഒ എടുക്കാന്‍ ഉദ്ദേശിക്കുന്നത്. സാധാരണ വിമാനത്താവളത്തിൽ വാഹനമോടിക്കാൻ...

സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമമായി ചിത്രീകരിക്കുന്നവർ ഭീരുക്കൾ: കെ.എസ് ശബരീനാഥ്

തിരുവനന്തപുരം: ജനവിരുദ്ധ സർക്കാരിനെതിരായ പ്രതിഷേധങ്ങളെ കള്ളക്കഥകളിലൂടെ നശിപ്പിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് കെ. എസ്.ശബരീനാഥ്. ജാമ്യം ലഭിച്ചയുടൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമമായും ഗൂഢാലോചനയായും ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ ഭീരുക്കൾ മാത്രമാണെന്നും പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയിലാണ് കെ.എസ് ശബരീനാഥിന് കോടതി ജാമ്യം...

പൾസർ സുനി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ

തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സബ്ജയിലിൽ കഴിഞ്ഞിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടാണ് ഇവിടെ എത്തിച്ച് ചികിത്സ ആരംഭിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. പൾസർ സുനിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും അതിനാൽ...

ഗൂഢാലോചനാ കേസിൽ സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാലക്കാടും തിരുവനന്തപുരത്തും പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ മാത്രമാണ്...

രണ്ടാം ദിനവും ഏറ്റെടുക്കാനാളില്ലാതെ രാജ് മോഹന്റെ മൃതദേഹം; ബന്ധുക്കള്‍ക്കായി അന്വേഷണം

തിരുവനന്തപുരം: 'ഇന്ദുലേഖ' നായകൻ രാജ്മോഹന്‍റെ മൃതദേഹം രണ്ടാം ദിവസവും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്നോട്ട് വന്നെങ്കിലും ബന്ധുക്കൾക്കായി കൂടുതൽ അന്വേഷണം നടക്കുന്നതിനാലും നിയമപരമായ പ്രശ്നങ്ങളുള്ളതിനാലും തീരുമാനമായില്ല. ചന്തുമേനോന്‍റെ നോവലിനെ ആസ്പദമാക്കി കലാനിലയം കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'ഇന്ദുലേഖ'യിൽ മാധവന്‍ എന്ന നായകനായി വേഷമിട്ട രാജ്മോഹൻ ഞായറാഴ്ച തിരുവനന്തപുരം...

സംസ്ഥാനത്ത് നടക്കുന്നത് എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്ന ഭരണകൂട ഭീകരത ; കെ. സുധാകരന്‍

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് എതിർക്കുന്നവരെയെല്ലാം കള്ളക്കേസുകളിൽ കുടുക്കുന്ന ഭരണകൂട ഭീകരതയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ഒരു മുഖ്യമന്ത്രി ഒരിക്കലും ഇടപെടാൻ പാടില്ലാത്ത കള്ളക്കടത്ത് കേസിൽ കുടുങ്ങിയ പിണറായി വിജയൻ അത് കേരളത്തിലെ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ കളിക്കുന്ന തട്ടിപ്പുകളുടെ അവസാന ശ്രമമാണ് ശബരീനാഥിന്‍റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. മുഖ്യമന്ത്രിയെ വധിക്കാൻ...

ശബരീനാഥനെ സ്വീകരിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം; പ്രതിഷേധിച്ച് സിപിഎം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ സിപിഎം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. വഞ്ചിയൂർ കോടതി വളപ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശബരീനാഥന് അനുകൂലമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും മുദ്രാവാക്യം വിളിച്ചതോടെ കൂടുതൽ പോലീസുകാരെ കോടതി വളപ്പിൽ വിന്യസിച്ചു. ജാമ്യം ലഭിച്ച കെ...

ശബരീനാഥനെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന തകർന്നു; സതീശൻ

തിരുവനന്തപുരം: മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ എസ് ശബരീനാഥന് ജാമ്യം ലഭിച്ചത് സർക്കാരിന് വലിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരീനാഥനെ ജയിലിലടയ്ക്കാനുള്ള ഗൂഡാലോചന പൊളിഞ്ഞെന്നും, സ്വർണക്കടത്ത് കേസിൽ നിന്ന് വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും...
- Advertisement -spot_img

Latest News

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; വിനിമയ നിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ, പ്രവാസികൾക്ക് നേട്ടമാകും

ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നതുമാണ്...
- Advertisement -spot_img