പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി പള്ളിക്കകത്ത് വെച്ചുള്ള നിക്കാഹ് ചടങ്ങില്‍ വധുവിനെ പങ്കെടുപ്പിച്ച പാലേരി പാറക്കടവ് ജുമാ മസ്ജിദിലെ മഹല്ലക്കമ്മിറ്റിക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപടി തെറ്റായെന്ന് സമ്മതിച്ചുകൊണ്ട് കുറിപ്പ് മഹല്ല് കമ്മിറ്റി കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ല. മഹല്ല് ജനറല്‍ സെക്രട്ടറി...
തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ പരിഹാരമായി.
ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, പലചരക്കു സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കുന്നത് തുടരാം. ഇവയുടെ കാര്യത്തിലായിരുന്നു ആശയക്കുഴപ്പം ഏറെ നിലനിന്നിരുന്നത്. ജൂലൈ 1നാണ്...
കാസർകോട്:പനത്തടിയിൽ പുഴയിൽ വീണ് ഒരാൾ മരിച്ചു. ചെറുപനത്തടിയിൽ മൂലപ്പള്ളി എം രാഘവൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുഴയിലിറങ്ങിയപ്പോൾ കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇരുപത്തി രണ്ടായി.
കാസർകോട് പനത്തടി, വെള്ളരിക്കുണ്ട് ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വെള്ളരിക്കുണ്ട് താലൂക്കിലും ഹോസ്ദുർഗ് താലൂക്കിലും മഴ...
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴ തുടരുകയാണ്. ഒരു ജില്ലയിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. അതിതീവ്ര മഴ മുന്നറിയിപ്പോ ( റെഡ് അലർട്ട് ) തീവ്രമഴ മുന്നറിയിപ്പോ ( ഓറഞ്ച് അലർട്ട് ) നിലവിൽ ഇല്ലാത്ത ഒരൊറ്റ ജില്ല മാത്രമാണുള്ളത്. തലസ്ഥാന ജില്ലയിൽ മാത്രമാണ് റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ ഇല്ലാത്തത്. കേരളത്തിൽ എട്ട്...
പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെനൽകിയ മോഷ്ടാവിനോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ്. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പഴ്‌സ് തിരികെയേല്‍പ്പിച്ച കള്ളന് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചത്.
ചിന്തന്‍ശിബിരം കഴിഞ്ഞു മടങ്ങവെ കോഴിക്കോട് ബസ് സ്റ്റാന്റ് പരിസരത്തുവെച്ചാണ് മോഹനന്‍ പാറക്കടവിന്റെ പഴ്‌സ് കാണാതായത്. വണ്ടികൂലിയും മറ്റ് തിരിച്ചറിയല്‍ രേഖകളും...
തിരുവനന്തപുരം: മുഹറം അവധി ആഗസ്ത് ഒമ്പതിന് സര്‍ക്കാര്‍ പുനര്‍നിശ്ചയിച്ചു. മുസ്‌ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ആഗസ്ത് എട്ടിനായിരുന്നു.
പുതിയ തീരുമാനത്തോടെ ആഗസ്ത് എട്ടാം തിയ്യതി തിങ്കളാഴ്ച പ്രവര്‍ത്തിദിനമാകും. സ്‌കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ-പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം അന്നേ ദിവസം അവധിയായിരിക്കും.
കാസർകോട്: ജില്ലയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടോ? ഉണ്ടെന്ന് ബിജെപിയിലെ ഒരു വിഭാഗം പ്രവർത്തകർ. വ്യക്തിവിരോധം തീർക്കാൻ അണികളെ വൈകാരികമായി ഇളക്കി വിടുകയാണെന്ന് മറു വിഭാഗവും. ജില്ലാ കമ്മിറ്റി ഒാഫിസ് താഴിട്ടു പൂട്ടിയതടക്കം വിവാദങ്ങൾ സൃഷ്ടിച്ച ഉൾപ്പാർട്ടി തർക്കം കാസർകോട് ബിജെപിയിൽ വീണ്ടും രൂക്ഷമാവുകയാണ്.
സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയ 3 ജില്ലാ നേതാക്കൾക്കെതിരെ നടപടി...
കൽപറ്റ: തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ ടിപ്പറിന്റെ കാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വെള്ളം കളയുന്നതിനായി കാരിയര്‍ ഉയര്‍ത്തുന്നതിനിടെ മുകള്‍ ഭാഗം വൈദ്യുത ലൈനില്‍ തട്ടി. പിന്നാലെ താഴെയിറങ്ങി ഡോര്‍ അടക്കാന്‍ ശ്രമിക്കുന്നതിനിടെ...
സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട്. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
നാളെയോടുകൂടി മഴ പൂർണമായും ശമിക്കുമെന്നായിരുന്നു നേരത്തെ...
കാസർകോട്∙ വെള്ളരിക്കുണ്ട് താലൂക്കിൽ ഇന്നലെ രാവിലെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വെസ്റ്റ് എളേരി കൂരാംകുണ്ടിലെ കുളത്തൂര്‍ ലത(55)യുടെ മൃതദേഹം കണ്ടെത്തി. പരപ്പ വില്ലേജിൽ ഉൾപ്പെട്ട കിനാനൂർ റിസർവ് വനത്തിലെലെ പ്ലാച്ചികര ഭാഗത്ത് കൂടെ ഒഴുകുന്ന പുഴയിലാണു കണ്ടെത്തിയത്. ഇവരുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്.
പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട.അധ്യാപികയാണ്. വീടിന് തൊട്ടടുത്തുള്ള തോട്ടില്‍...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...