തിരുവനന്തപുരം- കേരളത്തിലും തീവ്രഹിന്ദുത്വം അജണ്ടയാക്കാന്‍ ബി. ജെ. പി. മൃദുഹിന്ദുത്വം കൂടുതല്‍ ഗുണം ചെയ്യുന്നില്ലെന്നും വടക്കേ ഇന്ത്യയിലേതു പോലെ തീവ്ര ഹിന്ദുത്വത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റേത്.
നിലവില്‍ 10 ശതമാനം വോട്ട് ലഭിക്കുന്ന ബി. ജെ. പി നയം മാറ്റാതെ കൂടുതല്‍ പേരെ തങ്ങളിലേക്ക് എത്തിക്കാനാവില്ലെന്നാണ് കണക്കു കൂട്ടുന്നത്. അതോടൊപ്പം...
നിയമ ലംഘകർക്കെതിരെ ട്രോൾ വീഡിയോയുമായി മോട്ടോർ വാഹനവകുപ്പ്. രണ്ട് യുവാക്കൾ ബൈക്കിൽ പോകുന്നതും, പിറകിൽ ഇരിക്കുന്ന യുവാവ് വണ്ടിയോടിക്കുന്നയാളെ കുളിപ്പിക്കുന്നതിന്റെയും റീൽസ് സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത് ട്രോൾ വീഡിയോയിലൂടെ എംവിഡി പങ്കുവെച്ചത്.
ഹെൽമറ്റ് പോലും ധരിക്കാതെയായിരുന്നു യുവാക്കളുടെ യാത്ര. റോഡരികിൽ നിൽക്കുന്നവർ യുവാക്കളെ നോക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്....
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ്. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനും ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ്...
തിരുവനന്തപുരം കരവാരം പഞ്ചായത്തില്‍ അമ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയുടെ കൈവശമുള്ള പഞ്ചായത്തിലെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നവര്‍ പറഞ്ഞു.
പഞ്ചായത്തില്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് സിപിഐഎം മുമ്പ് സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ അവസാന ദിവസമാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിജെപി മുന്‍ കരവാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു...
കോഴിക്കോട് : പളളിയിലെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുരോഗമനപരമായ തീരുമാനം കൈകൊണ്ട മഹല്ലിനെ അഭിന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വധുവിന് വിവാഹത്തിന് പള്ളിയില്‍ പ്രവേശനം നല്‍കിയതിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതോടെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത്...
സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് ആറ് മാസത്തേക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പൊതുസ്ഥലങഅങളിലും ജോലി സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍...
മലപ്പുറം: ആഗസ്റ്റ് 20 മുതൽ സെപ്തംബർ ആദ്യവാരം വരെ ഗൾഫ് യാത്രക്കാർ വർദ്ധിക്കുമെന്നത് മുതലെടുത്ത് ടിക്കറ്റിന് കൊള്ളവില ഈടാക്കാനൊരുങ്ങി വിമാനക്കമ്പനികൾ. ഈ ആഴ്ച കേരളത്തിൽ നിന്ന് ദുബായിലേക്ക് 18,000 രൂപയാണ് എയർഇന്ത്യ എക്സ്‌പ്രസിലെ ടിക്കറ്റ് നിരക്ക്. സാധാരണ 10,000 രൂപയ്ക്കുള്ളിൽ മതി. ആഗസ്റ്റ് അവസാനത്തിൽ 35,000 നൽകണം. വിദേശ വിമാനങ്ങളിൽ 40,000 രൂപയ്ക്ക് മുകളിലാണ്...
കണ്ണൂർ: തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കൽ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്‌ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മറിയുമ്മ.
മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തിൽനിന്ന് കോൺവന്റ് സ്‌കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938...
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കള്‍. ഇര്‍ഷാദ് ചെറുപ്പം മുതല്‍ നന്നായി നീന്തുന്ന ആളാണ്. ആരോ കൊന്നതാണ്. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ബന്ധുവായ റഷീദ് പറഞ്ഞു.
മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു. അത്...
കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്.
ജൂലൈ...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...