Kerala

എകെജി സെന്റര്‍ ആക്രമണം; ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായിട്ട് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. പ്രത്യേക സംഘത്തില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവില്‍ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്. കഴിഞ്ഞ മാസം 30നാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു...

റിഫ മെഹ‍്‍നുവിന്റെ ദുരൂഹ മരണം; ഭർത്താവ് മെഹ്‍നാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

കൊച്ചി: മലയാളി വ്ളോഗർ റിഫ മെഹ‍്‍നുവിന്റെ (Vlogger Rifa Mehnu)ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജാമ്യ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വിധി പറയും. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് മെഹ‍്‍നാസിനെതിരെ കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ അന്വേഷണം...

റിപ്പോര്‍ട്ടര്‍ ചാനല്‍ കെ. സുധാകരനോട് മാപ്പുപറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റിനെതിരേ വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പുരേഖപ്പെടുത്തി രണ്ടുദിവസം ചാനലില്‍ സ്‌ക്രോള്‍ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു. ചാനലിനെതിരായി ലഭിച്ച പരാതികള്‍ പരിശോധിക്കുകയും 1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്(റെഗുലേഷന്‍) ആക്ടിലെ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാജവാര്‍ത്ത...

‘കോട്ടയം നഗരഹൃദയത്തിലെ പടവലം പന്തല്‍’; പണി പൂര്‍ത്തിയാകാത്ത ആകാശ നടപ്പാതക്ക് കീഴിലെ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു

കോട്ടയം: കോട്ടയം നഗരത്തിലെ ആകാശ നടപ്പാതക്ക് കീഴിലെ നവദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷ്, ഷെറീന ജോഡികളുടെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. കോട്ടയം നഗരത്തില്‍ വര്‍ഷങ്ങളായി പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ആകാശ നടപ്പാതയാണ് ഫോട്ടോഷൂട്ടിന്റെ പ്രധാന ലൊക്കേഷന്‍. പണി പൂര്‍ത്തിയാകാതെ കിടക്കുന്നത് കാരണം ‘നഗരഹൃദയത്തിലെ പടവലം പന്തല്‍’ എന്നാണ് ട്രോളന്മാര്‍...

മാധ്യമത്തിനെതിരെ വീണ്ടും കെ ടി ജലീല്‍, സുന്നി നേതാവ് കുട്ടി ഹസന്‍ ഹാജിയെ ഖത്തറില്‍ ജയിലില്‍ അടപ്പിക്കാന്‍ പത്രം നേതൃത്വം നല്‍കി

മാധ്യമം ദിനപത്രത്തിന് എതിരെ എംഎല്‍എ കെ ടി ജലീല്‍. ‘മാധ്യമം’ പത്രവും ജമാഅത്തെ ഇസ്ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും തുള്ളിയാല്‍ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എനിക്കെതിരെ ചില ചാനല്‍ മുറികളില്‍ സി.പി.എം വിരുദ്ധ നിലയ വിദ്വാന്‍മാര്‍ നടത്തിയ പതിവു വീണവായനയല്ലാതെ പുതിയ വിവാദവുമായി ബന്ധപ്പെട്ട് മറ്റെന്താണ് നടന്നത്? കേരളത്തിലെ ഒരൊറ്റ...

മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ പൊലീസുകാർക്കെതിരായ നടപടി; പിന്നില്‍ ആർ.എസ്.എസ് സ്വാധീനം -പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്:  മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ മുസ്‌ലിംകളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത് പ്രതിഷേധാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. മുസ്‌ലിമായതിന്റെ പേരില്‍ കടുത്ത വിവേചനമാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നത്. അടുത്തിടെയായി പൊലിസ് സേനയില്‍ ഇത്തരം നീക്കങ്ങള്‍ വ്യാപകമാണ്. കേസ് അന്വേഷണങ്ങളില്‍ നിന്നും...

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ

അന്തിക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാൻ വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാളുപയോഗിച്ച്...

പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി; അക്രമിയെ പിടികൂടാനായില്ല

പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊലപ്പെടുത്തി.  കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ  വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം; തെരുവിലിറങ്ങി സമരം ചെയ്യുമെന്ന് കേരള മുസ്‍ലിം ജമാഅത്ത്

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള മുസ്‍ലിം ജമാഅത്ത്. കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന ക്രിമിനല്‍ പ്രതിയെ ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അധികാരമുള്ള ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസ്താവനയിലൂടെ അറിയിച്ചു. മദ്യപിച്ച് ലെക്കുകെട്ട് എല്ലാ നിയമങ്ങളെയും അവഗണിച്ച്...

നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ പതിച്ച് യാത്ര; 3250 രൂപ പിഴ ചുമത്തി എംവിഡി

പാലക്കാട്: വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറിന് പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. രജിസ്ട്രേഷൻ നമ്പർ മറച്ച് വെച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമാണ് പിഴ ചുമത്തിയത്. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വാഹനത്തിന്റെ ഉടമയ്ക്ക് 3250 രൂപയാണ് പിഴ ചുമത്തിയത്. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര് പ്ലേറ്റുകളിൽ 'ജസ്റ്റ് മരീഡ്' എന്ന സ്റ്റിക്കറാണ്...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img